പ്രവാസി മലയാളിയുടെ കോട്ടയം പാറമ്പുഴയിലെ ഹോംസ്‌റ്റേ തകര്‍ക്കാന്‍ സിപിഎം ശ്രമം: അനാശാസ്യമെന്നു പ്രചരിപ്പിച്ച് ഹോംസ്‌റ്റേയിലേക്ക് വരുന്നവരെ തടയുന്നു: ഒരു കോടി മുതല്‍ മുടക്കിയ ദമ്പതികള്‍ നീതി തേടി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് പടിക്കല്‍ സത്യാഗ്രഹം നടത്തി :

പ്രവാസി മലയാളിയുടെ കോട്ടയം പാറമ്പുഴയിലെ ഹോംസ്‌റ്റേ തകര്‍ക്കാന്‍ സിപിഎം ശ്രമം: അനാശാസ്യമെന്നു പ്രചരിപ്പിച്ച് ഹോംസ്‌റ്റേയിലേക്ക് വരുന്നവരെ തടയുന്നു: ഒരു കോടി മുതല്‍ മുടക്കിയ ദമ്പതികള്‍ നീതി തേടി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് പടിക്കല്‍ സത്യാഗ്രഹം നടത്തി :

 

സ്വന്തം ലേഖകന്‍
കോട്ടയം: അപവാദ പ്രചാരണവും അനാശാസ്യം എഴുതിയ ബോര്‍ഡും സ്ഥാപിച്ച് പ്രവാസി മലയാളിയുടെ ഹോംസ്‌റ്റേ സംരംഭത്തെ തകര്‍ക്കാന്‍ ശ്രമം. നീതി തേടി പാറമ്പുഴ മോസ്‌കോ കവലയില്‍ പ്രവര്‍ത്തിക്കുന്ന കുരുവി നെസ്റ്റ് ഹോം സ്‌റ്റേ നടത്തിപ്പുകാരായ സുജ കുര്യനും ഭര്‍ത്താവ് ബിനു കുര്യനും തിങ്കളാഴ്ച രാവിലെ ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസ് പടിക്കല്‍ സത്യഗ്രഹം നടത്തി.

പഞ്ചായത്ത് അടക്കമുള്ള എല്ലാ സ്ഥാപനങ്ങളില്‍ നിന്നും ആവശ്യമായ ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരേ നാട്ടുകാരാണ് ആദ്യം പ്രതിഷേധം ആരംഭിച്ചത്. ആണുങ്ങളും പെണ്ണുങ്ങളും വരാന്‍ പാടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫോട്ടോയെടുക്കാന്‍ പറ്റിയ ലൊക്കേഷനായതിനാല്‍ ധാരാളം ആളുകള്‍ വരും. കുട്ടവഞ്ചി അടക്കമുള്ള സഞ്ചാരികള്‍ക്ക് ഉല്ലാസത്തിന് പറ്റിയ സ്ഥലമാണിത്. ഇതിനൊക്കെ വരുന്നവര്‍ അനാശാസ്യത്തിനാണ് എന്നാണ് നാട്ടുകാരുടെ ആരോപണം. വഴി നീളെ അനാവശ്യം എഴുതിയ ബോര്‍ഡ് സ്ഥാപിച്ച് തങ്ങള്‍ക്കും ബന്ധുക്കള്‍ക്കു പോലും ഇവിടെ പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പ്രവാസി ദമ്പതികള്‍ പറഞ്ഞു.

സിപിഎം, സിഐടിയു എന്നിവരുടെ പ്രവര്‍ത്തകര്‍ എന്നവകാശപ്പെട്ട് ചിലര്‍ ഹോംസ്‌റ്റേയില്‍ അനാശാസ്യം നടക്കുന്നുവെന്ന് പ്രചരിപ്പിച്ചു. പിന്നീട് ഇവര്‍ നാട്ടുകരെ സംഘടിപ്പിച്ചു സ്ഥാപനത്തിനെതിരേ നീങ്ങുകയായിരുന്നു. ഹോം സ്‌റ്റേയിലേക്ക് വരുന്നവരുടെ വണ്ടി തടയുകയും അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും വരെയുണ്ടായി. ഗസ്റ്റ് വന്നാലുടന്‍ മണര്‍കാട് സ്റ്റേഷനില്‍ നിന്ന് പോലീസ് വരും. പിന്നെ ഗസ്റ്റിനെ ഭീഷണിപ്പെടുത്തി അയയ്ക്കും. സിപിഎമ്മുകാര്‍ പറഞ്ഞിട്ടാണ് പോലീസ് വരുന്നത്. പാര്‍ട്ടി നേതൃത്വത്തോട് പരാതി പറയാന്‍ ചെന്നെങ്കിലും അവിടെയും ഭീഷണിയുടെ സ്വരമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 വരെ പഞ്ചായത്ത് ലൈസന്‍സ് ഉണ്ടായിരുന്നു. പിന്നീട് പോലീസ് റിപ്പോര്‍ട്ട് നല്കിയതിനെ തുടര്‍ന്ന് പഞ്ചായത്ത് ലൈസന്‍സ് നല്കുന്നില്ല. ഇതിനെതിരേ പോലീസില്‍ പരാതി നല്കിയിട്ട് അഞ്ചു മാസമായി. ഒരു നടപടിയും സ്വീകരിച്ചില്ല. ജീവിക്കാനുള്ള മൗലിക അവകാശത്തെ തടസപ്പെടുത്തുകയാണ്. 300 മീറ്റര്‍ മാറി ഇവര്‍ക്ക് മറ്റൈാരു ഹോംസ്‌റ്റേയുണ്ട്. അതിനടുത്ത് സിപിഎം പ്രവര്‍ത്തകരില്ലാത്തതിനാല്‍ കുഴപ്പമില്ലാതെ നടക്കുന്നുവെന്ന് സുജ കുര്യന്‍ പറഞ്ഞു.
ഒരു കോടി രൂപ മുതല്‍ മുടക്കിയാണ് ഹോം സ്‌റ്റേ നടത്തുന്നത്. ബാങ്കില്‍ നിന്നുള്ള വായ്പയുമുണ്ട്. ഈ സാഹചര്യത്തില്‍ വായ്പ അടയ്ക്കാനും കഴിയുന്നില്ല., തൊഴില്‍ ക്ഷാമം നേരിടുന്ന കേരളത്തില്‍ സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങാമെന്നു കരുതിയില്‍ പാര്‍ട്ടിക്കാര്‍ തന്നെ അതിനെ തകര്‍ക്കുന്ന സമീപനം ഉണ്ടായാല്‍ എന്തു തെയ്യും. ആത്മഹത്യയുടെ വക്കിലാണ് തങ്ങളിപ്പോള്‍ നില്‍ക്കുന്നതെന്നും ഇവര്‍ പറയുന്നു.