കോട്ടയം കുമരകത്ത്  സഞ്ചയന കർമ്മത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ കാണാതായ ഗൃഹനാഥന്റെ മൃതദേഹം  തോട്ടിൽ കണ്ടെത്തി

കോട്ടയം കുമരകത്ത് സഞ്ചയന കർമ്മത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ കാണാതായ ഗൃഹനാഥന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി

സ്വന്തം ലേഖകൻ

കുമരകം : കോട്ടയം കുമരകത്ത് സഞ്ചയന കർമ്മത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ കാണാതായ ഗൃഹനാഥന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി. കുമരകം പതിനാറാം വാർഡിൽ തെക്കെ ആഞ്ഞിലി പറമ്പിൽ ജയകുമാർ (പാപ്പ -71 ) ആണ് മരിച്ചത്.

സഞ്ചയന കർമ്മത്തിൽ പങ്കെടുത്ത് കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ മാഞ്ചിറ പാലത്തിന് സമീപത്ത് വെച്ചായിരുന്നു ജയകുമാറിനെ കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാഞ്ചിറ പാലത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ പഴയ ജങ്കാറും തകിടുകളും ഉപയോഗിച്ച് തയ്യാറാക്കിയ താൽക്കാലിക നടപ്പാതയിലൂടെ സഞ്ചരിക്കുമ്പോൾ ജയകുമാർ വെള്ളത്തിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം.

ചെരുപ്പ് വെള്ളത്തിൽ കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ജയകുമാറിനെ വെള്ളത്തിൽ നിന്ന് കണ്ടെത്തുന്നത്. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ ജയശ്രീ (മേരി) വേളൂർ അകംപാടത്ത് ചിറ കുടുംബാംഗമാണ്. മക്കൾ ശ്യാംകുമാർ , ഉദയ കുമാർ. മരുമക്കൾ വിനീത (തലയോലപറമ്പ്), ഷീജ ( പാണാവള്ളി ).