കോട്ടയം തിരുനക്കര ശ്രീകൃഷ്‌ണസ്വാമിക്ഷേത്രത്തിൽ വൈശാഖ മാസ ആഘോഷം മെയ് 9 മുതൽ ജൂൺ 6 വരെ

കോട്ടയം തിരുനക്കര ശ്രീകൃഷ്‌ണസ്വാമിക്ഷേത്രത്തിൽ വൈശാഖ മാസ ആഘോഷം മെയ് 9 മുതൽ ജൂൺ 6 വരെ

 

കോട്ടയം: തിരുനക്കര ശ്രീകൃഷ്‌ണസ്വാമിക്ഷേത്രത്തിലെ ഇക്കൊല്ലത്തെ വൈശാഖ മാസ ആഘോഷം 2024 മെയ് 9 മുതൽ ജൂൺ 6 വരെ ക്ഷേത്രതന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമിക ത്വത്തിൽ നടത്തപ്പെടും.

മെയ് 11 മുതൽ 18 വരെ ബ്രഹ്‌മശ്രീ അയിനിപ്പിള്ളി ബാബു ചന്ദ്രശേ ഖരൻ നമ്പൂതിരി യജ്ഞാചാര്യനായി ശ്രീമദ് ഭാഗവതസപ്താഹ യജ്ഞം നടത്തും.

മെയ് 19-നാണ് തിരുനക്കര ഏകാദശി. വൈശാഖമാസത്തിലെ വെളുത്തപക്ഷ ഏകാദശിദിവസമാണ് തിരുനക്കര ഏകാദശിദിനമായി ആഘോഷിച്ചുവരുന്നത്. അന്ന് ഉദയാസ്തമനപൂജയും വിളക്കിനെഴുന്നള്ളിപ്പും ഉണ്ടായിരിക്കും. അന്നേദിവസം നടക്കുന്ന വിശ്വരൂപസംഗീതോത്സവം രാവിലെ 9ന് പഞ്ചരത്ന കീർത്തനാലാപനത്തോടുകൂടി ആരംഭിക്കും. നിരവധി പ്രശസ്‌തരായ കലാകാരന്മാർ സംഗീതോത്സവ ത്തിൽ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാവർഷവും നൽകിവരുന്ന വിശ്വരൂപസംഗീത രത്ന‌ പുരസ്‌കാരം ഇത്തവണ ഡോ. തൃക്കൊടിത്താനം രാധാകൃഷ്‌ണന് തിരുനക്കര ഏകാദശി നാളിൽ വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ നൽകും.

വൈശാഖപുണ്യകാലത്ത് നടത്തിവരാറുള്ള 12 കളഭോത്സവം മെയ് 26 മുതൽ ജൂൺ 6 വരെ ക്ഷേത്രതന്ത്രിയുടെ മുഖ്യകാർമ്മികത്തിൽ നടത്തപ്പെടും. ശുദ്ധമായ ചന്ദനം, കുങ്കുമപ്പൂവ്, പച്ചക്കർപ്പൂരം തുടങ്ങിയ അമൂല്യവസ്തുക്കൾ ചേർത്ത് പൂജിച്ച് ഭഗവാന് 12 ദിവസവും അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്.

വൈശാഖ പൂണ്യകാലത്ത് ക്ഷേത്രത്തിൽ ദർശനത്തിന് എത്തി ച്ചേരുന്ന ഭക്തന്മാർക്ക് അന്നദാനമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

പത്രസമ്മേളനത്തിൽ ക്ഷേത്രസേവാ സമിതി രക്ഷാധികാരി എ. കേരളവർമ്മ, സെക്രട്ടറി എസ്. പ്രദീപ് കുമാർ, ട്രഷറർ കെ. വാസുദേവൻ, ക്ഷേത്ര പാലക് കെ.എസ്. ഓമനക്കു ട്ടൻ എന്നിവർ പങ്കെടുത്തു.
ها