ചെങ്ങളം വില്ലേജ് ഓഫീസിൽ നിന്നും സേവനങ്ങൾ വൈകുന്നു: പരാതിയുമായി സാധാരണക്കാർ

സ്വന്തം ലേഖകൻ

ചെങ്ങളം: വില്ലേജ് ഓഫീസിൽ
സ്ഥിരം വില്ലേജ് ഓഫീസറും ജീവനക്കാരും ഇല്ലാത്തതുമൂലം വില്ലേജ് ഓഫീസിൽ അത്യാവശ്യ കാര്യങ്ങൾക്ക് എത്തുന്ന ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയും , സേവനങ്ങൾക്ക് കാല താമസം വരുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിൽ ഇവിടെ ഉള്ള ഒരു ജീവനക്കാരൻ സ്ഥിരമായി ഓഫിസിൽ എത്തുന്നുമില്ല. ഭരണകക്ഷിയുടെ യൂണിയണിൻ്റെ നേതാവായതു കൊണ്ട് അദ്ദേഹം ഓഫിസിൽ എത്താത്തതിൽ ആർക്കും നടപടി എടുക്കാനും കഴിയുന്നില്ലന്നും നാട്ടുകാർ പരാതിപ്പെടുന്നു.

ഇവിടെ എത്തുന്ന അപേക്ഷകർ പരാതിയുമായി പല ജനപ്രതിനിധികളെയും മേലു ഉദ്യാഗസ്ഥരും അറിയിച്ചിട്ടും യാതൊരു നടപടിയും ഇല്ലാ എന്ന് നാട്ടുകാരും അപേക്ഷകരും പറയുന്നു. വേണ്ട നടപടികൾ എടുക്കാത്ത പക്ഷം നാട്ടുകാർ അപേക്ഷകരുടെ നേത്യത്യത്തിൽ സമരപരിപാടികൾ ഒരുങ്ങുകയാണ്