കോട്ടയം നഗരസഭാ ശുചീകരണ തൊഴിലാളികളെ മര്‍ദിച്ചതായി പരാതി: ഈസ്റ്റ് പോലീസില്‍ പരാതി നല്കി: യൂണിയന്‍ നോക്കാതെ തൊഴിലാളികള്‍ മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ സംഘടിച്ചു വിമലഗിരി റോഡില്‍ ശുചീകരണത്തിന് പോയ അറുമുഖം, ഉബൈദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്:

സ്വന്തം ലേഖകന്‍ കോട്ടയം: കോട്ടയം നഗരസഭാ ശുചീകരണ തൊഴിലാളികളെ മര്‍ദിച്ചതായി പരാതി. ഇന്നലെ (വ്യാഴം) രാവിലെ ഏഴരയോടെ വിമലഗിരി പള്ളിക്കു സമീപത്തെ റോഡ് വൃത്തിയാക്കുന്നതിനിടെയാണ് സമീപവാസിയായ മദ്യപന്‍ അറുമുഖം, ഉബൈദ് എന്നീ രണ്ടു തൊഴിലാളികളെ മര്‍ദിച്ചത്. മര്‍ദിച്ചയാളുടെ വീടിനു മുന്‍വശം വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് കാരണമെന്ന് തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളികള്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. മുനിസിപ്പല്‍ സെക്രട്ടറിയും ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്കി. കുറ്റക്കാരനായ ആളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ ഒന്നടങ്കം മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ സംഘടിച്ചു. തുടര്‍ന്നു […]

മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലന കോഴ്സിൽ പുതിയ ബാച്ചിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

സ്വന്തം ലേഖകൻ കോട്ടയം: നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എർ.സി.ഡി.സി) നടത്തുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലന കോഴ്സിൽ പുതിയ ബാച്ചിലേക്ക് വനിതകളിൽ നിന്ന് (പ്രായപരിധിയില്ല ) അപേക്ഷ ക്ഷണിച്ചു. 10ാം ക്ലാസ് മുതൽ ഡിഗ്രി വരെ യോഗ്യതയുള്ളവർക്ക് 4 കോഴ്സുകളുണ്ട്. സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യുക്കേഷൻ (1 വർഷം . യോഗ്യത: 10 ). ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യുക്കേഷൻ (1 വർഷം .യോഗ്യത :പ്ലസ്ടു,) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യുക്കേഷൻ (1 വർഷം . […]

ഓർമ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം സീസൺ 2 ഡിസംബർ 10 – ന് ആരംഭിക്കും: ഗ്രാന്റ് ഫിനാലെ പാലായിൽ

സ്വന്തം ലേഖകൻ കോട്ടയം: ഓവർസീസ് റെസിഡന്റ് മലയാളി അസോസിയേഷൻ (ഓർമ്മ) നേതൃത്വം നല്കുന്ന ടാലന്റ് പ്രമോഷൻ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ സീസൺ 2 സിസംബർ 10 – ന് ആരംഭിക്കുമെന്ന് ഫോറം സെക്രട്ടറി എബി.ജെ. ജോസ്, ഓർമ്മ സെക്രട്ടറി ഷാജി ആറ്റുപുറം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.   ലോകത്ത് ഏറ്റവുമധികം സമ്മാന തുകയുള്ള പ്രസംഗ മത്സർ മാണിതെന്നും ഭാരവാഹികൾ അറിയിച്ചു. ഈ വർഷം മുതൽ ജൂണിയർ വിഭാഗത്തിലു വർക്കും മത്സരത്തിൽ പങ്കെടുക്കാം. സീസൺ 2 ൽ ജൂണിയർ വിഭാഗത്തിൽ 5-ാം ക്ലാസ് […]

ദലിത് ക്രിസ്ത്യൻ അവകാശ സമ്മേനം: ഡിസം: 9 – ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുലർത്തി വരുന്ന അനിതിയും വിവേചനവും അവസാനിപ്പിച്ച് സാമൂഹ്യ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദലിത് സമുദായ മുന്നണി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 9 – ന് ദലിത് ക്രിസ്ത്യൻ അവകാശ സമ്മേളനം കോട്ടയത്ത് നടത്തും. രാവിലെ 10 – ന് ദർശന ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം മുന്നണി സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. പ്രസാദ് ഉദ്ഘാടനം ചെയ്യും. . മുന്നണി ചെയർമാൻ സണ്ണിഎം കപിക്കാട് അവകാശ പ്രഖ്യാപനം നടത്തും സ്വാഗത സംഘം ചെയർമാൻ ഡോ.ടി.എൻ. ഹരികുമാർ അധ്യക്ഷത […]

കൊച്ചി മെട്രോ ഉടനെ തൃപ്പൂണിത്തുറയിൽ എത്തും ട്രയൽ റൺ ഇന്നു രാത്രി:

സ്വന്തം ലേഖകൻ കൊച്ചി : കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക് നീട്ടുന്നതിന്റെ ഭാഗമായുള്ള ട്രയൽ റൺഇന്ന്. ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷൻ ആയ തൃപ്പൂണിത്തുറയിലേക്കുള്ള സർവീസിന്റെ ട്രയൽ റൺ ഇന്ന് മുതൽ തുടങ്ങും. എസ്എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയാണ് പരീക്ഷണ ഓട്ടം. ഇന്ന് രാത്രിയാണ് രാജ ന​ഗരിയിലേക്ക് മെട്രോയുടെ പരീ​ക്ഷണ ഓട്ടം. എസ്എൻ ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷൻ വരെയുള്ള 1.18 കിലോമീറ്ററിന്റെ നിർമ്മാണ പ്രവർത്തനമാണ് അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നത്. സ്റ്റേഷനിലെ സിഗ്നലിന്റേയും, വയഡക്റ്റിന്റെയും നിർമ്മാണവും പൂർത്തികരിച്ചിട്ടുണ്ട്. ഒപ്പം സിഗ്നലിംഗ്, ടെലികോം, ട്രാക്ഷൻ ജോലികളും പൂർത്തിയാക്കി. […]

കോട്ടയം നഗരമധ്യത്തില്‍ ധന്യരമ്യ തീയേറ്റിനു സമീപം കംപ്യൂട്ടര്‍ കടയില്‍ തീപിടുത്തം രാവിലെ പത്തേകാലിനാണ് തീപിടുത്തമുണ്ടായത് കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ല

സ്വന്തം ലേഖകന്‍ കോട്ടയം: നഗരമധ്യത്തില്‍ പുളുമൂട് ജംഗ്ഷനു സമീപം ധന്യ രമ്യ തിയേറ്റിനു മുന്നിലെ കംപ്യൂട്ടര്‍ കടയില്‍ തീപിടുത്തം. ഇന്നു രാവിലെ പത്തേ കാലോടെ ലെനോവ സറ്റോഴ്‌സ് എന്ന കടയിലാണ് തീപിടുത്തമുണ്ടായത്. ജീവനക്കാരെത്തി കട തുറന്ന് വൈദ്യുതി സ്വിച്ച് ഇട്ടതോടെ പെട്ടെന്ന് കടയ്ക്കുള്ളില്‍ തീയും പകയും ഉണ്ടാവുകയായിരുന്നു. സീലിംഗിനിടയിലൂടെയാണ് തീയും പുകയും പുറത്തേക്കു വന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയപ്പോഴേക്കും തീ നിയന്ത്രണ വിധേയമായിരുന്നു. സീലിംഗില്‍ ഘടിപ്പിച്ചിരുന്ന ലൈറ്റിലേക്കുള്ള വൈദ്യുതി കണക്ഷനിലെ തകരാര്‍ ആയിരിക്കാം തീപിടുത്തത്തിന് കാരണമെന്നു കരുതുന്നു. കടയിലെ […]

ഭരണ ഭാഷ പൂർണമായും ഡിസം: 30 നകം മലയാളത്തിൽ: ഓഫീസ് ബോര്‍ഡുകളില്‍ മലയാളം വേണം; ഫയലുകൾ മലയാളത്തിലാകണം

സ്വന്തം ലേഖകന് തിരുവനന്തപുരം: ഭരണഭാഷ പൂര്‍ണമായും മലയാളമായിരിക്കണമെന്ന ലക്ഷ്യത്തോടെ പുറപ്പെടുവിച്ച ഉത്തരവുകളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നു നിര്‍ദേശിച്ച്‌ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഓഫീസുകളിലെ എല്ലാ ബോര്‍ഡുകളും ആദ്യനേര്‍പകുതി മലയാളത്തിലും രണ്ടാം നേര്‍പകുതി ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണം. വാഹനങ്ങളുടെ ബോര്‍ഡുകള്‍ മുന്‍വശത്ത് മലയാളത്തിലും പിന്‍വശത്ത് ഇംഗ്ലീഷിലും ഒരേ വലിപ്പത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണം. ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവിയുമടങ്ങുന്ന തസ്തികമുദ്രകള്‍ എന്നിവ മലയാളത്തില്‍ക്കൂടി തയാറാക്കണം. ഹാജര്‍പുസ്തകം, സ്യൂട്ട് രജിസ്റ്റര്‍ തുടങ്ങി ഓഫീസുകളിലെ എല്ലാ രജിസ്റ്ററുകളും മലയാളത്തില്‍ തയാറാക്കി മലയാളത്തില്‍ത്തന്നെ രേഖപ്പെടുത്തലുകള്‍ വരുത്തണം. ഫയലുകള്‍ […]

നിര്‍മാണം പൂര്‍ത്തിയായിട്ട് ആറ് വര്‍ഷം മാത്രം; ഏറ്റുമാനൂര്‍ – നീണ്ടൂര്‍ റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിലെ കോണ്‍ക്രീറ്റ് അടര്‍ന്നു മാറിയ നിലയില്‍; വാഹനങ്ങള്‍ അപകടത്തില്‍ പെടാൻ സാധ്യത….

ഏറ്റുമാനൂര്‍: നിര്‍മാണം പൂര്‍ത്തിയാക്കി ആറു വര്‍ഷം മാത്രമായ റെയില്‍വേ മേല്‍പ്പാലത്തിലെ കോണ്‍ക്രീറ്റ് അടര്‍ന്നു മാറിയ നിലയില്‍. ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഏറ്റുമാനൂര്‍ – നീണ്ടൂര്‍ റോഡിലെ മേല്‍പ്പാലത്തിലാണ് കോണ്‍ക്രീറ്റ് അടര്‍ന്നുമാറിയിരിക്കുന്നത്. കമ്പികള്‍ തെളിഞ്ഞു കാണുന്ന നിലയിലാണ്. പാത ഇരട്ടിപ്പിക്കലും റെയില്‍വേ സ്റ്റേഷൻ മാറ്റി സ്ഥാപിക്കലും നടന്ന ഘട്ടത്തിലാണ് മേല്‍പ്പാലത്തിന്‍റെ നിര്‍മാണവും നടന്നത്. പാലത്തിലെ പല ഭാഗത്തും കോണ്‍ക്രീറ്റ് പൊളിഞ്ഞിട്ടുണ്ട്. കോണ്‍ക്രീറ്റ് കൂടുതല്‍ അടര്‍ന്നു പോയാല്‍ വാഹനങ്ങള്‍ പ്രത്യേകിച്ച്‌ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടാൻ സാധ്യതയുണ്ട്.

കോട്ടയം കോരുത്തോട് പള്ളിപ്പടിയില്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാര്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചു തകര്‍ത്തു; രണ്ട് തീര്‍ഥാടകർക്ക് പരിക്ക്

കോരുത്തോട്: കോരുത്തോട് പള്ളിപ്പടിയില്‍ റോഡിന്‍റെ വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച്‌ തകര്‍ത്തു. പള്ളിപ്പടി സെന്‍റ്ജോര്‍ജ് സ്കൂളിന് മുൻപിലായിരുന്നു അപകടം. ആന്ധ്ര സ്വദേശികളായ തീര്‍ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ രണ്ട് തീര്‍ഥാടകരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുണ്ടക്കയം – കണമല ശബരിമല തീര്‍ഥാടന പാതയില്‍ കോരുത്തോട് പള്ളിപ്പടി ഭാഗത്ത് നടപ്പാത ഇല്ലാത്തത് അപകടസാധ്യത വര്‍ധിക്കാൻ ഇടയാക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. നടപ്പാതയുടെ അഭാവം മൂലം സ്കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ടാറിംഗ് റോഡിലൂടെ ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. തീര്‍ഥാടന […]

വൈക്കത്തഷ്ടമി ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയില്‍ സ്കൂട്ടറില്‍ പിക്കപ്പ് വാൻ ഇടിച്ച് അപകടം; റിട്ട. ഹെല്‍ത്ത് ഇൻസ്പെക്ടര്‍ മരിച്ചു; മരിച്ചത് വെള്ളൂര്‍ സ്വദേശി

വൈക്കം: സ്കൂട്ടറില്‍ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന റിട്ട. ഹെല്‍ത്ത് ഇൻസ്പെക്ടര്‍ മരിച്ചു. വൈക്കം വെള്ളൂര്‍ കരിപ്പാടം പാറയ്ക്കല്‍ ഹരിലാലാ(58)ണ് മരിച്ചത്. വൈക്കത്തഷ്ടമി ഉത്സവത്തില്‍ പങ്കെടുത്തശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടയില്‍ ചാലപ്പറമ്പിലെ പെട്രോള്‍ പമ്പിലേക്ക് സ്കൂട്ടര്‍ തിരിക്കുന്നതിനിടയില്‍ പിന്നാലെ വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരിലാലിനെ നാട്ടുകാര്‍ ഉടൻ ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ജീന (റിട്ട. അധ്യാപിക). മക്കള്‍: അനഘ (എംബിബിഎസ് വിദ്യാര്‍ഥിനി), നയന. പരേതൻ കരിപ്പാടംപാറയ്ക്കല്‍ എസ്‌എൻഡി […]