കോട്ടയം നാഗമ്പടം  ആറ്റുമാലിൽ  ഭാഗത്ത്  യുവാവ് ആറ്റിൽ ചാടി  ആത്മഹത്യ ചെയ്തു;യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.

കോട്ടയം നാഗമ്പടം ആറ്റുമാലിൽ ഭാഗത്ത് യുവാവ് ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു;യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.

സ്വന്തം ലേഖകൻ .

കോട്ടയം : കോട്ടയം നാഗമ്പടം ആറ്റുമാലിൽ ഭാഗത്ത് ആറ്റിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തു.

 

ഏകദേശം ഇരുപത്തി അഞ്ചു വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന യുവാവാണ് ആറ്റിൽ ചാടിയത് എന്നാണ് കരുതുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നീല ചെക്ക് ഷർട്ടും മങ്ങിയ ചാര നിറത്തിലുള്ള പാന്റുമാണ് യുവാവ് ധരിച്ചിരുന്നത്.

 

യുവാവ് വെള്ളത്തിൽ ചാടുന്നത് ശ്രെദ്ധയിൽപ്പെട്ട പ്രദേശവാസികൾ ഉടൻ തന്നെ ഗാന്തിനഗർ പോലീസിൽ വിവരം അറിയിക്കുകയും, തുടർന്ന് ഫയർഫോഴ്‌സ് റെസ്ക്യൂ ടീം എത്തി മൃതദേഹം കരക്കെത്തിച്ചു. മൃത ദേഹം ഇപ്പോൾ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

 

സംഭവത്തിൽ ഗാന്തിനഗർ പോലീസ് കേസ് എടുത്തു.