സഭയെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും : മോർ പോളികാർപ്പോസ് തിരുമേനി

തേർഡ് ഐ ബ്യൂറോ

പാക്കിൽ: അന്യായമായി പരിശുദ്ധ യാക്കോബായ സഭയെ തകർക്കുവാനും, ദൈവാലയങ്ങൾ പിടിച്ചെടുക്കുവാനുമുള്ള ഏത് ശ്രമത്തെയും വിശ്വാസികൾ ചെറുത്ത് തോൽപ്പിക്കുമെന്ന് സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.

ഏതുവിധേനയും പുരാതന ദൈവാലയങ്ങൾ സ്വന്തമാക്കിയാൽ പാരമ്പര്യത്തിന് അവകാശികളായിത്തീരുമെന്ന മിഥ്യാധാരണയാണ് മെത്രാങ്കി വിഭാഗത്തിന്റേത് എന്ന് അദ്ദേഹം പറഞ്ഞു. ദൈവാലയങ്ങൾ പിടിച്ചടക്കിയ ഒരിടത്തും വിശ്വാസികൾ സഭ വിട്ട് പോയിട്ടില്ല എന്ന കാര്യം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

യാക്കോബായ സുറിയാനി സഭ നടത്തുന്ന റിലേ ഉപവാസ സമരത്തിന്റെ മൂന്നാം ദിവസ സമരം, പാക്കിൽ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വികാരി ഫാ: യൂഹാനോൻ വേലിക്കകത്ത് അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി ജെ പി സംസ്ഥാന സമിതി അംഗം ബി.രാധാകൃഷ്ണമേനോൻ, ഭദ്രാസന സെക്രട്ടറി ഫാ: കുര്യാക്കോസ് കടവുംഭാഗം, ഫാ. ലിബിൻ കുര്യാക്കോസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്.രാജീവ്, ട്രസ്റ്റി ജോബി സഖറിയ, സെക്രട്ടറി പുന്നൂസ്.പി.വർഗീസ്, ന്യൂനപക്ഷ മോർച്ച ചെയർമാൻ മനോജ് മാത്യു, മീനടം ബാബു, കൗൺസിലർ കെ.ശങ്കരൻ എന്നിവർ പങ്കെടുത്തു.