സ്വകാര്യ ബസ് ഡ്രൈവറെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ചു: ചങ്ങനാശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു
സ്വന്തം ലേഖകൻ കോട്ടയം: സ്വകാര്യ ബസ് ഡ്രൈവറെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ചതായി ആരോപിച്ച് ചങ്ങനാശേരിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ഇതേ തുടർന്നു എം.സി റോഡിലും ചങ്ങനാശേരി ഭാഗത്തും ഗതാഗതം മടങ്ങി. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. കെഎസ്ആർടിസി ജീവനക്കാർ മർദിച്ചതായി ആരോപിച്ച് ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന വിജയലക്ഷ്മി ബസിലെ ഡ്രൈവർ ശ്രീജിത്ത് (മോനാച്ചൻ -27) ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചങ്ങനാശേരി – കോട്ടയം റൂട്ടിൽ കുറിച്ചി ഔട്ട് പോസ്റ്റിലായിരുന്നു സംഭവം.കെഎസ്ആർടിസി ബസ് റോഡിനു […]