കോട്ടയം ജനറൽ ആശുപത്രിയിൽ ആധുനിക വികസന പ്രവർത്തനങ്ങൾ രണ്ടര കോടി രൂപയുടെ ആർദ്രം ഒ.പി നവീകരണവും 2.3 കോടി രൂപയുടെ ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റ് ഉദ്ഘാടനവും സെപ്റ്റംബർ 13 ഞായറാഴ്ച

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജനറൽ ആശുപത്രിയിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര കോടി രൂപ ചിലവഴിച്ച് ആധുനിക സജീകരണങ്ങളോടെ നവീകരിച്ച ഔട്ട് പേഷ്യന്റ് & അത്യാഹിത വിഭാഗത്തിന്റേയും കോട്ടയം ജില്ലാ പഞ്ചായത്ത് 2.3 കോടി ചിലവഴിച്ച് സ്ഥാപിച്ച ഡിജിറ്റൽ മാമോഗ്രാഫി യൂണിന്റെയും ഉദ്ഘാടനം സെപ്റ്റംബർ 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ആശുപത്രി അങ്കണത്തിൽ കോവിഡ്- 19 പ്രതിരോധ മനദണ്ഡങ്ങൾ പാലിച്ച് നടത്തും.

നവീകരിച്ച ഔട്ട് പേഷ്യന്റ് & അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ വീഡിയോ കോൺഫ്രൻസ് വഴിയും ഡിജിറ്റൽ’ മാമോഗ്രാഫി യൂണിറ്റിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നേരിട്ടും നടത്തും. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു ജനറൽ ആശുപത്രിയിൽ ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റ് സ്ഥാപിക്കുന്നത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷനാകും.

ജോസ് കെ മാണി എം.പി ഭദ്രദീപം തെളിക്കുകയും തോമസ് ചാഴികാടൻ എം പി മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും. വൈസ് പ്രസിഡന്റ് ഡോ.ശോഭ സലിമോൻ കോവിഡ് പ്രതിരോധ പ്രവർത്തകരെയും വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി നിർമ്മാണം പൂർത്തികരിച്ച കരാറുകാരെയും ആദരിക്കും. ചടങ്ങിൽ സക്കറിയാസ് കുതിരവേലിൽ ആരോഗ്യ സാന്റിംഗ് കമ്മറ്റി ചെയർമാൻ സ്വാഗതം ആശംസിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം അഞ്ജന ഐ എ സ് ജില്ലാ കലക്ടർ,
ഡോ:പി ആർ സോന മുനിസിപ്പൽ ചെയർപേഴ്‌സൺ ,വി എൻ വാസവൻ മുൻ എം എൽ എ, ജോഷി ഫിലിപ്പ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് & ഡി സി സി ‘പ്രസിഡന്റ് തുടങ്ങിയവർ വിശിഷടാതിഥികളായി പങ്കെടുക്കും. ഡോ: വ്യാസ് സുകുമാരൻ ജില്ലാ പ്രോഗ്രാം മാനേജർ ആരോഗ്യ കേരളം, ഡോ: ഭാഗ്യശ്രീ ആർ എം ഒ & പ്രോജക്ട് നോഡൽ ഓഫീസർ ജില്ലാ പഞ്ചായത്ത്, എന്നിവർ വിഷയാവതരണം നടത്തും., സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ മാഗി ജോസഫ് ,പെണ്ണമ്മ ജോസഫ് , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ജേക്കബ് വർഗ്ഗീസ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സണ്ണി പാമ്പാടി , ജില്ലാ പഞ്ചായത്ത് മെമ്പറുമാരായ കെ രാജേഷ് ,പി സുഗതൻ, ജസ്സിമോൾ മനോജ്, വാർഡ് കൗൺസിലർ സാബു പുളിമൂട്ടിൽ മുതലായവർ നേരിലും ഓൺലൈനായും ചടങ്ങിൽ പങ്കെടുക്കും.

യോഗത്തിൽ ഡോ: ബിന്ദുകുമാരി ആർ മെഡിക്കൽ സൂപ്രണ്ട് ജില്ലാ ആശുപത്രി കോട്ടയം യോഗത്തിന് കൃതജ്ഞത അർപ്പിക്കും. കോട്ടയം ജില്ലാപഞ്ചായത്ത്, വികസനപ്ര വർത്തനങ്ങളിൽ മുഖ്യ പരിഗണന, ജനറൽ ആശുപത്രിക്കാണ് നല്കിയിട്ടുള്ളത്. കഴിഞ്ഞ നാലു വർഷങ്ങളിലായി ആർദ്രം ഔട്ട് പേഷ്യന്റ് വിഭാഗം നവീകരണത്തിനായി ഒരു കോടി 30 ലക്ഷം രുപയും ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റ് സ്ഥാപിക്കുന്നതിനായി രണ്ടു കോടി 30 ലക്ഷം രുപയും നൂതന പദ്ധതിയായ വയോജനനാരോഗ്യ പരിരക്ഷായി 1കോടി 80 ലക്ഷം രൂപയും പാലിയേറ്റീവ് കെയർ പദ്ധതിക്കായി 50 ലക്ഷം രൂപയും ഇന്റേണൽ റോഡ് ടാറിംഗ് നായി 10 ലക്ഷം രൂപയും, ഇൻസിനേറ്റർ സ്ഥാപിക്കുന്നതിനായി 6.7 ലക്ഷം രൂപയും ഉൾപ്പെടെ 5 കോടി 16.7 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ ഈ ഭരണ സമിതിയുടെ കാലയളവിൽ നടപ്പിലാക്കിയിട്ടുണ്ട്.

ജില്ലയിലെ മെഡിക്കൽ കോളേജ് കഴിഞ്ഞാൽ ഏറ്റവും അധികം ആളുകൾ ആശ്രയിക്കുന്ന പ്രധാനപ്പെട്ട ആരോഗ്യ സ്ഥാപനമാണ് കോട്ടയം ജനൽ ആശുപത്രി.
നിലവിൽ 19 ഡിപ്പാർട്ട്‌മെൻറുകളിലായി 74 ഡോക്ടറുമാരും 500 ഓളം ഇതര ജീവനക്കാരും ജോലി ചെയ്യുന്നു. 374 കിടക്കകളും 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും ഉൾകൊള്ളുന്ന ആശുപത്രിയിൽ ലാബോറട്ടറി, സി റ്റി സ്‌കാൻ, , ഡയാലിസിസ് യൂണിറ്റ്, ന്യൂറോ കെയർ , ക്യാൻസർ കെയർ, പാലിയേറ്റീവ് കെയർ, ലാപ്രോസ് കോപിക് സർജറി, കമ്പ്യൂട്ടറൈസ്ഡ് റേഡിയോ ഗ്രാഫി എന്നി ആത്യാധുനിക സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും ലഭ്യമാകുന്നു.

ഇതു വഴി ദിവസേന മൂവായിരത്തിൽ അധികം ആളുകൾകക്കാണ് ഈ ആശുപത്രി മികച്ച സേവനം നല്കിവരുന്നത്. കോവിഡ് ചികിത്സാരംഗത്ത് ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനമാണ് ജനറൽ ആശുപത്രി കാഴ്ചവെച്ചിട്ടുള്ളത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കോവിഡ് ആശുപത്രിയാക്കി മാറ്റിയ ആശുപത്രിയുടെ അടിയന്തര ഭൗതിക സൗകര്യ വികസനത്തിനായി ഒരു കോടി രൂപയിലധികം ജില്ലാ പഞ്ചായത്ത് ചിലവഴിച്ചിട്ടുണ്ട്.

കോവിഡ് വാർഡ് ക്രമീകരിക്കുക, കോവിഡ് പ്രസവ വാർഡ് സജ്ജമാക്കുക, കോവിഡ് ശസ്ത്രക്രിയാ മുറി സജ്ജീകരിക്കുക എന്നീ പ്രവർത്തനങ്ങൾക്ക് അടിയന്തിര പ്രധാന്യം നല്കി വിപുലീകരിക്കുകയും സുരക്ഷിതമായി രോഗനിർണ്ണയം നടത്തുന്നതിന് സ്രവ പരിശോധനക്കായി കിയോസ്‌ക് സജ്ജമാക്കുകയും ചെയ്തു. ഇതിനോടകം 20,000 അധികം സാമ്പിളുകൾ പരിശോധിക്കുകയും 293 രോഗികൾ രോഗമുക്തി നേടുകയും ചെയ്തു.

കൂടാതെ ലോക് ഡൗൺ കാലയളവിൽ ജില്ലയിലെ വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് സേവനം ലഭ്യമാക്കുന്നതിനായും അവയവമാറ്റം നടത്തിയ ആളുകൾക്ക് ജീവൻ രക്ഷാ മരുന്നുകൾ സൗജന്യമായി വീടുകളിൽ എത്തിച്ചു നല്കുന്നതിനായിയും 40 ലക്ഷം രൂപയും ചിലവഴിച്ചു. ഇപ്രകാരം കോവിഡ് പ്രതിരോധ പരിരക്ഷാ പ്രവർത്തനങ്ങൾക്കായി 2 കോടി രുപയോളം ജില്ലാ പഞ്ചായത്ത് ചിലവഴിച്ചിട്ടുണ്ട്.

ഇങ്ങനെ ഏവർക്കും മാതൃകപരമായ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ 4 വർഷം കൊണ്ട് ജില്ലാ പഞ്ചായത്ത് ഭരണസമിതി, ജനറൽ ആശുപത്രിക്കായി നടപ്പിലാക്കിയിട്ടുള്ളത് .