Spread the love

കോട്ടയം: പാടത്തെ ചേറില്‍ അകപ്പെട്ട മധ്യവയസ്കനെ രക്ഷപ്പെടുത്തി യുവാവ്.

video
play-sharp-fill

കോതനല്ലൂര്‍ ഓലിക്കല്‍ ബാബുവിനാണ് (53) കുമാരനല്ലൂര്‍ സ്വദേശി ജെസിൻ (38)രക്ഷകനായത്.
ഇന്നലെ രാത്രി 7.30തോടെയാണ് സംഭവം.

കുടമാളൂര്‍ സെന്‍റ് അല്‍ഫോൻസപള്ളിക്കു സമീപത്തെ പാടശേഖരത്തിലെ ചേറില്‍ കുടുങ്ങിയ ബാബുവിന് ജെസിന്‍റെ ഇടപെടലാണ് രക്ഷയായത്. പക്ഷാഘാതം സംഭവിച്ചു കാലിനു സ്വാധീനം നഷ്ടപ്പെട്ട ബാബു ബന്ധുവീട്ടിലേക്കു പോകുമ്പോള്‍ പാടത്ത് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാബുവിന്‍റെ നിലവിളി കേട്ട് എത്തിയ ജെസിൻ നാട്ടുകാരുടെ സഹായം തേടിയെങ്കിലും ആരുമെത്തിയില്ല. ഇതോടെ ജെസിൻ ഫയര്‍ഫോഴ്സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് ബാബുവിനെ പുറത്തെത്തിക്കാനായത്.