അഭിഭാഷകർ കോടതികളിൽ ഒതുങ്ങിയാൽ പോര, വലിയ സാമൂഹിക ദൗത്യങ്ങൾ അവർക്കുണ്ട്:  അഡ്വ.ബി.അശോക് :  കോട്ടയത്ത് ‘ന്യായ കേന്ദ്ര’ ഉദ്ഘാടനം ചെയ്തു

അഭിഭാഷകർ കോടതികളിൽ ഒതുങ്ങിയാൽ പോര, വലിയ സാമൂഹിക ദൗത്യങ്ങൾ അവർക്കുണ്ട്: അഡ്വ.ബി.അശോക് : കോട്ടയത്ത് ‘ന്യായ കേന്ദ്ര’ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമായി സൗജന്യ നിയമ ഉപദേശ – കൗൺസലിംഗ് സഹായങ്ങൾ, സർക്കാർ പദ്ധതി നടപടികൾ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനായി കോട്ടയത്തെ ന്യായകേന്ദ്ര ഉദ്ഘാടനം ചെയ്തു.

നിയമമേഖല സാധാരണക്കാരിൽ സാധാരണക്കാരിലേക്കെത്തിക്കുന്നതിനും, സർക്കാർ നടപടികളുടെ നൂലാമാലകളിൽ അവർക്ക് സഹായം നൽകുന്നതിന്നു.പ്രതിജ്ഞാബദ്ധമായ അഭിഭാഷക സമൂഹം അനിവാര്യമായിരിക്കുന്ന കാലഘട്ടമാണിത് എന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ശ്രീ.ബി.അശോക് അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധർമ്മം എന്ന കടമയെനിയമവുമായി കൂട്ടി കുഴച്ച് സ്വതന്ത്ര്യം എന്നതും ചുമതല എന്നതും സമൂഹം തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഭരണഘടനയിൽ മൗലിക അവകാശങ്ങൾക്കൊപ്പം മൗലിക കർത്തവ്യങ്ങൾ അഥവാ കടമകളും രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് സമൂഹം മറക്കുന്നു. അഭിഭാഷക സമൂഹം കൈത്താങ്ങായി മാറേണ്ടത് ഈ തരത്തിലുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കി നിയമ ധർമ്മ പരിപാലനത്തിനായി രംഗത്ത് വരണം. അതിനാണ് ന്യായകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.

സേവാഭാരതിയുടെ പങ്കാളിത്തം ഉണ്ടെന്നുള്ളത് ഇക്കാര്യത്തിൽ യഥാർത്ഥ്യബോധം ഉണ്ട് എന്നു തെളിയിക്കുന്നു എന്നും സദാ സേവന സന്നദ്ധരായ സേവാഭാരതിയുടെ ശരീരവും മനസ്സും ന്യായകേന്ദ്രയ്ക്ക് ഒപ്പം ഉണ്ടാവുമെന്നും അദ്ധ്യക്ഷത വഹിച്ച സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ.ശ്രീ. ഇ.പി. കൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

നിയമ രംഗത്തെ ന്തെങ്കിലും അപചയമുണ്ടെങ്കിൽ അതിനുള്ള ചികിൽസയുമായി രംഗത്തു വരുവാനുള്ള ധൈര്യം ഈ കൂട്ട് പ്രവർത്തനത്തിനുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സേവാഭാരതി കോട്ടയം മെഡിക്കൽ കോളേജിൽ നിർമ്മിക്കുന്ന സേവന നിലയത്തിന് സകലരുടെയും പിന്തുണ ലഭിക്കുന്നത് ഇത്തരം നന്മകൾ സമൂഹത്തിലേക്ക് കൊടുക്കുവാൻ സേവാഭാരതിക്ക് കഴിയുന്നതിനാലാണ്.

അഡ്വ.എം എസ് കരുണാകരൻ, അഡ്വ.എൻ.ശങ്കർ റാം, അഡ്വ.അരവിന്ദാക്ഷ മേനോൻ, അഡ്വ.രാജേഷ് പല്ലാട്ട്, അഡ്വ.ശ്രീ വിജയശ്രീ, അഡ്വ.അനിൽ ഐക്കര, അഡ്വ: ശ്രീനിവാസ് പൈ, അഡ്വ.അജി ആർ നായർ തുടങ്ങിയവർ സംസാരിച്ചു.