ഓണാഘോഷത്തിനു പിന്നാലെ കോട്ടയത്ത് കോവിഡും സമാന ലക്ഷണങ്ങളുള്ള വൈറല്‍ പനിയും; ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മാത്രം ചികിത്സ തേടിയെത്തിയത് അറുന്നൂറിലേറെ പേർ; സ്വയം ചികിത്സിക്കേണ്ടെന്ന് ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം : ഓണഘോഷം പൊടിപൊടിച്ച കോട്ടയം ഇപ്പോൾ പനിയുടെ കിടുകിടുപ്പിലാണ്. ഓണാഘോഷത്തിനു പിന്നാലെ ജില്ലയില്‍ കോവിഡും സമാന ലക്ഷണങ്ങളുള്ള വൈറല്‍ പനിയുമാണ് പിടിമുറുക്കുന്നത്. ഓണക്കാലത്തെ തിരക്കും ആ ദിവസങ്ങളില്‍ മാസ്‌ക്‌ ഉപയോഗിക്കാതെ ജനങ്ങള്‍ വ്യാപാര സ്‌ഥാപനങ്ങളിലേക്കും പൊതു സ്‌ഥലങ്ങളിലേക്കുമെത്തിയതും കോവിഡും വൈറൽ പനിയും വ്യാപിക്കാന്‍ കാരണമായി. കഴിഞ്ഞ ദിവസം കോട്ടയം ജനറല്‍ ആശുപത്രിയില്‍ മാത്രം അറുനൂറിലേറെ പേരാണ്‌ പനി ബാധിച്ചു ചികിത്സ തേടിയത്‌. മിക്ക ആശുപത്രികളിലും ചികിത്സ തേടിയെത്തുന്നവരില്‍ ഏറെയും കുട്ടികളാണ്‌. സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളിലായി നുറുകണക്കിന്‌ രോഗികളാണ് നിലവിൽ […]

പാലായിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പോലീസ്‌ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. കിടങ്ങൂർ ഉത്തമേശ്വരം അമ്പലം ഭാഗത്ത് മൂശാരത്ത് വീട്ടിൽ മുരുകൻ മകൻ അനന്ദു മുരുകൻ (21) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കഴിഞ്ഞദിവസം വള്ളിച്ചിറ പൈങ്ങുളം പള്ളിയുടെ സമീപത്ത് വച്ച് പോലീസ് പരിശോധനയ്ക്കിടയിൽ കഞ്ചാവുമായി പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധസ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. പാലാ സ്റ്റേഷൻ എസ്.ഐ. അഭിലാഷ് എം.ഡി, ഷാജി സെബാസ്റ്റ്യൻ, എ.എസ്.ഐ ബിജു കെ.തോമസ്, സി.പി.ഓ മാരായ ജസ്റ്റിൻ ജോസഫ്, അരുൺ […]

മധ്യവയസ്കയെ മാനഭംഗപ്പെടുത്താൻ ശ്രമം; മുത്തോലി സ്വദേശി പാലാ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക പാല: മധ്യവയസ്കയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മുത്തോലി പന്തത്തല പതിനാട്ട് വീട്ടിൽ ജോൺ ജോസഫ് മകൻ മാർട്ടിൻ (47)എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ വീട്ടിൽ ചെന്ന് അവരുടെ വായ് പൊത്തിപ്പിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മ പരാതി നല്‍കുകയും, പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.പാലാ സ്റ്റേഷൻ എസ്. എച്ച്. ഓ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, സി.പി.ഓ മാരായ ജോഷി മാത്യു, രഞ്ജിത്ത്, ശ്രീജേഷ് […]

വാക്കുതർക്കത്തെ തുടർന്ന് ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ഗുണ്ട പാലാ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക പാല: കുപ്രസിദ്ധ ഗുണ്ട വധശ്രമ കേസിൽ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടയെ വധശ്രമ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ളാലം ചെത്തിമറ്റം ഭാഗത്ത് നാഗപ്പുഴയിൽ വീട്ടിൽ സജി മകൻ ജീവൻ സജി (22) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം സഞ്ചരിച്ച ബൈക്ക് ഓട്ടോയിൽ ചെന്നിടിച്ച് മറിഞ്ഞു വീണതിനെ തുടർന്ന് ഓട്ടോഡ്രൈവറുമായി വാക്ക് തർക്കം ഉണ്ടാകുകയും ഡ്രൈവറുടെ മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ഡ്രൈവറെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്തു . തുടർന്ന് ജില്ലാ പോലീസ് […]

പൊന്‍കുന്നത്ത് കുറുക്കന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

സ്വന്തം ലേഖിക കോട്ടയം: പൊന്‍കുന്നത്ത് കുറുക്കന്റെ ആക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു. പൊന്‍കുന്നം കാവാലിമാക്കലാണ് കുറുക്കന്റെ ആക്രമണമുണ്ടായത്. കടിയേറ്റ കാവാലിമാക്കല്‍ സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി കടയടച്ച്‌ വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു കുറുക്കന്‍ ആക്രമിച്ചത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കുറുക്കന്‍ പിന്നാലെ ഓടി ആക്രമിക്കുകയായിരുന്നു. കാലില്‍ കടിച്ച കുറുക്കനെ വലിച്ചെറിഞ്ഞെങ്കിലും വീണ്ടും ആക്രമിച്ചു. ശരീരത്തില്‍ പലയിടത്തും പരിക്കേറ്റിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചു; പൊൻകുന്നത്ത് പോക്സോ കേസിൽ രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക പൊൻകുന്നം: രണ്ട് പോക്സോ കേസുകളിലായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് മൂങ്ങാത്തറ ഭാഗത്ത് മാടപ്പള്ളി ഇടമല വീട്ടിൽ സാബു മകൻ അഖിൽ സാബു (23), ചിറക്കടവ് തൊട്ടിയിൽ പടിഭാഗം ചെറിയമറ്റം വീട്ടിൽ ദിലീപ് മകൻ അരവിന്ദ് സി. ഡി (20) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. വർഷോപ്പ് തൊഴിലാളിയായ അജിത് സാബു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ അരവിന്ദ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് […]

പാലയിൽ വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ

സ്വന്തം ലേഖിക പാല: വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ കടനാട് പൊടിയിൽ വീട്ടിൽ തോമസ് മകൻ ജിഷ്ണു തോമസ് (31) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്ത് കൂടിയായ വീട്ടമ്മയെ ആണ് ഇയാൾ ഉപദ്രവിച്ചത്. യുവതി ഇയാള്‍ക്ക് പണം കടം കൊടുത്തിരുന്നു. തുടർന്ന് കഴിഞ്ഞദിവസം പണം തിരികെ ചോദിക്കുകയും ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും ചെയ്തതിനെത്തുടര്‍ന്ന് ഇയാൾ വീട്ടമ്മയെ ആക്രമിക്കുകയുമായിരുന്നു. സ്വകാര്യ ബസ് ജീവനക്കാരനായ ഇയാൾ ബസ്സിലെ ഡ്രൈവറെ തല്ലിയ കേസ് പാലാ പോലീസ് സ്റ്റേഷനിൽ നിലവിലുണ്ട്. വീട്ടമ്മയുടെ […]

വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പാലാ സ്വദേശി പൊലീസ് പിടിയിൽ

സ്വന്തം ലേഖിക പാലാ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. പാലാ കൊല്ലപ്പള്ളി തച്ചുപറമ്പിൽ വീട്ടിൽ ജോൺ വർഗീസ് മകൻ ദീപക് ജോൺ (26) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കളുടെ വില്പന തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇയാൾ പിടിയിലാവുന്നത്. പ്രതിക്ക് രാമപുരം, മേലുകാവ്,തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ട്. പാലാ എസ്.എച്ച്.ഓ. കെ.പി ടോംസൺ, സബ്ബ് ഇൻസ്പെക്ടർ അഭിലാഷ് എം.ഡി,സി.പി.ഓ മാരായ , അരുൺകുമാർ ,രഞ്ജിത്ത് […]

പൊൻകുന്നത്ത് റിട്ടയേഡ് അധ്യാപികയുടെ വീട്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ മോഷ്ടിച്ചു; പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖിക പാല: മോഷണ കേസിൽ പ്രതി അറസ്റ്റിൽ. ചിറക്കടവ് കിഴക്കുംഭാഗം കരയിൽകുഴിമറ്റത്ത് വീട്ടിൽ രാമൻ മകൻ രാജേഷ് കെ. ആർ (രാജൻ -53) നെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം റിട്ടയേഡ് അധ്യാപികയുടെ വീട്ടിൽ കയറി മൂന്നുലക്ഷം രൂപയാണ് മോഷ്ടിച്ചത്. 84 വയസ്സുള്ള ഇവര്‍ വീട്ടില്‍ ഒറ്റക്കാണ് താമസിച്ചിരുന്നത് . പ്രതി അധ്യാപികയുടെ വീട്ടിൽ ഇടയ്ക്കിടയ്ക്ക് കൂലിപ്പണിക്കായി വരാറുണ്ടായിരുന്നു. അതിനാൽ ഇയാൾ വീടും പരിസരം കൃത്യമായി മനസ്സിലാക്കുകയും മോഷണം നടത്തുകയുമായിരുന്നു. വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് 3 ലക്ഷം രൂപയാണ് ഇയാൾ […]

പാലായിൽ നടന്ന കൊലപാതകശ്രമ കേസിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതികളെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെ പ്രശംസാപത്രം നൽകി ആദരിച്ചു

സ്വന്തം ലേഖിക പാലാ: പാലാ സബ് ഡിവിഷനിൽ നടന്ന കൊലപാതകശ്രമ കേസുമായി ബന്ധപ്പെട്ട് സ്തുത്യർഹ സേവനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് പ്രശംസാ പത്രം നൽകി ആദരിച്ചു. പാലാ,മേലുകാവ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകശ്രമ കേസിൽ 11 പ്രതികളെയാണ് അന്വേഷണസംഘം ചുരുങ്ങിയ സമയത്തിനുള്ളിൽ പിടികൂടിയത്. ഇവരില്‍ പലരും കേരളത്തിലും കേരളത്തിന് വെളിയിലുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പാലാ ഡി.വൈ.എസ്.പി. ഗിരീഷ്.പി. സാരഥി, എസ്.എച്ച്.ഓ മാരായ ബാബു സെബാസ്റ്റ്യൻ, കെ.പി. ടോംസൺ, രഞ്ജിത്ത് കെ വിശ്വനാഥ്, ബിജു കെ […]