തേർഡ് ഐ വാർത്ത മന്ത്രിയുടെ ശ്രദ്ധയിലെത്തി: കട്ടപ്പനയ്ക്ക് രാത്രി വണ്ടിയായി; ദുരിതകാലം തീർന്നതിന്റെ ആശ്വാസത്തിൽ യാത്രക്കാർ

തേർഡ് ഐ വാർത്ത മന്ത്രിയുടെ ശ്രദ്ധയിലെത്തി: കട്ടപ്പനയ്ക്ക് രാത്രി വണ്ടിയായി; ദുരിതകാലം തീർന്നതിന്റെ ആശ്വാസത്തിൽ യാത്രക്കാർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: രാത്രി എട്ടു മണിയ്ക്കു ശേഷം മുണ്ടക്കയത്തു നിന്നും കട്ടപ്പനയ്ക്ക് കെ.എസ്.ആർ.ടി.സി ബസില്ലെന്ന പരാതിയ്ക്ക് ഒറ്റ വാർത്ത കൊണ്ട് നടപടി. തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ വാർത്ത ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അതിവേഗം, നടപടിയുണ്ടായത്. ഇതോടെ രാത്രി പത്തു മണിയ്ക്ക് തിരുവനന്തപുരത്തു നിന്നും മുണ്ടക്കയത്ത് എത്തി കട്ടപ്പനയ്ക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചതോടെയാണ് യാത്രക്കാരുടെ ദുരിതകാലത്തിന് അറുതിയായത്.

രണ്ടു മാസം മുൻപാണ് രാത്രി എട്ടു മണിയ്ക്കു ശേഷം മുണ്ടക്കയത്തു നിന്നും കട്ടപ്പനയ്ക്കുള്ള സർവീസ് കെ.എസ്.ആർ.ടി.സി ബസ് സർവീസ് അവസാനിപ്പിച്ചത്. ഇതേ തുടർന്ന് യാത്രക്കാർ വലഞ്ഞിരുന്നു. രാത്രി യാത്രയ്ക്കു ബസില്ലാതെ വന്നതോടെ യാത്രക്കാരിൽ പലരും സമീപ പ്രദേശത്തെ കടത്തിണ്ണകളിലാണ് കിടന്നുറങ്ങി നേരം വെളുപ്പിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയിൽ പെട്രോളിംങിനായി ഇറങ്ങിയ പൊലീസ് സംഘമാണ് ഇത്തരത്തിൽ തുടർ യാത്രയ്ക്കു ബസ് ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്ന യാത്രക്കാരുടെ വിവരം കണ്ടെത്തിയത്. തുടർന്ന് മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിവിൻ കരുണാകരൻ വിവരം തേർഡ് ഐ ന്യൂസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ സംബന്ധിച്ചു വാർത്ത പ്രസിദ്ധീകരിച്ചത്. തുടർന്ന് വാർത്ത ശ്രദ്ധയിൽപ്പെട്ട ഗതാഗത മന്ത്രിയുടെ ഓഫിസ് തന്നെ പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു.

തിരുവനന്തപുരത്തു നിന്നും യാത്ര ആരംഭിക്കുന്ന കെ.എസ്.ആർ.ടി.സി ബസ് രാത്രി മുണ്ടക്കയത്ത് എത്തി കട്ടപ്പനയിലേയ്ക്കു പോകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ കെ.എസ്.ആർ.ടി.സി സർവസ് നടത്തുന്നത് യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്. നൂറ് കണക്കിന് യാത്രക്കാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.