മന്ത്രി കെ.ടി ജലീൽ രാജി വയ്ക്കണം: കോട്ടയത്ത് പ്രതിഷേധവുമായി കെ.എസ്.യുവും എം.എസ്.എഫും; ഗാന്ധിസ്‌ക്വയറും കളക്ടറേറ്റും പ്രതിഷേധ വേദി; കളക്ടറേറ്റിനു മുന്നിൽ നേരിയ സംഘർഷം: വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യുവിന്റെയും എം.എസ്.എഫിന്റെയും സമരം. കളക്ടറേറ്റിലേയ്ക്കു മാർച്ച് നടത്തിയ എം.എസ്.എഫ് പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. എന്നാൽ, കെ.എസ്.യു പ്രവർത്തകർ സമാധാനപരമായി ഗാന്ധി സ്‌ക്വയറിൽ പ്രതിഷേധ സംഗമം നടത്തുകയായിരുന്നു.വീഡിയോ ഇവിടെ കാണാം

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഗാന്ധി സ്‌ക്വയറിൽ കെ.എസ്.യുവിന്റെ പ്രതിഷേധ സംഗമം ആരംഭിച്ചത്. ഏകദിന സത്യാഗ്രഹ പരിപാടിയാണ് കെ.എസ്.യു നടത്തിയത്. ഗാന്ധി സ്‌ക്വയറിൽ ആരംഭിച്ച പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. വൈകിട്ട് മൂന്നിനു നടക്കുന്ന സമാപന സമ്മേളനം അഡ്വ.ടോമി കല്ലാനി ഉദ്ഘാടനം ചെയ്യും.

രാവിലെ 11 മണിയോടെയാണ് എം.എസ്.എഫ് പ്രവർത്തകർ കളക്ടറേറ്റിലേയ്ക്കു മാർച്ച് നടത്തിയത്. കളക്ടറേറ്റിനു മുന്നിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് പ്രവർത്തകരെ തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. തുടർന്നു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് പിരിച്ചു വിടുകയായിരുന്നു. തുടർന്നു ചേർന്ന യോഗം മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി ഉദ്ഘാടനം ചെയ്തു.