അപ്പുറം റെയില്‍വേ, ഇപ്പുറം ബസ് സ്റ്റാന്‍ഡ് ഇതിനു നടുക്ക് മതില്‍: നാഗമ്പടം ബസ്റ്റാന്‍ഡിലെ യാത്രക്കാരും കച്ചവടക്കാരും വലയുന്നു നടപ്പാലം നിര്‍മിച്ചോ എന്ന് റെയില്‍വേ കേട്ട ഭാവമില്ലാതെ കോട്ടയം നഗരസഭ

അപ്പുറം റെയില്‍വേ, ഇപ്പുറം ബസ് സ്റ്റാന്‍ഡ് ഇതിനു നടുക്ക് മതില്‍: നാഗമ്പടം ബസ്റ്റാന്‍ഡിലെ യാത്രക്കാരും കച്ചവടക്കാരും വലയുന്നു നടപ്പാലം നിര്‍മിച്ചോ എന്ന് റെയില്‍വേ കേട്ട ഭാവമില്ലാതെ കോട്ടയം നഗരസഭ

സ്വന്തം ലേഖകന്‍

കോട്ടയം: അപ്പുറം റെയില്‍വേ സ്റ്റേഷന്‍. ഇപ്പുറം ബസ് സ്റ്റേഷന്‍. നടുക്കു മതില്‍. ബസ് സ്റ്റാന്‍ഡില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കോ ട്രെയിന്‍ യാത്രക്കാര്‍ക്ക് ബസ് സ്റ്റാന്‍ഡിലേക്കോ കയറാനാവില്ല. കോട്ടയം റെയില്‍വേ സ്‌റ്റേഷനും നാഗമ്പടം ബസ് സ്റ്റാന്‍ഡിനും ഇടയ്ക്ക് അടുത്ത നാളില്‍ റെയില്‍വേ മതില്‍ കെട്ടിയതാണ് പ്രശ്‌നം.

മറ്റു ജില്ലകളില്‍ നിന്ന് നൂറുകണക്കിന് യാത്രക്കാരാണ് ദിനംപ്രതി നാഗമ്പടം ബസ് സറ്റാന്‍ഡിലെത്തി ട്രെയിനില്‍ യാത്ര ചെയ്യുന്നത്. മെഡിക്കല്‍ കോളജ്, യൂണിവേഴിസിറ്റി, ദന്തല്‍ കോളജ്, എസ്എംഇ, ഏറ്റുമാനൂര്‍ ഐടിഐ തുടങ്ങി നൂറുകണക്കിന് സ്ഥാപനങ്ങളിലേക്കു പോകുന്ന ജോലിക്കാര്‍ ഇപ്പോള്‍ നാഗമ്പടം സ്റ്റാന്‍ഡിലെത്തിയാല്‍ വളഞ്ഞു ചുറ്റിയാണ് റെയില്‍വേ സ്റ്റേഷനിലെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുമ്പ് മതില്‍ കെട്ടിയ ഭാഗത്ത് ചെറിയൊരു വാതില്‍ ഉണ്ടായിരുന്നു. ഇപ്പോഴത് അടച്ചു. അതിനാല്‍ പ്രൈവറ്റ് ബസ് സറ്റാന്‍ഡിനു മുന്നിലെത്തി റോഡിലൂടെ നടന്നു വേണം റെയില്‍വേ സ്റ്റേഷനിലെത്താന്‍. ഇവരെല്ലാം സീസണ്‍ ടിക്കറ്റുകാരാണ്. റെയില്‍വേ സ്റ്റേഷനു മുന്നിലെത്തി ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. എന്നാലും റോഡ് ചുറ്റണം.200 മീറ്ററിലധികം നടന്നാണ് റെയില്‍വേ സ്‌റ്റേഷനിലെത്തുക. പലപ്പോഴും ട്രെയിന്‍ പുറപ്പെടുന്ന സമയത്താണ് യാത്രക്കാര്‍ എത്തുക. ഇങ്ങനെ താമസിച്ചു വന്നാല്‍ മുന്‍പ് സ്റ്റാന്‍ഡില്‍ നിന്ന് പെട്ടെന്ന് പ്ലാറ്റ് ഫോമിലേക്ക് എത്താമായിരുന്നു.

റെയില്‍വേയുടെ മതില്‍ നാഗമ്പടം സറ്റാന്‍ഡിലെ കച്ചവടക്കാരെയും ബാധിച്ചു. രാവിലെ എത്തുന്ന ട്രെയിന്‍ യാത്രക്കാര്‍ ബസ് സറ്റാന്‍ഡില്‍ നിന്ന് കാപ്പി കുടിച്ച് സാധനങ്ങള്‍ വാങ്ങിയാണ് പോകുന്നത്. നൂറുകണക്കിന് യാത്രക്കാരുടെ കച്ചവടം മതില്‍ വന്നതെടെ ഇല്ലാതായെന്ന് കച്ചവടക്കാര്‍ പറഞ്ഞു.

മതിലിനു മുകളിലൂടെ ഒരു നടപ്പാലം നിര്‍മിച്ചാല്‍ യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും സാധിക്കും. ഇതിന് റെയില്‍വേ എതിരല്ല. പക്ഷേ നഗരസഭയാണ് പാലം നിര്‍മിക്കേണ്ടത്. പാലം നിര്‍മിക്കാന്‍ നഗരസഭയോട് കടക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ കേട്ട ഭാവം നടിക്കുന്നില്ല.