ജില്ലാ കോൺഗ്രസ്സ് നേതൃത്വത്തിന്റെ ശക്തിക്കു മുൻപിൽ മുട്ടുമടക്കി കോർപ്പറേഷൻ ബാങ്ക്

ജില്ലാ കോൺഗ്രസ്സ് നേതൃത്വത്തിന്റെ ശക്തിക്കു മുൻപിൽ മുട്ടുമടക്കി കോർപ്പറേഷൻ ബാങ്ക്

സ്വന്തം ലേഖകൻ

കോട്ടയം: കോപ്പറേഷൻ ബാങ്കിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രതിഷേധ സമരം വിജയം. മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയും തിരുവാർപ്പ് ഗ്രാമ പഞ്ചായത്തു മെമ്പറുമായ റെയ്ച്ചൽ ജേക്കബിനാണ് കോർപ്പറേഷൻ ബാങ്കിന്റെ മനുഷ്യത്വരഹിതമായ നടപടികൾ നേരിടേണ്ടതായി വന്നത്.

120000 രൂപ വായ്പ കുടിശ്ശികയുണ്ടെന്ന കാരണത്താൽ ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ മുന്നോട്ട് പോയി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടുകൂടി ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി ജപ്തി നടപടികൾ പൂർത്തീകരിക്കുകയാ.ണുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗിയായ ഭർത്താവിന്റെ മരുന്നോ, വസ്ത്രങ്ങളൊ, അത്യാവശ്യ സാധനങ്ങളോ പോലും എടുക്കാൻ സമ്മതിക്കാതെ ഭർത്താവിനയും റെയ്ച്ചൽ ജേക്കബിനേയും വീട്ടിൽ നിന്നും ഇറക്കി വിടുകയായിരുന്നു.

പ്രളയ ബാധിത പ്രദേശങ്ങളിൽ മോറട്ടോറിയം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പും ഇതോടെ പൊള്ളയായ വാഗ്ദാനമായി. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ നേതൃത്വത്തിൽ രാവിലെ 10 മണി മുതൽ കോർപ്പറേഷൻ ബാങ്കിനുള്ളിൽ കോൺഗ്രസ്സ് പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിച്ചു.

അഞ്ച് മണിക്കൂർ നീണ്ട പ്രതിഷേധ സമരത്തിനൊടുവിൽ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, തോമസ് ചാഴികാടൻ എം.പി, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ കോൺഗ്രസ്സ് പ്രവർത്തകർ ഉന്നയിച്ച ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുകയും വീടിന്റെ താക്കോൽ റേയ്ച്ചൽ ജേക്കബിന് തിരികെ നല്കുകയും ചെയ്തതോടു കൂടി സമരം അവസാനിപ്പിച്ചു.

വമ്പൻമാരുടെ കോടിക്കണക്കിന് രൂപയുടെ വായ്പ എഴുതിത്തള്ളുകയും സാധാരണക്കാർക്കെതിരെ മനുഷ്യത്വ രഹിതമായ ജപ്തി നടപടികളുമായി ഏതെങ്കിലും ബാങ്ക് അധികൃതർ ഇറങ്ങിത്തിരിച്ചാൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലന്നും ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. നേതാക്കളായ പി.എ.സലീം, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ് ,റൂബി ചാക്കോ എന്നിവർ സംസാരിച്ചു