ഒരാളെ കൊലചെയ്യുന്ന വിധം യൂട്യൂബിലും ഗൂഗിളിലുമൊക്കെ സേര്‍ച്ച്‌ ചെയ്ത് അഭിഷേക് ബൈജു മനസ്സിലാക്കിയിരുന്നു; നിഥിനാമോളെ കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതി കണ്ടത് 50ല്‍പരം  കൊലപാതക വീഡിയോകള്‍; നിഥിനാമോൾ കേസിൽ  കുറ്റപത്രം സമര്‍പ്പിച്ചു

ഒരാളെ കൊലചെയ്യുന്ന വിധം യൂട്യൂബിലും ഗൂഗിളിലുമൊക്കെ സേര്‍ച്ച്‌ ചെയ്ത് അഭിഷേക് ബൈജു മനസ്സിലാക്കിയിരുന്നു; നിഥിനാമോളെ കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതി കണ്ടത് 50ല്‍പരം കൊലപാതക വീഡിയോകള്‍; നിഥിനാമോൾ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

സ്വന്തം ലേഖകൻ

പാലാ: സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ കാമുകന്‍ കഴുത്തറുത്തുകൊന്ന കേസില്‍ പാലാ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന നിഥിനാമോളെ കഴിഞ്ഞ ഒക്ടോബര്‍ 1ന്
കഴുത്തറുത്തുകൊന്ന കേസില്‍ സഹപാഠി അഭിഷേക് ബൈജുവിനെതിരെയാണ് പാലാ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിഥിനാമോള്‍ മുന്‍കാമുകനുമായി വീണ്ടും അടുത്തുവെന്ന് സംശയം തോന്നിയ അഭിഷേക് ബൈജു ഒരാഴ്ച ആസൂത്രണം ചെയ്ത് ക്രൂരമായ കൊലപാതകം നടത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

നിഥിനാമോളുടെ മുന്‍കാമുകന്‍ ഉള്‍പ്പെടെ 80 സാക്ഷികളാണുള്ളത്. ഫൊറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ 48 രേഖകളും അനുബന്ധമായി ഹാജരാക്കിയിട്ടുണ്ട്.

സംഭവത്തിന് ഒരാഴ്ച മുമ്പുതന്നെ പെട്ടെന്ന് ഒരാളെ കൊലപ്പെടുത്തുന്ന വിധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യൂട്യൂബിലും ഗൂഗിളിലുമൊക്കെ സേര്‍ച്ച്‌ ചെയ്ത് അഭിഷേക് ബൈജു മനസ്സിലാക്കിയിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. ഏത് ഞരമ്പ് മുറിച്ചാല്‍ പെട്ടെന്ന് മരണം സംഭവിക്കുമെന്നും പ്രതി മനസ്സിലാക്കിയിരുന്നു.

കൃത്യം നിര്‍വ്വഹിക്കുന്നതിന് മുന്നോടിയായി ഇത്തരത്തിലുള്ള 50ല്‍പരം വീഡിയോകള്‍ കണ്ടു.
ഡിവൈ.എസ്.പി. ഷാജു ജോസിന്റെ മേല്‍നോട്ടത്തില്‍ പാലാ സി.ഐ. കെ.പി. ടോംസണായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. പാലാ എസ്.ഐ. എം.ഡി. അഭിലാഷ്, എ.എസ്.ഐ. ഷാജിമോന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.