കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് അപകടം; യുവാവിന് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിൽ നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റുകൾ ഇടിച്ച് യുവാവിന് പരിക്ക്.
ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെ മെഡിക്കൽ കോളേജ് – ഗാന്ധിനഗർ റോഡിൽ ചെമ്മനംപടി ഭാഗത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹോദരിയുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായി കാറിൽ ഒറ്റക്കപ്പലുമാവ് ഭാഗത്തെ വീട്ടിലേയ്ക്കു പോകുകയായിരുന്ന ഒറ്റക്കപ്പലുമാവ് സ്വദേശിയുടെ വാഹനം ആണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ റോഡിലെ രണ്ട് വൈദ്യുതി പോസ്റ്റുകളും തകർന്നു. അപകടത്തിൽ കെ.എസ്.ഇ.ബി ഗാന്ധിനഗർ സെക്ഷന് 25000 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
കാറിനുള്ളിൽ കുടുങ്ങിയ യുവാവിനെ നാട്ടുകാർ ചേർന്നാണ് രക്ഷപെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.
Third Eye News Live
0