കാക്കാംതോട് വീട് പൊളിക്കുന്ന പണിക്കിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതരസംസ്‌ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം ; രണ്ടുപേർക്ക് ഗുരുതര പരിക്ക്

കാക്കാംതോട് വീട് പൊളിക്കുന്ന പണിക്കിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതരസംസ്‌ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം ; രണ്ടുപേർക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ

ചങ്ങനാശേരി: വീട് പൊളിക്കുന്ന പണിക്കിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതരസംസ്‌ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശി ജിതന്ദർ (29) ആണ് മരിച്ചത്. കൂടെ ജോലി ചെയ്‌തിരുന്ന ഇതരസംസ്‌ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിൻ നാഥ് എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു. കാക്കാംതോട് പുതുപ്പറമ്പിൽ പി.സി.ജയിംസിന്റെ വീട് പൊളിച്ചു നീക്കുന്നതിനിടെയാ‌ണ് അപകടം.

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം തൊഴിലാളികളുടെ മുകളിലേക്കു പതിക്കുകയായിരുന്നു. ചങ്ങനാശേരി പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് ബീം ഉയർത്തി തൊഴിലാളികളെ പുറത്തെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിതന്ദർ സംഭവസ്‌ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കരാർ അടിസ്‌ഥാനത്തിൽ ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ട തൊഴിലാളികളെന്ന് പൊലീസ് പറഞ്ഞു.