കോട്ടയം ജില്ലയിൽ മയക്കുമരുന്ന് സംഘങ്ങൾ സജീവം; കഞ്ചാവ്, നിരോധിത പുകയില ഉത്പന്നങ്ങളുമായി നാല് പേര്‍ പിടിയില്‍

സ്വന്തം ലേഖിക കോ​​ട്ട​​യം: ജി​​ല്ല​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍​ നി​​ന്നും ക​​ഞ്ചാ​​വ്, നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​മാ​​യി നാ​​ല് പേ​​രെ​​ പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​. ല​​ഹ​​രി മാ​​ഫി​​യ​​യു​​ടെ സം​​ഘ​​ങ്ങ​​ളി​​ല്‍ സ​​ജീ​​വ​​മാ​​കു​​ന്ന ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ എ​​ണ്ണം കൂ​​ടു​​ന്ന​​തും ഗു​​രു​​ത​​ര പ്ര​​ശ്ന​​മാ​​കു​​ന്നു​​ണ്ട്. ഇ​​ന്ന​​ലെ പാ​​ലാ​​യി​​ല്‍ ക​​ഞ്ചാ​​വു​​മാ​​യും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ല്‍​​ നി​​ന്നും നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​ത്​​പ​​ന്ന​​ങ്ങ​​ളു​​മാ​​യും മൂ​​ന്ന് ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​യേ​​യും ഏ​​റ്റു​​മാ​​നൂ​​രി​​ല്‍​​ നി​​ന്നും ക​​ഞ്ചാ​​വ് വ​​ലി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന ഒ​​റ്റ​​പ്പാ​​ലം സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​നെ​​യു​​മാ​ണ് പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്. ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍​​ക്കും വി​​ദ്യാ​​ര്‍​​ത്ഥിക​​ള്‍​​ക്കും വി​​ല്‍​​ക്കാ​​ന്‍ ക​​ഞ്ചാ​​വു​​മാ​​യി ബൈ​​ക്കി​​ല്‍ ചു​​റ്റി​​ത്തി​​രി​​ഞ്ഞ ബം​​ഗാ​​ള്‍ സ്വ​​ദേ​​ശി ന​​ടു​​ന്‍​​ഗ​​ഞ്ച് മു​​ലു​​ക്ക് (39)നെ​​യാ​​ണു […]

യോഗി ശ്രമിക്കേണ്ടത് യു.പിയെ കേരളമാക്കാൻ; ജോസ് കെ.മാണി

സ്വന്തം ലേഖിക കോട്ടയം: ജീവിതനിലവാരത്തിന്റെ വളര്‍ച്ചകൊണ്ടും മതേതരത്വത്തിലും സാമൂഹ്യ നീതിയിലും അധിഷ്ഠിതമായ ജീവിതവീക്ഷണം കൊണ്ടും സ്വന്തം മാതൃക സൃഷിടിച്ച കേരളത്തിന്റെ വഴി പിന്തുടര്‍ന്ന് സ്വന്തം നാടിനേയും ജനങ്ങളെയും രക്ഷിക്കാനാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമിക്കേണ്ടതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്സ് (എം) സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വീട്, വെള്ളം, വെളിച്ചം ഇത്തരം അടിസ്ഥാന സൗകര്യങ്ങളൊന്നും ഇപ്പോഴും സ്വപ്നം കാണാന്‍ കഴിയാത്ത യു.പി ജനതയുടെ മുഖ്യമന്ത്രിയായ യോഗിക്ക് സങ്കല്‍പ്പിക്കാന്‍ […]

കറുകച്ചാൽ-മണിമല റോഡിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതിപോസ്റ്റ്‌ ഇടിച്ചുതകർത്തു

സ്വന്തം ലേഖിക കോട്ടയം: കറുകച്ചാൽ – മണിമല റോഡിൽ കരയോഗപ്പടിക്ക് സമീപം നിയന്ത്രണംവിട്ട കാർ വൈദ്യുതിപോസ്റ്റ്‌ ഇടിച്ചുതകർത്ത്‌ സമീപത്തെ വീടിന്റെ ഗേറ്റിൽ ഇടിച്ച് മറിഞ്ഞു. കാർ യാത്രക്കാരായ കരിമ്പനക്കുളം സ്വദേശി കരിമ്പോലിൽ അനീഷും സഹോദരിയും കുട്ടികളും നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ഞായറാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം. മണിമല സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ അനീഷ് സഹോദരിയുടെ കങ്ങഴയിലുള്ള വീട്ടിൽ പോയി മടങ്ങിവരവെയാണ് അപകടം. സമീപവാസികൾ യാത്രക്കാരെ മണിമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈളളൂതുരുത്തി പാലം തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎയും ഉദ്യോഗസ്ഥരും സന്ദർശിച്ചു

സ്വന്തം ലേഖിക കോട്ടയം: സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തി നിർമ്മിക്കാൻ സാങ്കേതിക അനുമതി ലഭിച്ച വൈളളൂതുരുത്തി പാലം തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎയും ഉദ്യോഗസ്ഥരും സന്ദർശിച്ചു. എംഎൽഎയുടെ നേത്യതത്തിൽ സ്ഥ്തി ഗതികൾ വിലയിരുത്തി. എംഎൽഎക്കൊപ്പം പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് റോയി മാത്യൂ, ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ്, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ, മുൻ മെമ്പർ ജെസി ചാക്കോ, ബ്രിഡ്ജസ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിസലി, കിഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മധു സൂദനൻ, അസിസ്റ്റ്റ്റന്റ് എഞ്ചിനീയർ ഫിലിപ്പ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

കോട്ടയത്ത് പുൽവാമ സ്മൃതിദിനം ആചരിച്ചു

സ്വന്തം ലേഖിക കോട്ടയം: 2019 -ൽ രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൻ്റെ ദു:ഖ സൂചകമായി സിആർപിഎഫ് കോട്ടയം കൂട്ടാഴ്മയുടെ നേതൃത്വത്തിൽ ഗാന്ധിസ്ക്വയറിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. വീരമൃത്യുവരിച്ച ധീര ജവാൻമാരോടുള്ള ബഹുമാന സൂചകമായി പുഷ്പചക്രവും സമർപ്പിച്ചു. സ്വന്തം ജീവൻപ്പോലും ബലിയർപ്പിച്ചുകൊണ്ട് രാജ്യത്തിൻ്റെ അഖണ്ഡതയും ഐക്യവും കാത്തു സൂക്ഷിക്കുന്നതിൽ ജവാൻമാർ വഹിക്കുന്ന പങ്ക് ജാതിമതരാഷ്ട്രീയത്തിനധീതമായി എല്ലാവരും സ്മരിക്കേണ്ടതാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അഭിപ്രായപ്പെട്ടു. കോട്ടയം ഗാന്ധിസ്ക്വയറിൽ പുഷ്പാർച്ചനയ്ക്കുശേഷം നടന്ന അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. സിആർപിഎഫ് കോട്ടയം കൂട്ടാഴ്മയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണത്തിന് സിആർപിഎഫ് […]

നിക്ഷേപകര്‍ ബാങ്കില്‍ അടക്കാന്‍ ഏല്‍പ്പിച്ച ലക്ഷങ്ങള്‍ തട്ടിയെടുത്തു; കുമാരനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ സിപിഎം നേതാവിനെ പുറത്താക്കി

സ്വന്തം ലേഖിക കോട്ടയം: ഇടപാടുകാരെ തട്ടിച്ചു ലക്ഷങ്ങള്‍ അടിച്ചു മാറ്റിയെന്ന് പരാതിയിൽ കുമാരനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ സിപിഎം നേതാവിനെ ബാങ്ക് പുറത്താക്കി. സിപിഎം ഏറ്റുമാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായ ഇയാള്‍ 10 വര്‍ഷക്കാലം കുമാരനല്ലൂര്‍ ലോക്കല്‍ സെക്രട്ടറിയും ദീര്‍ഘകാലമായി ബാങ്കില്‍ കളക്ഷന്‍ ഏജന്റായി ജോലി നോക്കി വരുന്നയാളുമാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിക്ഷേപകനില്‍ നിന്നും തുക തട്ടിയതാണ് അംഗത്തിന് വിനയായത്. നിക്ഷേപകന്‍ ആറ് മാസം മുൻപ് എടുത്ത വായ്പയില്‍ ബാക്കി തിരിച്ചടയ്ക്കാനുണ്ടായിരുന്ന 60,000 രൂപ ബാങ്കിന്റെ രസീത് വാങ്ങി നേതാവിന്റെ […]

ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ…. ഏത് വേണമെങ്കിലും 2500 രൂപ തന്നാൽ മതി; കാശ് കൊടുത്താൽ പിന്നെ ആളെ മഷിയിട്ട് നോക്കിയാൽ പോലും കാണില്ല; അന്തർജില്ലാ തട്ടിപ്പുകാരനെ പാലായിലെ വനിതാ പൊലീസുകാർ ചേർന്ന് ചാറ്റ് ചെയ്ത് കുടുക്കി; കോട്ടയം ജില്ലയിൽ നിന്ന് മാത്രം അടിച്ചുമാറ്റിയത് പതിനഞ്ച് ലക്ഷത്തിലധികം രൂപ

സ്വന്തം ലേഖിക പാലാ: സംസ്ഥാനത്ത് ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുന്ന അന്തർജില്ലാ തട്ടിപ്പുകാരൻ പാല പൊലീസിൻ്റെ പിടിയിൽ. അഡ്വാൻസ് വാങ്ങി സാധനം നൽകാതെ തട്ടിപ്പു നടത്തുന്ന വയനാട് ജില്ലയിൽ പേരിയ സ്വദേശി മുക്കത്ത് ബേബി മകൻ ബെന്നി (43) യാണ് പിടിയിലായത്. കഴിഞ്ഞ ആറ് മാസമായി പാലാ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പല സ്ഥലങ്ങളിൽ നിന്നും ഇയാൾ ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ സാധനങ്ങൾ നൽകാം എന്നുപറഞ്ഞ് പല വീടുകളിൽ നിന്നും അഡ്വാൻസായി തുക കൈപ്പറ്റിയിരുന്നു. പിന്നീട് പറഞ്ഞ സമയത്തിനുള്ളിൽ […]

കോട്ടയത്ത് കോവിഡ് രോഗികൾ കുറയുന്നു; ഇന്ന് 743 പുതിയ രോഗികൾ; 2694 പേർക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ 743 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 10 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 2694 പേർ രോഗമുക്തരായി. 4156 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 316 പുരുഷൻമാരും 336 സ്ത്രീകളും 91 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 183 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 16546 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 436678 പേർ കോവിഡ് ബാധിതരായി. 419314 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 21143 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. […]

എരുമേലിയിൽ അമിത പലിശ വാങ്ങി അനധികൃത പണമിടപാട്‌ നടത്തിയയാൾ അറസ്റ്റിൽ

സ്വന്തം ലേഖിക എരുമേലി: അമിത പലിശ വാങ്ങി അനധികൃത പണമിടപാട്‌ നടത്തിയയാള്‍ പിടിയില്‍. പമ്പാവാലി മൂലക്കയം തറയില്‍മലയില്‍ സന്തോഷ്‌ എബ്രഹാം (43) ആണ്‌ അറസ്‌റ്റിലായത്‌. ഇയാള്‍ രേഖകള്‍ ഈടുവാങ്ങി പണം നല്‍കി ഉയര്‍ന്ന പലിശ വാങ്ങുന്നതായി പരാതി ഉയര്‍ന്നിരുന്നു. ജില്ല പോലീസ്‌ മേധാവിക്ക്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ അറസ്‌റ്റ്‌. കാഞ്ഞിരപ്പള്ളി ഡി. വൈ. എസ്‌. പി. എന്‍. ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പ്രോമിസറി നോട്ടുകളും, മുദ്രപത്രങ്ങളും, ബ്ലാങ്ക്‌ ചെക്കുകളും, 17,000 രൂപയും കണ്ടെടുത്തു. എരുമേലി എസ്‌. എച്ച്‌. ഒ. […]

കോട്ടയം ജില്ലാ പൊലീസിന് അനുവദിച്ച ഗൂർഖാ ജീപ്പുകളുടെ ഫ്ലാഗ് ഓഫ് ഇന്ന്; നിരത്തിലിറങ്ങുന്നത് പത്ത് ജീപ്പുകളിൽ നാലെണ്ണം

സ്വന്തം ലേഖിക കോട്ടയം: ജില്ലാ പൊലീസിന് അനുവദിച്ച പുതിയ ഗൂർഖാ ജീപ്പുകളിൽ നാലെണ്ണത്തിൻ്റെ ഫ്‌ളാഗ് ഓഫ് തിങ്കളാഴ്ച നടക്കും. ഇന്ന് രാവിലെ പത്തിന് ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാന പൊലീസിന് അനുവദിച്ച പത്ത് ഗൂർഖാ ജീപ്പുകളിൽ നാലെണ്ണമാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ജില്ലയിലെ നിരീക്ഷണ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് വാഹനങ്ങൾ എത്തിക്കുന്നത്. അഡീഷണൽ എസ്.പി എസ്.സുരേഷ്‌കുമാർ ചടങ്ങിൽ പങ്കെടുക്കും.