കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന സർവീസുകൾ നടത്താനൊരുങ്ങി ഖത്തർ എയർവേയ്‌സ്

കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന സർവീസുകൾ നടത്താനൊരുങ്ങി ഖത്തർ എയർവേയ്‌സ്

 

സ്വന്തം ലേഖകൻ

കൊച്ചി : കേരളത്തിൽ നിന്ന് ഗൾഫ് നാടുകളിലേയ്ക്ക് മിതമായ നിരക്കിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കൂടുതൽ വിമാന സർവീസുകൾ . ഖത്തർ എയർവെയ്സും ഇൻഡിഗോ എയർലൈൻസും തമ്മിൽ കൈക്കോർത്തതോടെയാണ് ഈ പുതിയ തീരുമാനം.

ഖത്തറിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഖത്തർ എയർവേയ്സ് ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസും തമ്മിൽ ബിസിനസ് പങ്കാളിത്തത്തിന് കഴിഞ്ഞ ദിവസം ധാരണയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുകമ്പനി മേധാവികളും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരുന്ന ദിവസം ഉണ്ടായേക്കും. ഇതോടെ ഖത്തർ എയർവേയ്സിന്റെ അത്യാധുനിക വിമാനങ്ങൾ ഉപയോഗിച്ച് ഇൻഡിഗോ കൂടുതൽ രാജ്യന്തര സർവീസുകൾ ആരംഭിക്കും.

ഇന്ത്യൻ സ്വകാര്യ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസുമായി ബിസിനസ് പങ്കാളിത്തമുണ്ടാക്കാൻ നേരത്തെ തന്നെ ഖത്തർ എയർവേയ്സ് ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും പല കാരണങ്ങളാൽ നീണ്ടുപോയിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ ഇരു കമ്പനികൾക്കുമിടയിൽ നിർണായക ധാരണങ്ങൾ ഉണ്ടായതായും വരും ദിവസം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് വിവരം. ഖത്തർ എയർവേയ്സ് സി.ഇ.ഒ അക്ബർ അൽ ബേക്കിറും ഇൻഡിഗോ സി.ഇ.ഒ റോണോ ജോയ് ദത്തയും വ്യാഴാഴ്ച്ച സംയുക്ത പ്രസ്ദതാവന നടത്തിയേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജെറ്റ് എയർവേയ്സ്-ഇത്തിഹാദ് മാതൃകയിൽ പങ്കാളിത്തം ഉറപ്പാക്കാനാണ് ഇരു സ്ഥാപനങ്ങളും തയ്യാറെടുക്കുന്നത്. ഇതോടെ ദോഹ ഉൾപ്പെടെ ഇൻഡിഗോയുടെ വിവിധ രാജ്യാന്തര സർവീസുകൾക്ക് ഖത്തർ എയർവേയ്സിന്റെ അത്യാധുനികവിമാനങ്ങൾ ഉപയോഗിക്കാൻ ധാരണയാകും. ഒപ്പം കൂടുതൽ പുതിയ സർവീസുകൾ തുടങ്ങാനും ഇൻഡിഗോയ്ക്ക് പദ്ധതിയുണ്ട്.