കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന: പാലായിൽ വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കൾ പിടിയില്‍

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന: പാലായിൽ വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കൾ പിടിയില്‍

സ്വന്തം ലേഖിക

പാല: വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കൾ പിടിയില്‍.

പാലാ കോരുത്തോട് വില്ലേജ് കോസടി ഭാഗത്ത് ആലഞ്ചേരി വീട്ടിൽ ജോണി മകൻ അരുൺ ജോണി (22), എരുമേലി വില്ലേജ് മുട്ടപ്പള്ളി കരക്കാട്ട് കുന്നേൽ വീട്ടിൽ ഫ്രാൻസിസ് മകൻ അക്ഷയ് ഫ്രാൻസിസ് (22) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ലഹരി വസ്തുക്കളുടെ വില്‍പന തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പാലാ ടൗൺ ഭാഗത്തു വച്ച് കോളേജ് വിദ്യര്‍ത്ഥികള്‍ക്ക് വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരും ദിവസങ്ങളിലും കഞ്ചാവിന്റെ വില്പന തടയുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് അറിയിച്ചു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ. കെ .പി ടോംസൺ, സബ്ബ് ഇൻസ്പെക്ടർ അഭിലാഷ് എം.ഡി, സിവിൽ പോലീസ് ഓഫീസർമാരായ ജസ്റ്റിൻ, അരുൺ സി.എം, രാഹുൽ, മഹേഷ്, സുമീഷ് മക്മില്ലൻ, ജോഷി മാത്യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.