പാഴ്മരങ്ങൾ പാടത്തേക്ക് ചരിഞ്ഞ നിലയിൽ: പാകമായ നെല്ലു കൊയ്തെടുക്കാനാവാതെ കർഷകർ: ഉടമയും കൃഷി ഓഫീസും കൈവിട്ടു: കുമരകം കൊല്ലകരി പാടത്തെ കർഷകർ ചോദിക്കുന്നു – ഞങ്ങളിനി ആരോടു പറയും.

പാഴ്മരങ്ങൾ പാടത്തേക്ക് ചരിഞ്ഞ നിലയിൽ: പാകമായ നെല്ലു കൊയ്തെടുക്കാനാവാതെ കർഷകർ: ഉടമയും കൃഷി ഓഫീസും കൈവിട്ടു: കുമരകം കൊല്ലകരി പാടത്തെ കർഷകർ ചോദിക്കുന്നു – ഞങ്ങളിനി ആരോടു പറയും.

സ്വന്തം ലേഖകൻ

കുമരകം : കൊല്ലകരി പാടത്തെ കർഷകർ ചോദിക്കുന്നു. ഇനി ആരോട് പറഞ്ഞാലാ പാടത്തേക്കു കിടക്കുന്ന മരങ്ങൾ വെട്ടിമാറ്റുക. സമീപത്തെ തുരുത്തിലെ മരങ്ങൾ പാടത്തു വീണു കിടക്കുന്നതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. സ്ഥലം ഉടമയെ അറിയിച്ചു. കൃഷി ഓഫീസിലും പറഞ്ഞു. ആർക്കും അനക്കമില്ല. വിളഞ്ഞ നെല്ല് കൊയ്തെടുക്കാൻ കഴിയാത്ത വിധം വളർന്നു പന്തലിച്ച മരച്ചില്ലകൾ പാടത്തേക്ക് വീണു കിടക്കുകയാണ്.
ഇതു മൂലംവിളഞ്ഞു പാകമായ നെല്ലു കൊയ്തെടുക്കാനാവുന്നില്ലെന്ന് കർഷകരുടെ പരാതി. 5-ാം വാർഡിൽ കൊല്ലകരി പാടത്താണ്

കൊയ്ത്തിന് തടസ്സം സൃഷ്ടിച്ച് വട്ടത്തുരുത്തിൽ നിന്നും പാഴ്മരങ്ങൾ വളർന്നു പാടത്തേക്ക് വീണു കിടക്കുന്നത്. ഇവ വെട്ടിമാറ്റി തരണമെന്ന് ആവശ്യപ്പെട്ട് സ്ഥല ഉടമയ്ക്കും, കൃഷി ഓഫീസിലും പരാതി നൽകിയിട്ടും അനുകൂല നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തുരുത്തിന്റെ ഉടമ സ്ഥലത്തില്ലാത്തതിനാൽ വർഷങ്ങളായി അനാഥമായിക്കിടക്കുന്ന സ്ഥലം കാടു പിടിച്ച് വിഷപ്പാമ്പുകളുടെയും ക്ഷുദ്ര ജീവികളുടെയും താവളമായി മാറിയിരിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് നടത്തണമെങ്കിൽ പാടത്തെ വെള്ളം തീർത്തും വറ്റിക്കണം. ഇതിനായി നല്ല ചാലുകൾ തീർക്കണം. കാടു കാരണം പറമ്പിന് ചുറ്റും ചാലെടുക്കാൻ കർഷകന് നിലവിൽ കഴിയുന്നില്ല.

 

ഇതോടെ നിലം ഉണക്കി കൊയ്ത്ത് യന്ത്രം ഇറക്കി കൊയ്ത്തുനടത്താനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് സമീപത്തെ കർഷകർ. ബന്ധപ്പെട്ടവർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.