play-sharp-fill

വണ്ടൻപതാൽ ജനസൗഹാർദവേദിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു

തേർഡ് ഐ ബ്യൂറോ മുണ്ടക്കയം : വണ്ടൻപതാൽ ജനസൗഹാർദവേദിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സിയിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.റ്റി ആയൂബ്ഖാൻ ഉദ്ഘാടനം ചെയിതു. വേദി പ്രസിഡന്റ് പി.ബി സജീവൻ അധ്യക്ഷത വഹിച്ചു. സാലിഹ് അമ്പഴത്തിനാൽ സെബാസ്റ്റ്യൻ ചുള്ളിത്തറ ഫൈസൽ മോൻ പുതുപ്പറമ്പിൽ, സിനോച്ചൻ കനിയാരിശേരി, വിജയൻ ചടയനാൽ, കെ.കെ, കൊച്ചമോൻ വാസദേവൻ രാജമന, ബെവിച്ചൻ വേങ്ങത്താനത് എന്നിവർ പങ്കെടുത്തു. സിജി ട്രെയ്‌നർ സിനാജ് മുണ്ടക്കയം കുട്ടികൾക്ക് ക്ലാസ്സ് എടുത്തു

സഭയെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും : മോർ പോളികാർപ്പോസ് തിരുമേനി

തേർഡ് ഐ ബ്യൂറോ പാക്കിൽ: അന്യായമായി പരിശുദ്ധ യാക്കോബായ സഭയെ തകർക്കുവാനും, ദൈവാലയങ്ങൾ പിടിച്ചെടുക്കുവാനുമുള്ള ഏത് ശ്രമത്തെയും വിശ്വാസികൾ ചെറുത്ത് തോൽപ്പിക്കുമെന്ന് സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. ഏതുവിധേനയും പുരാതന ദൈവാലയങ്ങൾ സ്വന്തമാക്കിയാൽ പാരമ്പര്യത്തിന് അവകാശികളായിത്തീരുമെന്ന മിഥ്യാധാരണയാണ് മെത്രാങ്കി വിഭാഗത്തിന്റേത് എന്ന് അദ്ദേഹം പറഞ്ഞു. ദൈവാലയങ്ങൾ പിടിച്ചടക്കിയ ഒരിടത്തും വിശ്വാസികൾ സഭ വിട്ട് പോയിട്ടില്ല എന്ന കാര്യം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. യാക്കോബായ സുറിയാനി സഭ നടത്തുന്ന റിലേ ഉപവാസ സമരത്തിന്റെ മൂന്നാം ദിവസ സമരം, പാക്കിൽ സെന്റ് തോമസ് യാക്കോബായ സുറിയാനി […]

കോവിഡ് പ്രതിരോധം : ജില്ലയിലെ ഹോട്ടലുകളിൽ ക്യൂ ആർ കോഡ് സ്‌കാനിംഗ്

സ്വന്തം ലേഖകൻ കോട്ടയം : കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ഡിജിറ്റൽ എംവർമാനേജ്‌മെന്റ് കോവിഡ് ബാാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ വേഗത്തിൽ കണ്ടെത്തുന്നതിന് ഉപകരിക്കുന്ന ക്യൂ ആർ കോഡ് സ്‌കാനിംഗ് സംവിധാനം കോട്ടയം ജില്ലയിലെ ഹോട്ടലുകളിൽ സജ്ജീകരിക്കും. ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയോഷന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്. ഹോട്ടലുകളുടെ പ്രവേശന കവാടത്തിന് സമീപം ക്യൂ ആർ കോഡ് പ്രദർശിപ്പിക്കും. ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ക്യൂ ആർ കോഡ് സ്‌കാനർ ഉപയോഗിച്ച് സ്‌കാൻ ചെയ്യാം. ആദ്യം സ്‌കാൻ ചെയ്യുമ്പോൾ […]

മന്ത്രി കെ.ടി ജലീൽ രാജി വയ്ക്കണം: കോട്ടയത്ത് പ്രതിഷേധവുമായി കെ.എസ്.യുവും എം.എസ്.എഫും; ഗാന്ധിസ്‌ക്വയറും കളക്ടറേറ്റും പ്രതിഷേധ വേദി; കളക്ടറേറ്റിനു മുന്നിൽ നേരിയ സംഘർഷം: വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യുവിന്റെയും എം.എസ്.എഫിന്റെയും സമരം. കളക്ടറേറ്റിലേയ്ക്കു മാർച്ച് നടത്തിയ എം.എസ്.എഫ് പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. എന്നാൽ, കെ.എസ്.യു പ്രവർത്തകർ സമാധാനപരമായി ഗാന്ധി സ്‌ക്വയറിൽ പ്രതിഷേധ സംഗമം നടത്തുകയായിരുന്നു.വീഡിയോ ഇവിടെ കാണാം തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഗാന്ധി സ്‌ക്വയറിൽ കെ.എസ്.യുവിന്റെ പ്രതിഷേധ സംഗമം ആരംഭിച്ചത്. ഏകദിന സത്യാഗ്രഹ പരിപാടിയാണ് കെ.എസ്.യു നടത്തിയത്. ഗാന്ധി സ്‌ക്വയറിൽ ആരംഭിച്ച പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം […]

ആരാധനാ സ്വാതന്ത്ര്യവും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം: ഡോ. തോമസ് മോർ തീമോത്തയോസ് മെത്രാപ്പോലീത്ത

തേർഡ് ഐ ബ്യൂറോ കോട്ടയം : നൂറ്റാണ്ടുകളായി പിൻതുടരുന്ന വിശ്വാസ ആരാധനാ രീതികൾ സംരക്ഷിക്കപ്പെടണമെന്ന് യാക്കോബായ സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മോർ തീമോത്തയോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. അടിച്ചമർത്തിയും പിടിച്ചടക്കിയും പരിശുദ്ധ യാക്കോബായ സുറിയാനി സഭയെ ഇല്ലാതാക്കാമെന്ന് കരുതുന്നവർ നിരാശരാകും. പല ക്രിസ്തീയ സഭകളും പരസ്പര സഹകരണം ശക്തിപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ, കോടതി വിധിയുടെ പേരിൽ പള്ളികൾ പിടിച്ചടക്കുവാനും, സത്യവിശ്വാസത്തെ ഇല്ലാതാക്കുവാനുമുള്ള ശ്രമങ്ങൾ നടത്തുന്നവർക്ക് കാലം മറുപടി നൽകുമെന്നും, ഏത് പ്രതിസന്ധി വന്നാലും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്റെ കീഴിൽ തന്നെ അടിയുറച്ച് […]

സംസ്ഥാന ഗവൺമെന്റിൽ കുറച്ചെങ്കിലും ജനാധിപത്യ മൂല്യവും ഇടതുപക്ഷ കാഴ്ചപ്പാടും അവശേഷിക്കുന്നുവെങ്കിൽ കെ.ടി ജലീലിനെ മുഖ്യമന്ത്രി മന്ത്രിസഭയിൽ നിന്നും പുറത്താക്കണം : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

സ്വന്തം ലേഖകൻ കോട്ടയം : വിവാദങ്ങൾക്കിടിയിൽ ജലീലിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും രംഗത്ത്. ജലീൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അന്ന് മുതൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വിവാദങ്ങൾ നിറഞ്ഞതും ദുരൂഹവുമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. സംസ്ഥാന വ്യാപനകമായി കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയെ, രാജ്യ ദ്രോഹകുറ്റം ചുമത്തി അന്വേഷിക്കുന്ന സ്വർണ്ണ കടത്ത് പോലൊരു കേസുമായി ബന്ധപെട്ടു ഇ.ഡി ചോദ്യം ചെയ്തിരിക്കുന്നു എന്നത് അത്യന്തം ഗൗരവമുള്ള വിഷയമാണ്. […]

കോട്ടയത്ത് യുവമോർച്ച പ്രതിഷേധത്തിൽ സംഘർഷം : ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി ; ബി.ജെ.പി പ്രവർത്തകർ എം.സി റോഡ് ഉപരോധിക്കുന്നു : വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച കോട്ടയത്ത് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധത്തിൽ സമരക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. വീഡിയോ ഇവിടെ കാണാം – സംഘർഷാവസ്ഥയെ തുടർന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ള ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതേ തുടർന്ന് ബിജെപി പ്രവർത്തകർ എം സി റോഡ് ഉപരോധിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധമറിയിച്ച് എബിവിപി പ്രവർത്തകർ അൽപസമയത്തിനകം കളട്രേറ്റിലേക്ക് മാർച്ച് നടത്തും. ഇതിനുള്ള എല്ലാവിധ […]

ചെങ്ങളം വില്ലേജ് ഓഫീസിൽ നിന്നും സേവനങ്ങൾ വൈകുന്നു: പരാതിയുമായി സാധാരണക്കാർ

സ്വന്തം ലേഖകൻ ചെങ്ങളം: വില്ലേജ് ഓഫീസിൽ സ്ഥിരം വില്ലേജ് ഓഫീസറും ജീവനക്കാരും ഇല്ലാത്തതുമൂലം വില്ലേജ് ഓഫീസിൽ അത്യാവശ്യ കാര്യങ്ങൾക്ക് എത്തുന്ന ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയും , സേവനങ്ങൾക്ക് കാല താമസം വരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഇവിടെ ഉള്ള ഒരു ജീവനക്കാരൻ സ്ഥിരമായി ഓഫിസിൽ എത്തുന്നുമില്ല. ഭരണകക്ഷിയുടെ യൂണിയണിൻ്റെ നേതാവായതു കൊണ്ട് അദ്ദേഹം ഓഫിസിൽ എത്താത്തതിൽ ആർക്കും നടപടി എടുക്കാനും കഴിയുന്നില്ലന്നും നാട്ടുകാർ പരാതിപ്പെടുന്നു. ഇവിടെ എത്തുന്ന അപേക്ഷകർ പരാതിയുമായി പല ജനപ്രതിനിധികളെയും മേലു ഉദ്യാഗസ്ഥരും അറിയിച്ചിട്ടും യാതൊരു നടപടിയും ഇല്ലാ എന്ന് നാട്ടുകാരും […]

അർപ്പൂക്കരയിൽ കണ്ടെയ്ൻമെൻ്റ് സോണിലെ കുടുംബങ്ങൾക്ക് സഹായം നൽകി: കിറ്റ് നൽകിയത് കോൺഗ്രസ് കമ്മിറ്റി

തേർഡ് ഐ ബ്യൂറോ ആർപ്പൂക്കര : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിൻ്റെ സുവർണ്ണ ജൂബിലിയാ ചരണത്തിൻ്റെ ഭാഗമായി ആർപ്പൂക്കര പഞ്ചായത്തിലെ കണ്ടെയ്ൻമെൻ്റ് സോൺ,കോവിഡ് വ്യാപന പ്രദേശങ്ങളായ പെട്ടകക്കുന്ന്, കോത കരി, നാഗം വേലി എന്നിവിടങ്ങളിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുബങ്ങൾക്ക് ആർപ്പൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാന്തന കിറ്റ് നൽകി. കിറ്റ് വിതരണോദ്ഘാടനം മണ്ഡലം പ്രസിഡൻറ് കെ.ജെ.സെബാസ്റ്റ്യൻ നിർവ്വഹിച്ചു. എസ്.സുധാകരൻ നായർ, അച്ചൻകുഞ്ഞ് ചേക്കോന്ത, ബിജിമോൾ സാബു, സുനു മരങ്ങാട്ട്, ജെയമോൾ സജി, രാജേന്ദ്രൻ മുല്ല വിരുത്തി, ബീനാഭാസ്ക്കർ, ബെന്നി മാത്യു എന്നിവർ […]

കോട്ടയം ജനറൽ ആശുപത്രിയിൽ ആധുനിക വികസന പ്രവർത്തനങ്ങൾ രണ്ടര കോടി രൂപയുടെ ആർദ്രം ഒ.പി നവീകരണവും 2.3 കോടി രൂപയുടെ ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റ് ഉദ്ഘാടനവും സെപ്റ്റംബർ 13 ഞായറാഴ്ച

തേർഡ് ഐ ബ്യൂറോ കോട്ടയം: ജനറൽ ആശുപത്രിയിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര കോടി രൂപ ചിലവഴിച്ച് ആധുനിക സജീകരണങ്ങളോടെ നവീകരിച്ച ഔട്ട് പേഷ്യന്റ് & അത്യാഹിത വിഭാഗത്തിന്റേയും കോട്ടയം ജില്ലാ പഞ്ചായത്ത് 2.3 കോടി ചിലവഴിച്ച് സ്ഥാപിച്ച ഡിജിറ്റൽ മാമോഗ്രാഫി യൂണിന്റെയും ഉദ്ഘാടനം സെപ്റ്റംബർ 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ആശുപത്രി അങ്കണത്തിൽ കോവിഡ്- 19 പ്രതിരോധ മനദണ്ഡങ്ങൾ പാലിച്ച് നടത്തും. നവീകരിച്ച ഔട്ട് പേഷ്യന്റ് & അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ വീഡിയോ കോൺഫ്രൻസ് […]