ക്രിസ്മസ് രാത്രിയിൽ കോട്ടയം കുമരകത്ത് നടന്ന ബൈക്ക് അപകടത്തിൽ പള്ളിച്ചിറ സ്വദേശിയ്ക്ക് ദാരുണാന്ത്യം; മരണം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ
സ്വന്തം ലേഖകൻ
കുമരകം : ക്രിസ്മസ് ദിനത്തിൽ രാത്രിയിൽ കുമരകത്ത് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.കുമരകം പള്ളിച്ചിറ ചെപ്പന്നുകരി ഭാഗം പുത്തൻ പറമ്പിൽ ജിന്റോ സെബാസ്റ്റ്യൻ (31) ആണ് മരിച്ചത്.
ക്രിസ്മസ് ദിനത്തിൽ രാത്രി 11.30 ഓടെ കുമരകം കാർഷിക ഗവേഷണ കേന്ദ്രത്തിന് മുന്നിലായിരുന്നു അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമരകത്തെ റിസോർട്ട് ജീവനക്കാരനായ യുവാവ് ജോലിയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ജിന്റോ ഓടിച്ചിരുന്ന ബൈക്കിലേക്ക് എതിർ ദിശയിൽ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു..
തലയടിച്ച് റോഡിൽ വീണ ജിന്റോയെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിൽ ഇരിക്കവേ ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കുമരകം പൊലീസ് കേസെടുത്തു. സംസ്കാരം പിന്നീട്.
Third Eye News Live
0