ശബരിമലയില്‍ മലഅരയ സമുദായം നടത്തി വന്ന ആചാരഅനുഷ്ഠാനങ്ങള്‍ വിലക്കിയത് ജാതീയ വേര്‍തിരിവാണെന്ന് അഖില തിരുവിതാംകൂര്‍ മലഅരയ മഹാസഭ

സ്വന്തം ലേഖകന്‍ കോട്ടയം: നാനാജാതി മതസ്ഥര്‍ക്കും ശബരിമല ക്ഷേത്രത്തില്‍ പ്രവേശനമുണ്ടെന്നു പറയുമ്പോഴും മലഅരയ സമുദായത്തെ അവര്‍ നടത്തി വന്ന ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും വിലക്കിയത് ജാതീയ വേര്‍തിരിവിനും ജാതീയ അധിക്ഷേപത്തിനു തുല്യമാണെന്ന് അഖില തിരുവിതാംകൂര്‍ മലഅരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ.ബി.ശങ്കരന്‍, സെക്രട്ടറി വി.പി.ബാബു എന്നിവര്‍ ആരോപിച്ചു. ശബരിമലയില്‍ ആചാരം ലംഘിക്കുന്നതിന് നേതൃത്വം നല്കുന്നത് ദേവസ്വം ബോര്‍ഡാണെന്നും ഇവര്‍ കോട്ടയത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കാനും തേനഭിഷേകത്തിനുമുള്ള അനുമതിയും നിഷേധിച്ചത് ദേവസ്വം ബോര്‍ഡാണ്. ശബരിമലയില്‍ മലഅരയ സമുദായത്തിനുണ്ടായിരുന്ന ആചാര അനുഷ്ഠാനങ്ങളും അവകാശങ്ങളും തിരികെ നല്കണമെന്ന് […]

കോട്ടയം നീണ്ടൂരില്‍ കർഷകരോട് ക്രൂരത;വിത്ത് വിതച്ചിരുന്ന പാടത്തേക്ക് സെപ്റ്റിക് മാലിന്യം തളളിയ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കര്‍ഷകര്‍, സിസിടിവിയുടെ കണ്ണ് വെട്ടിച്ചായിരുന്നു ഇരുളിന്‍റെ മറവിലെ തോന്ന്യാസം.

സ്വന്തം ലേഖിക കോട്ടയം:കോട്ടയം നീണ്ടൂരില്‍ വിത്ത് വിതച്ചിരുന്ന പാടത്തേക്ക് സെപ്റ്റിക് മാലിന്യം തളളിയ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കര്‍ഷകര്‍.നീണ്ടൂര്‍ പഞ്ചായത്തിന്‍റെ പതിനഞ്ചാം വാര്‍ഡിലെ വിശാലമായ പാടശേഖരം,പ്രധാന റോഡിന്‍റെ ഇരുവശവും നിറയെ കൃഷിയുളള പാടമാണ്. ഇവിടെ വിത്തു വിതച്ചിട്ടിരുന്ന വെളളിക്കണ്ണി പാടത്തേക്കാണ് തിങ്കളാഴ്ച ടാങ്കറില്‍ കൊണ്ടു വന്ന കക്കൂസ് മാലിന്യം തളളിയത്. മണ്ണെണ്ണ കലര്‍ത്തിയ കക്കൂസ് മാലിന്യം തളളിയതോടെ വിതച്ച വിത്തത്രയും നശിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് ഇതേ പാടശേഖരത്തിലാണ് കൊയ്തു കൂട്ടിയിട്ടിരുന്ന നെല്ലിലേക്ക് ടാങ്കറില്‍ കൊണ്ടു വന്ന കക്കൂസ് മാലിന്യം തളളിയത്.സിസിടിവിയുടെ കണ്ണ് […]

റോഡ് പണിക്കിടെ സ്‌കൂട്ടറും മെറ്റില്‍ നിരപ്പാക്കുന്ന മെഷീനും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു അപകടം ടിവിപുരം നേഴത്ത് വളവില്‍

സ്വന്തം ലേഖകന്‍ വൈക്കം: റോഡ് പണിക്കിടെ മെറ്റില്‍ നിരപ്പാക്കുന്ന മെഷീനും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ടിവിപുരം മണ്ണത്താനം കൊടപ്പള്ളില്‍ കെ.പി.സാനു (42)വാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സാനുവിനെ നാട്ടുകാര്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ടിവിപുരം നേഴത്ത് വളവില്‍ ചൊവ്വാഴ്ച പകല്‍ മൂന്നോടെയായിരുന്നു അപകടം. സാനു വൈക്കത്തു നിന്ന് മണ്ണത്താനത്തേക്ക് വരികയായിരുന്നു. ഇതിനിടെയാണ് റോഡ് പണിക്കിടയില്‍ അകപ്പെട്ടത്. ഭാര്യ മിനി വൈക്കം നഗരസഭാ ജീവനക്കാരിയാണ്. മൂന്നു വയസുള്ള മാധവ് ഏക മകനാണ്. വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കോട്ടയം ബസേലിയസ് കോളേജ് ഫിസിക്സ് വിഭാഗം മേധാവി ഡോ സിന്ധു ജോൺസ് കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ

സ്വന്തം ലേഖകൻ കോട്ടയം: പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പലായി ഡോ: സിന്ധു ജോൺസിനെ നിയമിച്ചു. കോട്ടയം ബസേലിയസ് കോളേജ് ഫിസിക്സ് വിഭാഗം മേധാവിയാണ്. 22 വർഷത്തെ അധ്യാപന പരിചയമുളള ഡോ സിന്ധു അക്കാദമി ഓഫ് ഫിസിക്സ് ടീച്ചേഴ്സ് കേരളയുടെ പ്രസിഡന്റ് ആണ്. ഭർത്താവ്റാന്നി അരുവിക്കൽ ഡോ എ.വി മാത്യു (കൺസൾറ്റൻറ് ഗൈനകോളജിസ്റ്റ്,മന്ദിരം, ആശുപത്രി,മാങ്ങാനം)

ആര്‍പ്പൂക്കര സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ബുധനാഴ്ച വൈകുന്നേരം 5ന് പൂരം ആല്‍ത്തറ മേളവും കുടമാറ്റവും പ്രൗഡിയേകും അണി നിരക്കുന്നത് 8 ഗജവീരന്‍മാര്‍

സ്വന്തം ലേഖകന്‍ ആര്‍പ്പൂക്കര: ആര്‍പ്പൂക്കരയിലെ എല്ലാ വഴികളും ബുധനാഴ്ച ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലേക്ക്. ഉത്സവത്തോടനുബന്ധിച്ച് വൈകുന്നേരം അഞ്ചിനു നടക്കുന്ന കാഴ്ചശ്രീബലി ഇക്കുറി പൂരമായി ആഘോഷിക്കുകയാണ്. പൂരം കാണാന്‍ നാടൊന്നാകെ ക്ഷേത്രത്തിലേക്ക്. ആല്‍ത്തറ മേളവും കുടമാറ്റവും പൂരത്തിന് പ്രൗഡിയേകും. 8 ഗജവീരന്‍മാരാണ് അണി നിരക്കുന്നത്. ക്ഷേത്ര മൈതാനത്ത് രണ്ടു വശത്തായി മുഖാമുഖം തിരിച്ചാകും ആനകളെ അണി നിരത്തുക. ഒരു വശത്ത് അഞ്ചും മറുവശത്ത് മൂന്നും ആനകളെ നിര്‍ത്തും. ആനകള്‍ നിരന്നു കഴിയുന്നതോടെ കുറിച്ചി നടേശനും സംഘവും അര്‍ജുന നൃത്തം ആരംഭിക്കും. പള്ളിക്കല്‍ സതീഷ് സത്യന്‍, ടിവിപുരം […]

തിരുനക്കര ബസ് സ്റ്റാന്‍ഡ് ഇനി പഴയ ബസ് സ്റ്റാന്‍ഡ് മൈതാനം : ആദ്യ പരിപാടി മുഖ്യമന്ത്രിയുടെ നവകേരള സദസ് 28നകം കെട്ടിടം പൊളിച്ച് മൈതാനമാക്കും

സ്വന്തം ലേഖകന്‍ കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡ് ഇനി തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡ് മൈതാനം എന്നറിയപ്പെടും. മൈതാനത്തെ ആദ്യ പരിപാടി മുഖ്യമന്ത്രിയുടെ നവകേരള സദസ്. തിരുനക്കര മൈതാനത്ത് 13ന് നവകേരള സദസ് നടത്തായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ 5000 പേര്‍ക്കുള്ള ഇരിപ്പിടം തിരുനക്കര മൈതാനത്ത് ഒരുക്കാവില്ലന്ന് ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് നല്കി. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ പൊളിച്ചുകൊണ്ടിരിക്കുന്ന തിരുക്കര ബസ് സ്റ്റാന്‍ഡിലേക്ക് പരിപാടി മാറ്റാന്‍ കാരണം. കെട്ടിടം പൊളിക്കല്‍ പകുതിയാകുന്നതേയുള്ളു. 28നകം പൊളിച്ച് അവശിഷ്ടങ്ങളെല്ലാം നീക്കി മൈതാനമാക്കി നല്കാനാണ് കരാറുകാര്‍ക്ക് നല്കിയ നിര്‍ദേശം. […]

കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാസമ്മേളനം ഇന്ന് ; ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ ചങ്ങനാശേരി: കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാസമ്മേളനം ഇന്ന് ചങ്ങനാശേരി അരിക്കത്തില്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എം.എല്‍.എ ഉദ്ഘാടനവും ബിസിനസ് എക്‌സലൻസ് പുരസ്‌കാരങ്ങള്‍ വിതരണവും നിര്‍വഹിക്കും. കെ.എച്ച്‌.ആര്‍.എ ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് അദ്ധ്യക്ഷതവഹിക്കും. കെ.എച്ച്‌.ആര്‍.എ. സംസ്ഥാന പ്രസിഡന്റ് ജി.ജയപാല്‍ മുഖ്യപ്രഭാഷണം നടത്തും. അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള പുരസ്‌കാരം അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എയും തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള പുരസ്‌കാരം നഗരസഭാദ്ധ്യക്ഷ ബീനാ ജോബിയും വിതരണം ചെയ്യും. ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തും. 20 വര്‍ഷം മേഖലയില്‍ ജോലിചെയ്ത […]

കോട്ടയം നട്ടാശ്ശേരി വായനശാല ഭാഗത്തു നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ടു കിട്ടി; ഏറ്റുമാനൂർ അമ്പലത്തിന്റെ സമീപത്ത് നിന്നുമാണ് കണ്ടെത്തിയത്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നട്ടാശ്ശേരി വായനശാല ഭാഗത്തു നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ടു കിട്ടി. ഏറ്റുമാനൂർ അമ്പലത്തിന്റെ സമീപത്ത് നിന്നുമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം 8 മണി മുതലാണ് രണ്ടു വിദ്യാർത്ഥികളെ കാണാതെയായത്. വിഷ്ണു (16), അഖിൽ (15) എന്നീ വിദ്യാർത്ഥികളെ ആണ് കാണാതായത്. ക

കുടുംബ പ്രശ്‌നത്തെ തുടർന്ന് ഗര്‍ഭിണിയായ ഭാര്യയോട് അമല്‍ റെജി കാട്ടിയത് കൊടും ക്രൂരത; ഒടുവിൽ മീരയുടെ സഹോദരങ്ങൾക്ക് നേരെ ആരോപണവും; ഷിക്കാഗോയില്‍ വെടിയേറ്റ മീരയുടെ നില അതീവ ഗുരുതരം; കുറ്റസമ്മതം നടത്തി ഏറ്റുമാനൂർ സ്വദേശി; വീഡിയോ കാണാം

ന്യൂയോര്‍ക്ക്: യുഎസിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കോട്ടയം ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്) ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്ക് (32) ആണ് വെടിയേറ്റത്. ഗര്‍ഭിണിയായ മീരയെ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്പിള്ളി സ്വദേശി അമല്‍ റെജി വെടിവയ്ക്കുകയായിരുന്നു. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റത്. നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മീരയും ഇരട്ട സഹോദരി മീനുവും ഷിക്കാഗോയില്‍ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. 2019ലാണ് […]

സ്‌കൂട്ടര്‍ ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി; ഈരാറ്റുപേട്ട സ്വദേശിനിയായ അഞ്ച് വയസുകാരിയുടെ അപകട മരണത്തില്‍ യുവതിക്കെതിരെ കേസ്

ആലപ്പുഴ: അഞ്ചു വയസുകാരി ആലപ്പുഴ കോണ്‍വന്റ് സ്‌ക്വയറില്‍ സ്‌കൂട്ടര്‍ ഇടിച്ചു മരിച്ച സംഭവത്തില്‍ സ്‌കൂട്ടര്‍ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ഈരാറ്റുപേട്ട നടയ്ക്കല്‍ പുതുപ്പറമ്പ് ഫാസില്‍-ജിസാന ദമ്ബതികളുടെ മകള്‍ ഫൈഹ ഫാത്തിമയെ(5) യാണ് കോണ്‍വന്റ് സ്‌ക്വയറിന് സമീപം എച്ച്‌ഡിഎഫ്‌സി ബാങ്കിന് മുന്നില്‍ വച്ച്‌ സ്‌കൂട്ടര്‍ ഇടിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചതും പിന്നില്‍ ഇരുന്നതും പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികളാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉടമയ്‌ക്കെതിരെ കേസ് എടുത്തത്. പ്രതിയായ മന്നത്ത് സ്വദേശിയായ യുവതിയുടെ സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികള്‍ക്കെതിരെ ജുവനൈല്‍ കോടതിയില്‍ പൊലീസ് […]