പാറത്തോട് വീട്ടിലെ മുറിക്കുള്ളില്‍ കുടുങ്ങി രണ്ടര വയസുകാരൻ; രക്ഷകരായി ഫയര്‍ഫോഴ്‌സ്; കുട്ടിയെ പുറത്തെത്തിച്ചത് പൂട്ട് തകര്‍ത്ത്

പാറത്തോട്: മുറിക്കുള്ളില്‍ കുടങ്ങിയ രണ്ടര വയസുകാരനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. പാറത്തോട് മലനാടിന് സമീപത്ത് ശനിയാഴ്ച രാവിലെ 11.40 തോടെയായിരുന്നു സംഭവം. മുറിക്കുള്ളില്‍ കയറിയ രണ്ടര വയസുകാരന്‍ മുറിയുടെ വാതില്‍ അടച്ച ശേഷം പൂട്ടില്‍ കിടന്ന താക്കോല്‍ ഉപയോഗിച്ച് വാതില്‍ പൂട്ടി. തുടര്‍ന്ന് ഇത് തുറക്കാന്‍ കഴിയാതെ വന്നതോടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തി വാതിന്റെ പൂട്ട് തകര്‍ത്ത് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു. മുറിയുടെ ജനാലയിലൂടെ താക്കോല്‍ എടുത്ത് തരാന്‍ കുട്ടിയോട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും താക്കോല്‍ കുടുങ്ങിയിരിക്കുന്നതിനാല്‍ ഊരിയെടുക്കാന്‍ സാധിക്കില്ലായിരുന്നു. തുടര്‍ന്നാണ് […]

വെളിച്ചിയാനി സെൻ്റ് തോമസ് ഫൊറോന ദേവാലയത്തിന്റെ ശതാബ്‌ദി ആഘോഷ ഉദ്ഘാടനം മെയ് 5ന്; കുരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ ജൂബിലി പതാക ഉയർത്തും

കാഞ്ഞിരപ്പള്ളി: വെളിച്ചിയാനി സെൻ്റ് തോമസ് ഫൊറോന ദേവാലയത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് മെയ് 5ന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മെയ് 5 ന് വൈകിട്ട് 4.30ന് കുരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ ജൂബിലി പതാക ഉയർത്തുകയും ദിവ്യബലി അർപ്പിക്കുകയും ചെയ്യുന്നതോടുകൂടി ആഘോഷങ്ങൾ ഔദ്യോഗികമായി ആരംഭിക്കും. തുടർന്ന് ജൂബിലി. ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ കർമ പദ്ധതികളാണ് ജൂബിലിയോട് അനുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്. ആധ്യാത്മിക ജീവകാരുണ്യ – വൈജ്ഞാനിക -തൊഴിലധിഷ്ടിത, കാർഷിക മേഖലകളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളാണ് വിഭാവനം […]

സ്കൂട്ടറിലെത്തി സ്കെച്ചിട്ടു; ആദ്യ ശ്രമം പാളി; 69 പവൻ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തിൽ ലോഡ്ജ് വളഞ്ഞ് യുവാക്കളെ പൊക്കി ഡി.വൈ എസ്‌.പി വി.എ നിഷാദ് മോനും സംഘവും

കൊച്ചി: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസ്സില്‍ രണ്ട് യുവാക്കള്‍ എറണാകുളത്ത് അറസ്റ്റില്‍. കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശി ബൈജു നോർത്ത് പറവൂർ കാഞ്ഞിരപറമ്പില്‍ വീട്ടില്‍ നിസാർ എന്നിവരെയാണ് എറണാകുളം പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27ന് രാത്രി ഇരുപ്പച്ചിറ നണ്ണാല്‍പ്പറമ്പില്‍ രഞ്ജിത്ത് ആർ നായരുടെ വീട്ടില്‍ നിന്നുമാണ് സ്വർണ്ണം കവർച്ച നടത്തിയത്. സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീട്ടുടമസ്ഥന്‍റെ പരാതിയില്‍ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് […]

എരുമേലി – ഒഴക്കനാട് റോഡില്‍ ബൈക്കിന് കുറുകെ ചാടിവീണ് പുലി; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്; യുവാവ് കണ്ടത് കാട്ടുപൂച്ചയെ ആയിരിക്കാമെന്ന് വനപാലകർ

എരുമേലി: ജോലി കഴിഞ്ഞു വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെ റോഡിന് കുറുകെ പുലി ചാടിവീണെന്ന് യുവാവ്. രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് നിസാര പരിക്ക്. അതേസമയം യുവാവ് കണ്ടത് കാട്ടുപൂച്ചയെ ആയിരിക്കാമെന്ന് വനപാലകർ. ഇന്നലെ വൈകുന്നേരം എരുമേലി – ഒഴക്കനാട് റോഡില്‍ വച്ചാണ് സംഭവം. ഒഴക്കനാട് ചെന്നയ്ക്കാട്ട് ജോജി – രേണുക ദമ്ബതികളുടെ മകൻ അഭിമന്യു (23) ആണ് ബൈക്കില്‍ വരുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. റോഡിന് നടുവിലേക്ക് എടുത്തുചാടിയ പുലി ഉടൻ ഓടി മറഞ്ഞെന്നും അഭിമന്യു പറയുന്നു.

കാക്കാംതോട് വീട് പൊളിക്കുന്ന പണിക്കിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതരസംസ്‌ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം ; രണ്ടുപേർക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ ചങ്ങനാശേരി: വീട് പൊളിക്കുന്ന പണിക്കിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതരസംസ്‌ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശി ജിതന്ദർ (29) ആണ് മരിച്ചത്. കൂടെ ജോലി ചെയ്‌തിരുന്ന ഇതരസംസ്‌ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിൻ നാഥ് എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു. കാക്കാംതോട് പുതുപ്പറമ്പിൽ പി.സി.ജയിംസിന്റെ വീട് പൊളിച്ചു നീക്കുന്നതിനിടെയാ‌ണ് അപകടം. വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം തൊഴിലാളികളുടെ മുകളിലേക്കു പതിക്കുകയായിരുന്നു. ചങ്ങനാശേരി പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് ബീം ഉയർത്തി തൊഴിലാളികളെ പുറത്തെടുത്തു. ജിതന്ദർ സംഭവസ്‌ഥലത്തു വച്ചു തന്നെ […]

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ ; പ്രതികളെ വിദഗ്ധമായി പിടി കൂടിയത് പുത്തൻകുരിശ് ഡി.വൈ എസ്‌.പി വി.എ നിഷാദ് മോനും സംഘവും

സ്വന്തം ലേഖകൻ കോട്ടയം: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസിൽ 2 പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ എസ്.എൻ പുരം നെല്ലിപ്പറമ്പത്ത് ബൈജു (28), നോർത്ത് പറവൂർ കാഞ്ഞിരപറമ്പിൽ നിസാർ (26) എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27ന് രാത്രി ഇരുപ്പച്ചിറ നണ്ണാൽപ്പറമ്പിൽ (മയൂഖം) രഞ്ജിത്ത് ആർ നായരുടെ വീട്ടിൽ നിന്നുമാണ് സ്വർണ്ണം കവർച്ച നടത്തിയത്. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ലഭിച്ച പരാതിയിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം […]

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാം ; മധ്യവയസ്കനിൽ നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ് ; കേസിൽ ഒരാളെ വൈക്കം പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ വൈക്കം : ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ ഇരിങ്ങോൾ ഭാഗത്ത് കക്കുഴി വീട്ടിൽ ( പെരുമ്പാവൂർ കർത്താവുംപടി ഭാഗത്ത് വാടകയ്ക്ക് താമസം) റെജി (47) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 2021 മുതൽ 2024 വരെയുള്ള കാലയളവിൽ വെച്ചൂർ അംബിക മാർക്കറ്റ് സ്വദേശിയായ മധ്യവയസ്കനിൽ നിന്നും ഇവർ നടത്തിവരുന്ന ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞു […]

9 വയസ്സുകാരൻ കൈയ്യും കാലും ബന്ധിച്ചു വേമ്പനാട്ട് കായൽ 4.5 കിലോമീറ്റർ നീന്തിക്കടന്നു :കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി. പ്രകാശിൻ്റെയും അതിരയുടെയും മകൻ ആരൺ രോഹിത്ത് ആണ് മിടുക്കൻ

  വൈക്കം: 9 വയസ്സുകാരൻ കൈയ്യും കാലും ബന്ധിച്ചു വേമ്പനാട്ട് കായൽ 4.5 കിലോമീറ്റർ നീന്തിക്കടന്നു. കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി. പ്രകാശിൻറെയും അതിരയുടെയും മകനും, കോതമംഗലം ഗ്രീൻ വാലിപബ്ലിക് സ്കൂൾ 3- )o ക്ലാസ് വിദ്യാർത്ഥിയുമായ ആരൺ രോഹിത്ത് പ്രകാശ്, ഒരു മണിക്കൂർ അമ്പത്തിയൊന്ന് മിനിറ്റ് കൊണ്ടാണ് കൈയ്യും കാലും ബന്ധിച്ചു നീന്തിക്കടന്നത്‌. രാവിലെ 8.30 നു ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 4.5 കിലോമീറ്റർ നീന്തിയാണ് വേൾഡ് വൈഡ് ബുക്ക് […]

വാട്ടർ അതോരിറ്റി സ്തംഭനത്തിലേയ്ക്ക്: കരാറു കാർക്ക് കൊടുത്തു തീർക്കാനുള്ള കുടിശിക 3500 കോടി കവിഞ്ഞു.

  കോട്ടയം : സാമ്പത്തിക പ്രതിസന്ധി മൂലം കേരള വാട്ടർ അതോരിറ്റി സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുകയാണെന്ന് കരാറുകാർ. അറ്റകുറ്റപണികളും ജൽ ജീവൻ പദ്ധതികളും ആഴ്ചകൾക്കുള്ളിൽ പൂർണ്ണമായി സ്തംഭിക്കും. വിവരാവകാശ രേഖ പ്രകാരം 31-3-2024-ൽ കരാറുകാർക്കുള്ള കുടിശ്ശിക 2982.96 കോടി രൂപയായിരുന്നു. ഇപ്പോൾ അതു് 3500 കോടിയിലധികമാണ്. അറ്റകുറ്റപണികൾ നടത്തുന്നതിലും കരാറുകാർക്ക് പണം നൽകുന്നതിലും വാട്ടർ അതോരിറ്റി ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. തന്മൂലം ജലവിതരണം തടസപ്പെടുകയും വൻതോതിൽ കുടിവെള്ളം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇപ്പോൾ 19 മാസത്തെ കുടിശ്ശികയായ 200 കോടിയോളം രൂപയാണ് അറ്റകുറ്റപണിക്കാരായ കരാറുകാർക്ക് വാട്ടർ അതോരിറ്റി […]

കോട്ടയം തിരുനക്കര ശ്രീകൃഷ്‌ണസ്വാമിക്ഷേത്രത്തിൽ വൈശാഖ മാസ ആഘോഷം മെയ് 9 മുതൽ ജൂൺ 6 വരെ

  കോട്ടയം: തിരുനക്കര ശ്രീകൃഷ്‌ണസ്വാമിക്ഷേത്രത്തിലെ ഇക്കൊല്ലത്തെ വൈശാഖ മാസ ആഘോഷം 2024 മെയ് 9 മുതൽ ജൂൺ 6 വരെ ക്ഷേത്രതന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമിക ത്വത്തിൽ നടത്തപ്പെടും. മെയ് 11 മുതൽ 18 വരെ ബ്രഹ്‌മശ്രീ അയിനിപ്പിള്ളി ബാബു ചന്ദ്രശേ ഖരൻ നമ്പൂതിരി യജ്ഞാചാര്യനായി ശ്രീമദ് ഭാഗവതസപ്താഹ യജ്ഞം നടത്തും. മെയ് 19-നാണ് തിരുനക്കര ഏകാദശി. വൈശാഖമാസത്തിലെ വെളുത്തപക്ഷ ഏകാദശിദിവസമാണ് തിരുനക്കര ഏകാദശിദിനമായി ആഘോഷിച്ചുവരുന്നത്. അന്ന് ഉദയാസ്തമനപൂജയും വിളക്കിനെഴുന്നള്ളിപ്പും ഉണ്ടായിരിക്കും. അന്നേദിവസം നടക്കുന്ന വിശ്വരൂപസംഗീതോത്സവം രാവിലെ 9ന് പഞ്ചരത്ന കീർത്തനാലാപനത്തോടുകൂടി ആരംഭിക്കും. […]