കോട്ടയത്ത് യുവമോർച്ച പ്രതിഷേധത്തിൽ സംഘർഷം : ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി ; ബി.ജെ.പി പ്രവർത്തകർ എം.സി റോഡ് ഉപരോധിക്കുന്നു : വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

കോട്ടയത്ത് യുവമോർച്ച പ്രതിഷേധത്തിൽ സംഘർഷം : ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി ; ബി.ജെ.പി പ്രവർത്തകർ എം.സി റോഡ് ഉപരോധിക്കുന്നു : വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച കോട്ടയത്ത് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധത്തിൽ സമരക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. വീഡിയോ ഇവിടെ കാണാം –

സംഘർഷാവസ്ഥയെ തുടർന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ള ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതേ തുടർന്ന് ബിജെപി പ്രവർത്തകർ എം സി റോഡ് ഉപരോധിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ പ്രതിഷേധമറിയിച്ച് എബിവിപി പ്രവർത്തകർ അൽപസമയത്തിനകം കളട്രേറ്റിലേക്ക് മാർച്ച് നടത്തും. ഇതിനുള്ള എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ പ്രതിരോധിക്കാൻ കളട്രേറ്റിന് സമീപം വൻപൊലീസ് സന്നാഹമാണ്. പ്രതിഷേധക്കാരെ തടയുന്നതിനായി പൊലീസ് ബാരിക്കേഡുകൾ ഉയർത്തിയിട്ടുണ്ട്.

ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം എൻഫോഴ്‌സമെന്റ് ചോദ്യം ചെയ്തുവെന്ന് കരുതി ജലീൽ മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടതില്ല എന്നാണ് സി.പി.എം നിലപാട്.

കേസിൽ ഇന്നലെയാണ് മന്ത്രി കെ.ടി ജലീലിനെ ഇ.ഡി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ ഉച്ചയോടെ തന്നെ മന്ത്രി മലപ്പുറത്തേക്ക് തിരിച്ചതായാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

എൻഫോഴ്‌സ്‌മെന്റ് മേധാവി നേരിട്ടെത്തിയാണ് ജലീലിനെ ചോദ്യം ചെയ്തത്. യു.എ.ജ കോൺസുലേറ്റ് ജനറലുമായും സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായുള്ള മന്ത്രിയ്ക്കുള്ള ബന്ധം ഉൾപ്പടെയുള്ളവ മന്ത്രിയിൽ നിന്നും ഇ.ഡി ചോദിച്ച് അറിഞ്ഞിട്ടുണ്ട്.