കുപ്രചാരണങ്ങളെ അതിജീവിച്ച് കുമരകം റീജിയണൽ സർവീസ് സഹ.ബാങ്ക് ലാഭത്തിലേക്ക്: അംഗങ്ങൾക്ക് 10 % ലാഭ വിഹിതം നല്കും ഡിസം: 1 മുതൽ ലാഭവിഹിതം വിതരണം ചെയ്യും

കുപ്രചാരണങ്ങളെ അതിജീവിച്ച് കുമരകം റീജിയണൽ സർവീസ് സഹ.ബാങ്ക് ലാഭത്തിലേക്ക്: അംഗങ്ങൾക്ക് 10 % ലാഭ വിഹിതം നല്കും ഡിസം: 1 മുതൽ ലാഭവിഹിതം വിതരണം ചെയ്യും

സ്വന്തം ലേഖകൻ
കുമരകം: ബാങ്കിനെതിരേ നടന്ന കുപ്രചാരണങ്ങളെ ഭരണ സമിതിയും ജീവനക്കാരും നേരിട്ട് ലാഭത്തിലേക്ക് എത്തിച്ചു. ഓഹരി ഉടമകൾക്ക് 10 ശതമാനം ലാഭ വിഹിതവും പ്രഖ്യാപിച്ചു.
നൂറു വർഷം പിന്നിട്ട് വളർച്ചയുടെ പടവുകൾ താണ്ടുന്ന കുമരകം 315-ാം നമ്പർ റീജിയണൽ സർവീസ് സഹകരണ ബാങ്കാണ് ഈ നേട്ടം കൈവരിച്ചത്.

ഞായറാഴ്ച ഗവ.എച്ച്എസ്എസ് സ്കൂൾ മിനി ഹാളിൽ ചേർന്ന പൊതുയോഗത്തിലാണ് 10 ശതമാനം ലാഭം വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഡിസംബർ ഒന്ന് മുതൽ അംഗങ്ങൾക്ക് ലാഭവിഹിതം കൈപ്പറ്റാം. നഷ്ടത്തിൽ നിന്ന് കരകയറിയ ബാങ്ക് 38 വർഷത്തിനുശേഷമാണ് അംഗങ്ങൾക്ക് ലാഭം വിതരണം ചെയ്യുന്നത്.

ബാങ്കിനെതിരെയുള്ള കുപ്രചാരണങ്ങളെ അതിജീവിച്ചാണ് ഭരണസമിതിയും ജീവനക്കാരും ഒത്തുചേർന്ന് ബാങ്കിനെ ലാഭത്തിൽ എത്തിച്ചത്. നാഷണലൈസ്ഡ് ബാങ്കുകളെക്കാൾ നിക്ഷേപകർക്ക് പരമാവധി 8.75 ശതമാനം പലിശയും ബാങ്ക് നൽകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുയോഗത്തിൽ ബാങ്ക് പ്രസിഡന്റ് കെ കേശവൻ അധ്യക്ഷനായി. സെക്രട്ടറി വിദ്യ ബി മേനോൻ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഡയറക്ടർ ബോർഡ് അംഗം സിബി ജോർജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പൊതുയോഗത്തിൽ പങ്കെടുത്ത അംഗങ്ങൾക്ക് നൽകിയ ഗിഫ്ട് വിതരണം പുതിയ കാവ് ക്ഷേത്രം മുൻ മേൽശാന്തി വാസൻ നമ്പൂതിരിക്ക് നൽകി
പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബു ഉദ്ഘാടനം ചെയ്തു.

 

ബോർഡ് അംഗങ്ങളായ പി ഐ എബ്രഹാം, കെ കെ രാജപ്പൻ കണിയാമറ്റം’, എം എൻ അനിൽ കുമാർ , യമുന അശോകൻ, അന്നമ്മ തയ്യിൽ എന്നിവർ സംസാരിച്ചു. ബോർഡ് അംഗങ്ങളായ പി എസ് അനീഷ് സ്വാഗതവും കെ കെ രാജപ്പൻ തുരുത്തേൽ നന്ദിയും പറഞ്ഞു.