കോട്ടയം നാഗമ്പടം ആറ്റുമാലിൽ ഭാഗത്ത് യുവാവ് ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു;യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.

സ്വന്തം ലേഖകൻ . കോട്ടയം : കോട്ടയം നാഗമ്പടം ആറ്റുമാലിൽ ഭാഗത്ത് ആറ്റിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തു.   ഏകദേശം ഇരുപത്തി അഞ്ചു വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന യുവാവാണ് ആറ്റിൽ ചാടിയത് എന്നാണ് കരുതുന്നത് .   മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നീല ചെക്ക് ഷർട്ടും മങ്ങിയ ചാര നിറത്തിലുള്ള പാന്റുമാണ് യുവാവ് ധരിച്ചിരുന്നത്.   യുവാവ് വെള്ളത്തിൽ ചാടുന്നത് ശ്രെദ്ധയിൽപ്പെട്ട പ്രദേശവാസികൾ ഉടൻ തന്നെ ഗാന്തിനഗർ പോലീസിൽ വിവരം അറിയിക്കുകയും, തുടർന്ന് ഫയർഫോഴ്‌സ് റെസ്ക്യൂ ടീം എത്തി മൃതദേഹം […]

അപ്പുറം റെയില്‍വേ, ഇപ്പുറം ബസ് സ്റ്റാന്‍ഡ് ഇതിനു നടുക്ക് മതില്‍: നാഗമ്പടം ബസ്റ്റാന്‍ഡിലെ യാത്രക്കാരും കച്ചവടക്കാരും വലയുന്നു നടപ്പാലം നിര്‍മിച്ചോ എന്ന് റെയില്‍വേ കേട്ട ഭാവമില്ലാതെ കോട്ടയം നഗരസഭ

സ്വന്തം ലേഖകന്‍ കോട്ടയം: അപ്പുറം റെയില്‍വേ സ്റ്റേഷന്‍. ഇപ്പുറം ബസ് സ്റ്റേഷന്‍. നടുക്കു മതില്‍. ബസ് സ്റ്റാന്‍ഡില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കോ ട്രെയിന്‍ യാത്രക്കാര്‍ക്ക് ബസ് സ്റ്റാന്‍ഡിലേക്കോ കയറാനാവില്ല. കോട്ടയം റെയില്‍വേ സ്‌റ്റേഷനും നാഗമ്പടം ബസ് സ്റ്റാന്‍ഡിനും ഇടയ്ക്ക് അടുത്ത നാളില്‍ റെയില്‍വേ മതില്‍ കെട്ടിയതാണ് പ്രശ്‌നം. മറ്റു ജില്ലകളില്‍ നിന്ന് നൂറുകണക്കിന് യാത്രക്കാരാണ് ദിനംപ്രതി നാഗമ്പടം ബസ് സറ്റാന്‍ഡിലെത്തി ട്രെയിനില്‍ യാത്ര ചെയ്യുന്നത്. മെഡിക്കല്‍ കോളജ്, യൂണിവേഴിസിറ്റി, ദന്തല്‍ കോളജ്, എസ്എംഇ, ഏറ്റുമാനൂര്‍ ഐടിഐ തുടങ്ങി നൂറുകണക്കിന് സ്ഥാപനങ്ങളിലേക്കു പോകുന്ന ജോലിക്കാര്‍ ഇപ്പോള്‍ […]

പ്രവാസി മലയാളിയുടെ കോട്ടയം പാറമ്പുഴയിലെ ഹോംസ്‌റ്റേ തകര്‍ക്കാന്‍ സിപിഎം ശ്രമം: അനാശാസ്യമെന്നു പ്രചരിപ്പിച്ച് ഹോംസ്‌റ്റേയിലേക്ക് വരുന്നവരെ തടയുന്നു: ഒരു കോടി മുതല്‍ മുടക്കിയ ദമ്പതികള്‍ നീതി തേടി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് പടിക്കല്‍ സത്യാഗ്രഹം നടത്തി :

  സ്വന്തം ലേഖകന്‍ കോട്ടയം: അപവാദ പ്രചാരണവും അനാശാസ്യം എഴുതിയ ബോര്‍ഡും സ്ഥാപിച്ച് പ്രവാസി മലയാളിയുടെ ഹോംസ്‌റ്റേ സംരംഭത്തെ തകര്‍ക്കാന്‍ ശ്രമം. നീതി തേടി പാറമ്പുഴ മോസ്‌കോ കവലയില്‍ പ്രവര്‍ത്തിക്കുന്ന കുരുവി നെസ്റ്റ് ഹോം സ്‌റ്റേ നടത്തിപ്പുകാരായ സുജ കുര്യനും ഭര്‍ത്താവ് ബിനു കുര്യനും തിങ്കളാഴ്ച രാവിലെ ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസ് പടിക്കല്‍ സത്യഗ്രഹം നടത്തി. പഞ്ചായത്ത് അടക്കമുള്ള എല്ലാ സ്ഥാപനങ്ങളില്‍ നിന്നും ആവശ്യമായ ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരേ നാട്ടുകാരാണ് ആദ്യം പ്രതിഷേധം ആരംഭിച്ചത്. ആണുങ്ങളും പെണ്ണുങ്ങളും വരാന്‍ പാടില്ല എന്നാണ് […]

കുപ്രചാരണങ്ങളെ അതിജീവിച്ച് കുമരകം റീജിയണൽ സർവീസ് സഹ.ബാങ്ക് ലാഭത്തിലേക്ക്: അംഗങ്ങൾക്ക് 10 % ലാഭ വിഹിതം നല്കും ഡിസം: 1 മുതൽ ലാഭവിഹിതം വിതരണം ചെയ്യും

സ്വന്തം ലേഖകൻ കുമരകം: ബാങ്കിനെതിരേ നടന്ന കുപ്രചാരണങ്ങളെ ഭരണ സമിതിയും ജീവനക്കാരും നേരിട്ട് ലാഭത്തിലേക്ക് എത്തിച്ചു. ഓഹരി ഉടമകൾക്ക് 10 ശതമാനം ലാഭ വിഹിതവും പ്രഖ്യാപിച്ചു. നൂറു വർഷം പിന്നിട്ട് വളർച്ചയുടെ പടവുകൾ താണ്ടുന്ന കുമരകം 315-ാം നമ്പർ റീജിയണൽ സർവീസ് സഹകരണ ബാങ്കാണ് ഈ നേട്ടം കൈവരിച്ചത്. ഞായറാഴ്ച ഗവ.എച്ച്എസ്എസ് സ്കൂൾ മിനി ഹാളിൽ ചേർന്ന പൊതുയോഗത്തിലാണ് 10 ശതമാനം ലാഭം വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഡിസംബർ ഒന്ന് മുതൽ അംഗങ്ങൾക്ക് ലാഭവിഹിതം കൈപ്പറ്റാം. നഷ്ടത്തിൽ നിന്ന് കരകയറിയ ബാങ്ക് 38 വർഷത്തിനുശേഷമാണ് […]

പാഴ്മരങ്ങൾ പാടത്തേക്ക് ചരിഞ്ഞ നിലയിൽ: പാകമായ നെല്ലു കൊയ്തെടുക്കാനാവാതെ കർഷകർ: ഉടമയും കൃഷി ഓഫീസും കൈവിട്ടു: കുമരകം കൊല്ലകരി പാടത്തെ കർഷകർ ചോദിക്കുന്നു – ഞങ്ങളിനി ആരോടു പറയും.

സ്വന്തം ലേഖകൻ കുമരകം : കൊല്ലകരി പാടത്തെ കർഷകർ ചോദിക്കുന്നു. ഇനി ആരോട് പറഞ്ഞാലാ പാടത്തേക്കു കിടക്കുന്ന മരങ്ങൾ വെട്ടിമാറ്റുക. സമീപത്തെ തുരുത്തിലെ മരങ്ങൾ പാടത്തു വീണു കിടക്കുന്നതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. സ്ഥലം ഉടമയെ അറിയിച്ചു. കൃഷി ഓഫീസിലും പറഞ്ഞു. ആർക്കും അനക്കമില്ല. വിളഞ്ഞ നെല്ല് കൊയ്തെടുക്കാൻ കഴിയാത്ത വിധം വളർന്നു പന്തലിച്ച മരച്ചില്ലകൾ പാടത്തേക്ക് വീണു കിടക്കുകയാണ്. ഇതു മൂലംവിളഞ്ഞു പാകമായ നെല്ലു കൊയ്തെടുക്കാനാവുന്നില്ലെന്ന് കർഷകരുടെ പരാതി. 5-ാം വാർഡിൽ കൊല്ലകരി പാടത്താണ് കൊയ്ത്തിന് തടസ്സം സൃഷ്ടിച്ച് വട്ടത്തുരുത്തിൽ നിന്നും പാഴ്മരങ്ങൾ വളർന്നു […]

കുമരകം കോണത്താറ്റു പാലം നിർമ്മാണം അന്തിമ ഘട്ടത്തിലായിട്ടും പ്രവേശന പാതയുടെ പ്ലാനിനു പോലും അംഗീകാരമായില്ല: കോട്ടയം – ചേർത്തല റൂട്ടിൽ ഗതാഗതം വൈകും

  സ്വന്തം ലേഖകന്‍ കുമരകം : പാലം പണി പൂർത്തിയാകാറായപ്പോൾ റോഡ് പണി അവതാളത്തിലായി. കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണമാണ് ഇപ്പോൾ എങ്ങു മെത്താതെ നിൽക്കുന്നത്. നിർമ്മാണം തുടങ്ങി ഒരു വർഷവും ഒരു മാസവും കൊണ്ട് കോണത്താറ്റു പാലം 99 ശതമാനവും പൂർത്തിയായി. എന്നാൽ പ്രവേശന പാതയുടെ നിർമ്മാണം ആരംഭിച്ചില്ല. പാലത്തിന്റെ പ്ലാനിനാെപ്പം അംഗീകരിച്ച അപ്റോച്ച് റോഡിന്റെ പ്ലാനിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടായതാണ് റോഡ് പണിക്ക് തടസം സൃഷ്ടിക്കുനത്.   പ്രവേശന പാതയുടെ ഇരു വശങ്ങളും കല്ലുകെട്ടി […]

കോട്ടയം കുടമാളൂര്‍ സെന്‍റ് അല്‍ഫോൻസ പള്ളിക്ക് സമീപത്തെ പാടശേഖരത്തിലെ ചേറില്‍ വീണ് മധ്യവയസ്കൻ; പക്ഷാഘാതംമൂലം കാലിന് സ്വാധീനം നഷ്ടപ്പെട്ട ബാബുവിന് രക്ഷകനായി കുമാരനല്ലൂര്‍ സ്വദേശി

കോട്ടയം: പാടത്തെ ചേറില്‍ അകപ്പെട്ട മധ്യവയസ്കനെ രക്ഷപ്പെടുത്തി യുവാവ്. കോതനല്ലൂര്‍ ഓലിക്കല്‍ ബാബുവിനാണ് (53) കുമാരനല്ലൂര്‍ സ്വദേശി ജെസിൻ (38)രക്ഷകനായത്. ഇന്നലെ രാത്രി 7.30തോടെയാണ് സംഭവം. കുടമാളൂര്‍ സെന്‍റ് അല്‍ഫോൻസപള്ളിക്കു സമീപത്തെ പാടശേഖരത്തിലെ ചേറില്‍ കുടുങ്ങിയ ബാബുവിന് ജെസിന്‍റെ ഇടപെടലാണ് രക്ഷയായത്. പക്ഷാഘാതം സംഭവിച്ചു കാലിനു സ്വാധീനം നഷ്ടപ്പെട്ട ബാബു ബന്ധുവീട്ടിലേക്കു പോകുമ്പോള്‍ പാടത്ത് വീഴുകയായിരുന്നു. ബാബുവിന്‍റെ നിലവിളി കേട്ട് എത്തിയ ജെസിൻ നാട്ടുകാരുടെ സഹായം തേടിയെങ്കിലും ആരുമെത്തിയില്ല. ഇതോടെ ജെസിൻ ഫയര്‍ഫോഴ്സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് ബാബുവിനെ […]

കോട്ടയം കുമരകം ചക്രം പടിയിൽ അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് വെച്ചൂർ പശു ചത്തു; ചത്തത് അര ലക്ഷത്തിലധികം രൂപ വില വരുന്ന പശു

കോട്ടയം: അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് വെച്ചൂർ പശു ചത്തു. കോട്ടയം കുമരകം ചക്രം പടിക്ക് സമീപം സമീപം രാത്രി 9.30 മണിയോടെയാണ് അപകടം. ചക്രംപടി സൂചനപ്രിയന്റെ ഉടമസ്ഥതയിലുള്ള പശുവിനെ ആണ് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത് ഇടിച്ച വാഹനം നിർത്താതെ പോയി 200 മീറ്ററോളം ദൂരത്തിൽ പശുവിനെ തള്ളിക്കൊണ്ട് പോയശേഷം വാഹനം ഓടിച്ചിരുന്നവർ രക്ഷപ്പെടുകയായിരുന്നു. അര ലക്ഷത്തിലധികം രൂപ വില വരുന്നതാണ് വെച്ചൂർ പശു കുമരകം പോലീസ് സ്ഥലത്തെത്തി മടങ്ങി.

ഐശ്വര്യത്തിന്‍റെ പൊൻ കണി…! കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ ഇന്ന് ദേശവിളക്കും തൃക്കാര്‍ത്തിക ദര്‍ശനവും; രാത്രി പള്ളിനായാട്ടും നടക്കും

കോട്ടയം: കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ ഒൻപതാം ഉത്സവദിവസമായ ഇന്നു ദേശവിളക്കും തൃക്കാര്‍ത്തികയും. രാവിലെ ആറിന് തൃക്കാര്‍ത്തിക ആറാട്ട് എഴുന്നള്ളിപ്പ്. വൈകുന്നേരമാണ് തൃക്കാര്‍ത്തിക ദേശവിളക്ക്. ദേശവിളക്ക് ദര്‍ശനപ്രധാനമാണ്. ദേവീ സങ്കേതത്തിലും ദേശവഴികളിലും തൃക്കാര്‍ത്തിക ദേശവിളക്ക് ഐശ്വര്യത്തിന്‍റെ പൊൻ കണിയാകും. ദേശവഴികളിലെ ഭവനങ്ങളിലും കട-കമ്ബോളങ്ങളിലും ദേവീ ഭക്തര്‍ ആചാരപ്പൊലിമയോടെ കാര്‍ത്തികദീപം തെളിക്കും. രാത്രി പള്ളിനായാട്ടും നടക്കും. ദേവി തൃക്കാര്‍ത്തിക ആറാട്ട് കഴിഞ്ഞ് സര്‍വാഭരണവിഭൂഷിതയായി തിരിച്ചെഴുന്നള്ളുന്നതു കണ്ട് മനം കുളിര്‍ക്കാനും അനുഗ്രഹം നേടാനും ആയിരക്കണക്കിനു ഭക്തരെത്തും. രാവിലെ ഒൻപതിന് ക്ഷേത്രസങ്കേതത്തിലെ ദേവീവിലാസം പബ്ലിക് സ്കൂള്‍ അങ്കണത്തില്‍ തൃക്കാര്‍ത്തിക മഹാ […]

പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ. കെ.സി.മാമ്മന്‍ അന്തരിച്ചു; സംസ്‌കാരം നാളെ കോട്ടയം പുത്തന്‍ പള്ളിയില്‍

കോട്ടയം: പ്രമുഖ ശിശുരോഗ വിദഗ്ധനും വെല്ലൂര്‍ മെഡിക്കല്‍ കോളജ് പീഡിയാട്രിക്‌സ് വിഭാഗം മുന്‍ പ്രഫസറുമായ കഞ്ഞിക്കുഴി മൗണ്ട് വാര്‍ധ തയ്യില്‍ കണ്ടത്തില്‍ ഡോ. കെ.സി.മാമ്മന്‍ (ബാപ്പുക്കുട്ടി – 93) അന്തരിച്ചു. കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച്‌ (എംഒഎസ്സി) മെഡിക്കല്‍ മിഷന്‍ ആശുപത്രി സ്ഥാപക മെഡിക്കല്‍ ഡയറക്ടറാണ്. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 4നു കോട്ടയം പുത്തന്‍ പള്ളിയില്‍. കെ.എം.ചെറിയാന്റെയും കല്ലൂപ്പാറ മാരേട്ടു സാറാമ്മയുടെയും മകനായി 1930 മാര്‍ച്ച്‌ 4 ന് ജനനം. മദ്രാസ് ക്രിസ്ത്യന്‍ കോളജ് സ്‌കൂള്‍, എംഡി സെമിനാരി സ്‌കൂള്‍ എന്നിവിടങ്ങളിലായി പ്രാഥമിക […]