Spread the love

 

കോട്ടയം :
സാമ്പത്തിക പ്രതിസന്ധി മൂലം കേരള വാട്ടർ അതോരിറ്റി സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുകയാണെന്ന്
കരാറുകാർ.

video
play-sharp-fill

അറ്റകുറ്റപണികളും ജൽ ജീവൻ പദ്ധതികളും ആഴ്ചകൾക്കുള്ളിൽ പൂർണ്ണമായി സ്തംഭിക്കും.
വിവരാവകാശ രേഖ പ്രകാരം 31-3-2024-ൽ കരാറുകാർക്കുള്ള കുടിശ്ശിക 2982.96 കോടി രൂപയായിരുന്നു. ഇപ്പോൾ അതു് 3500 കോടിയിലധികമാണ്.

അറ്റകുറ്റപണികൾ നടത്തുന്നതിലും കരാറുകാർക്ക് പണം നൽകുന്നതിലും വാട്ടർ അതോരിറ്റി ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. തന്മൂലം ജലവിതരണം തടസപ്പെടുകയും വൻതോതിൽ കുടിവെള്ളം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇപ്പോൾ 19 മാസത്തെ കുടിശ്ശികയായ 200 കോടിയോളം രൂപയാണ് അറ്റകുറ്റപണിക്കാരായ കരാറുകാർക്ക് വാട്ടർ അതോരിറ്റി നൽകാനുള്ളതെന്ന് കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പത്രസമ്മേളനത്തിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ ടെണ്ടറുകൾ 2018 ലെ നിരക്കുകളിലാണ് തയ്യാറാക്കപ്പെടുന്നത്. തന്മൂലം മാർച്ചിനു ശേഷം കരാറുകാർ പുതിയ കരാറുകളിൽ ഏർപ്പെടുന്നില്ല.. അറ്റകുറ്റപണികൾ സംസ്ഥാന വ്യാപകമായി മുടങ്ങുന്നു.
എല്ലാ ഗ്രാമീണഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ജൽ ജീവൻ പദ്ധതി നടത്തിപ്പിൽ കേരളം 31-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

44714 കോടിയുടെ പദ്ധതിയ്ക്കായി കേന്ദ്രസർക്കാർ 4635 കോടിയും സംസ്ഥാന സർക്കാർ 4376കോടിയുമാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളതു്. ഇനി 35810 കോടി കൂടിയെങ്കിലും ചെലവഴിച്ചാൽ മാത്രമേ പദ്ധതി പൂർത്തിക്കാൻ കഴിയു .

പദ്ധതിയുടെ കാലാവധി 31-3-20 24 – ൽ അവസാനിച്ചതാണ്. ഒരു വർഷം കൂടി നീട്ടി നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്ര അതുമതി ഇതുവരെയും ലഭിച്ചിട്ടില്ല. മൂന്നു വർഷമെങ്കിലും കാലാവധി നീട്ടുകയും സംസ്ഥാന വിഹിതമായി 17500 കോടിയോളം കണ്ടെത്തുകയും ചെയ്താൽ മാത്രമേ പദ്ധതി പൂർത്തിയാക്കാൻ കഴിയൂ.

2024-25 ലെ സംസ്ഥാന ബഡ്ജറ്റിൽ കേവലം 550 കോടി രൂപ മാത്രമാണ് വകയിരുത്തപ്പെട്ടിട്ടുള്ളത്. ബാക്കി തുക വായ്പയെടുക്കാൻ കേന്ദ്രം അനുവദിക്കണം.

പദ്ധതി നടത്തിപ്പിലെ അനിശ്ചിതാവസ്ഥ പരിഹരിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇപ്പോഴുള്ള വൻ കുടിശ്ശികയും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും മൂലം ജൽ ജീവൻ പദ്ധതി പ്രവർത്തികളും മേയ് അവസാനത്തോടു കൂടി സ്തംഭിക്കും. കേരള വാട്ടർ അതോറിറ്റി കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മാത്യു കുഞ്ഞു മാത്യു , ട്രഷറർ ശ്രീജിത്ത് ലാൽ , സെക്രട്ടറിയേറ്റ് അംഗങ്ങളായ ബാബു തോമസ്, ലാൽ ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.