കോട്ടയം നഗര മധ്യത്തിൽ വാഹനാപകടം: ഒരാൾക്ക് പരിക്ക്:ബേക്കർ ജംഗ്ഷൻ ഇറക്കത്തിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാർ നിശേഷം തകർന്നു.

കോട്ടയം : കോട്ടയം നഗര മധ്യത്തിൽ ഇന്നലെ വാഹന രാത്രിയുണ്ടായ അപകടത്തിൽ രൊൾക്ക് പരിക്ക്. എംസി റോഡിൽ ബേക്കർ ജംഗ്ഷൻ ഇറക്കത്തിൽ നിയന്ത്രണംവിട്ട കാർ ലോറിയിൽ ഇടിച്ചാണ് അപകടം.. ഒരാൾക്ക് പരിക്കേറ്റു.   കാർ പൂർണമായും തകർന്നു. യാത്രികനായ ചവിട്ടുവരി സ്വദേശി അലിക്കാണ് (27) പരുക്കേറ്റത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. : ഇന്നലെ രാത്രി 11.30നാണ് അപക/ടം. കോട്ടയം ഭാഗത്തേക്ക് വരിക യായിരുന്ന കാർ എതിരെവന്ന ലോറിയുടെ പിൻചക്രത്തിന്റെ ഭാ ഗത്ത് ഇടിക്കുകയായിരുന്നുവെന്ന് ; പൊലീസ് പറഞ്ഞു. കാർ വെട്ടിത്തിരിഞ്ഞ നിലയിലാണ് കിടക്കുന്നത്. ലോറിയുടെ […]

വർണക്കൂടാരം പദ്ധതി…! മോഡിയിലായി ആനക്കല്ല് ഗവണ്‍മെന്‍റ് എല്‍പി സ്കൂള്‍; ലക്ഷ്യമിടുന്നത് വിനോദത്തിലൂടെയുള്ള വിദ്യാഭ്യാസം

കാഞ്ഞിരപ്പള്ളി: വർണക്കൂടാരം പദ്ധതിയിലൂടെ മോഡിയിലായി ആനക്കല്ല് ഗവണ്‍മെന്‍റ് എല്‍പി സ്കൂള്‍. കുട്ടികളുടെ കാര്യക്ഷമത വർധിപ്പിക്കുവാനായി കളിയിടങ്ങളിലൂടെ പ്രീപ്രൈമറി വിദ്യാർഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് സർക്കാർ രൂപീകരിച്ച വർണക്കൂടാരം പദ്ധതിയുടെ ഭാഗമായിട്ടാണ് ആനക്കല്ല് ഗവണ്‍മെന്‍റ് എല്‍പി സ്കൂള്‍ മോഡിപിടിപ്പിച്ചത്. 10 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. വിനോദത്തിലൂടെ വിദ്യാഭ്യാസം എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അകം കളിയിടം, പുറം കളിയിടം, ഈ ഇടം, ഭാഷയിടം, വരയിടം, ഗണിതയിടം, കരകൗശലയിടം, ആട്ടവും പാട്ടവും ഇടം, കുഞ്ഞ് അരങ്ങ്, പഞ്ചേന്ദ്രയിടം, ശാസ്ത്രയിടം, ഹരിതോദ്യാനം എന്നിങ്ങനെ 13 ഇടങ്ങളിലൂടെയാണ് പഠനം. പദ്ധതി നടപ്പിലാക്കുന്നതിലൂടെ […]

കോട്ടയം ജില്ലയില്‍ മേയ് മാസത്തില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്; മുന്നറിയിപ്പ് സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍; വ്യാപനം രൂക്ഷം

കോട്ടയം: സമീപ ജില്ലകളിലുള്‍പ്പടെ സംസ്ഥാനത്തു പലയിടത്തും മഞ്ഞപ്പിത്തം വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലും കൂടുതല്‍ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. എൻ.പ്രിയ അറിയിച്ചു. ജില്ലയില്‍ മേയ് മാസത്തില്‍ മൂന്നു പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ബി, സി.ഡി, എന്നീ വിഭാഗങ്ങള്‍ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങള്‍ എന്നിവയിലൂടെയുമാണ് പകരുന്നത്. മഞ്ഞപ്പിത്തത്തിന്റെ രോഗാണുക്കള്‍ ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാൻ മറ്റു പല […]

കോട്ടയത്ത് വൃദ്ധ വാഹനമിടിച്ച് മരിച്ച സംഭവം; അഞ്ച് മാസത്തിന് ശേഷം കാറും ഡ്രൈവറെയും പിടികൂടി മുണ്ടക്കയം പൊലീസ്

കോട്ടയം: കോരുത്തോട് വൃദ്ധ വാഹനാപകടത്തില്‍ മരിച്ച കേസില്‍ നിർത്താതെ പോയ കാറും ഡ്രൈവറും കസ്റ്റഡിയില്‍. അഞ്ച് മാസത്തിന് ശേഷം ഹൈദരാബാദില്‍ നിന്നാണ് പൊലീസ് കാറും ഡ്രൈവർ ദിനേശ് റെഡിയെയും പിടികൂടിയത്. മുണ്ടക്കയം പൊലീസാണ് എർട്ടിഗ കാർ കണ്ടെത്തിയത്. വാഹനവും ഡ്രൈവറേയും ഉടൻ കേരളത്തിലെത്തിച്ച്‌ തുടർനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് പനക്കച്ചിറ പുതുപറമ്പില്‍ 88കാരി തങ്കമ്മയാണ് കാർ തട്ടി മരിച്ചത്. കോട്ടയം കോരുത്തോട് പനക്കച്ചിറയിലായിരുന്നു അപകടം. ശബരിമല തീർഥാടകരുടെ വാഹനം ഇടിച്ചാണ് വൃദ്ധ മരിച്ചത്. നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വാഹനം പിടികൂടാൻ സഹായകരമായത്.

കോട്ടയം ജില്ലയിൽ നാളെ (18/05/2024) തെങ്ങണാ, ഈരാറ്റുപേട്ട, അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (18/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ അയ്മനം സെക്ഷൻ്റെ കീഴിലുള്ള പുതുക്കാട്, ഇടയ്ക്കാട്ടുപള്ളി, വടൂർപീടിക, കായംകുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ 18/05/2024 ശനിയാഴ്ച HT Touching work നടക്കുന്നതിനാൽ ഭാഗികമായി വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പട്ടട, കരിമഠം , ചെങ്ങളം വായനശാല, ഉസ്മാൻ കവല, പുതുക്കാട് 50 എന്നീ ട്രാൻസ്ഫോർമറുകളിൽ 18 -05 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് […]

കറുകച്ചാലിന് സമീപം മാന്തുരുത്തിയിൽ കാർ തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം ;അപകടത്തിൽ തെങ്ങണ സ്വദേശിയ്ക്ക് പരിക്ക്

സ്വന്തം ലേഖകൻ കറുകച്ചാൽ : കറുകച്ചാലിന് സമീപം മാന്തുരുത്തിയിൽ കാർ തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ തെങ്ങണ സ്വദേശിയ്ക്ക് പരിക്ക്. അപകടത്തിൽ ഇയാളുടെ കൈക്കാണ് പരുക്കേറ്റത്. ഇന്ന് വൈകിട്ട് 5: 20 ന് ആയിരുന്നു അപകടമുണ്ടായത്. കറുകച്ചാൽ ഭാഗത്തേയ്ക്ക് സഞ്ചരിച്ച കാർ മഴയിൽ റോഡിൽ നിന്നും തെന്നി മാറിയാണ് അപകടം ഉണ്ടായത്. തെങ്ങണയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയുടെതാണ് കാർ. ഈ ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയാണ്. മഴ വന്നാൽ റോഡിൽ വഴുക്കൽ ഉണ്ടാകുന്നതാണ് അപകട കാരണം. രണ്ട് ദിവസം മുമ്പ് ഇതേ സ്ഥലത്ത് പിക്കപ്പ് ജീപ്പ് റോഡിൽ […]

കെഎസ്ആർടിസി ബസ്സിലെ വനിതാ കണ്ടക്ടർക്ക് നേരെ അതിക്രമം: ആലപ്പുഴ സ്വദേശിയായ യുവാവിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ ചിങ്ങവനം: കെഎസ്ആർടിസി ബസ്സിലെ വനിതാ കണ്ടക്ടറുടെ നേരെ അതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൈനകരി ചേന്നങ്കരി പത്തിൽച്ചിറ വീട്ടിൽ രഞ്ജിത്ത് പി.രാജൻ (36) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയോടുകൂടി പള്ളം ഭാഗത്ത് വച്ച് ഇയാൾ യാത്ര ചെയ്തിരുന്ന കെഎസ്ആർടിസി ബസ്സിലെ വനിതാ കണ്ടക്ടറെ ചീത്തവിളിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, അതിക്രമം നടത്താൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.ഐ […]

സോളാര്‍ വിഷയത്തിലെ എല്‍ഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് വളയല്‍ സമരം സിപിഎം മുന്‍കൈയെടുത്ത് ഒത്തുതീര്‍പ്പാക്കിയതെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജോണ്‍ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തല്‍ ശരിവച്ച്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

  കോട്ടയം:  സോളാര്‍ സമരം പിന്‍വലിച്ചത് ഒത്തുതീര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു. ജോണ്‍ മുണ്ടക്കയത്തിന്‍റെ ലേഖനം താൻ വായിച്ചു. അതില്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെക്കുറെ ശരിയാണ്. സോളാറില്‍ നേരത്തേ തന്നെ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നതാണ്. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ തയാറായിരുന്നു. എന്നാല്‍ തലസ്ഥാനത്ത് വലിയ ജനക്കൂട്ടം ഇത്തരത്തില്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം. അതിന്‍റെ ഭാഗമായി ഇരുപക്ഷവും സംസാരിച്ചിരുന്നു. സമരം ഒത്തുതീ‍ർപ്പാക്കാൻ ഒരു നി‍‍ർദേശം വന്നു. അതിനോട് സ‍ർക്കാർ പോസിറ്റീവായി തന്നെ പ്രതികരിച്ചുവെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. സമരം നടക്കുമ്പോള്‍ തിരുവഞ്ചൂർ ആയിരുന്നു ആഭ്യന്തരമന്ത്രി. അതേസമയം […]

കാസർകോട് തൃക്കരിപ്പൂർ ഇ.കെ നായനാർ പോളിടെക്നിക് കോളേജിന്റെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

  കാസർകോട് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരൻ(19) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അഭിജിത്തിനെ ഹോസ്റ്റലിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഒന്നാം വർഷ കമ്ബ്യൂട്ടര്‍ സയൻസ് വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്. ഇവരുടെ പരീക്ഷ ഇപ്പോള്‍ നടക്കുകയാണ്. മറ്റൊരു വിദ്യാർത്ഥിയുടെ ഹാള്‍ ടിക്കറ്റ് അഭിജിത്തിന്റെ കൈവശമായിരുന്നു ഇരുന്നത്. ഇത് വാങ്ങുന്നതിനായി വിദ്യാർത്ഥി ഹോസ്റ്റല്‍ മുറിയില്‍ എത്തിയിട്ടും അഭിജിത്ത് വാതില്‍ തുറന്നില്ല. ഇതോടെ മൊബൈലില്‍ വിളിച്ചു നോക്കി. ഫോണ്‍ സ്വിച്ച്‌ ഓഫ് […]

സോളാര്‍ സമരം ഒത്തു തീര്‍ക്കാന്‍ സിപിഎം ശ്രമിച്ചെന്ന ആരോപണത്തില്‍ വസ്തുതയില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍

  കണ്ണൂർ: സോളാര്‍ സമരം ഒത്തു തീര്‍ക്കാന്‍ സിപിഎം ശ്രമിച്ചെന്ന ആരോപണത്തില്‍ വസ്തുതയില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍. ഒത്തു തീര്‍പ്പിന് പോകേണ്ട കാര്യം സിപിഎമ്മിനില്ല. ആരോപണം പാര്‍ട്ടിക്ക് എതിരായ പ്രചാരവേലയാണ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉന്നതങ്ങളിലേക്ക് പോകാതിരിക്കാന്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തമാണ്. സോളാര്‍ കേസില്‍ സമരത്തിന് ശേഷമാണ് ജുഡീഷണല്‍ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് ഇറങ്ങിയത്. അത് സമരത്തിന്റെ വിജയമാണെന്നും ജയരാജന്‍ പ്രതികരിച്ചു. എല്‍ഡിഎഫിന്റെ സോളാര്‍ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയല്‍ സമരം തീര്‍ത്തത് ഒരു ഫോണ്‍കോള്‍ […]