പാലാ മൂന്നാനിയില്‍  നിയന്ത്രണം വിട്ട കാര്‍  മറ്റൊരു വാഹനത്തിലിടിച്ചു; നാല് പേർക്ക് പരിക്ക്

പാലാ മൂന്നാനിയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റൊരു വാഹനത്തിലിടിച്ചു; നാല് പേർക്ക് പരിക്ക്

സ്വന്തം ലേഖിക

പാലാ: മൂന്നാനിയില്‍ അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് മറ്റൊരു വാഹനത്തിലിടിച്ച് അപകടം.

ഭരണങ്ങാനം ഭാഗത്ത് നിന്നും എത്തിയ ഫോര്‍ച്യൂണര്‍ കാര്‍ റോഡില്‍ തെന്നിമാറി എതിരെ വന്ന എര്‍ട്ടിഗ കാറില്‍ ഇടിക്കുകയായിരുന്നു. എര്‍ട്ടിഗയിലുണ്ടായിരുന്ന നാല് പേരെ സാരമായ പരിക്കുകളോടെ പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ പൊലീസ് സ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group