കോട്ടയം സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കി; കേസിൽ പെരുമ്പായിക്കാട് സ്വദേശിയായ യുവാവിനെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ  ഗാന്ധിനഗർ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മാമ്മു‌ട് ഭാഗത്ത് അശ്വതി ഭവനിൽ രാഹുൽ രവി (26) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയം സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ എറണാകുളത്തുനിന്ന് പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി .കെ, എസ്.ഐ സുധി കെ. സത്യപാലൻ, സി.പി.ഓ […]

കോട്ടയം ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിലുള്ള ഐ.ഒ.സി പമ്പിൽ മോഷണം ; ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയുമായി ഇതര സംസ്ഥാന തൊഴിലാളി ഒളിവിൽ ; അന്വേഷണം ആരംഭിച്ച് ഗാന്ധിനഗർ പൊലീസ് 

സ്വന്തം ലേഖകൻ  കോട്ടയം: കോട്ടയം ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിലുള്ള പി. എം ചെറിയാൻ കമ്പനിയുടെ ഐ. ഒ . സി പമ്പിൽ മോഷണം. ഒന്നരലക്ഷം രൂപയുമായി ഇതര സംസ്ഥാന തൊഴിലാളിയായ  റഷീദ് എന്ന ജീവനക്കാരൻ ഒളിവിൽ. രാവിലെ 6 .30 ക്കാണ് റഷീദ് പണവുമായി കടന്നു കളഞ്ഞത്. ഓഫീസിലെ ലോക്കറിന്റെ താക്കോൽ മോഷ്ടിക്കുകയും ഇതിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയുമായി കടന്ന് കളയുകയും ചെയ്തു. റഷീദ് എന്ന ആസാം തൊഴിലാളി ഐ. ഒ . സി പെട്രോൾ പമ്പിൽ മൂന്നുമാസത്തിലേറെയായി ജോലി ചെയ്തുവരികയാണ്. പമ്പിന് […]

കോട്ടയം ജില്ലയിൽ നാളെ (13-10-2023) മണർകാട്, കുറിച്ചി, അയ്മനം, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (13-10-2023) മണർകാട്, കുറിച്ചി, അയ്മനം, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നടക്കൽ, പാലക്കോട്ടുപടി, മുണ്ടക്കൽ പടി കല്ലൂർ കൊട്ടാരം, പൂപ്പട, ഇ എസ് ഐ ആശുപത്രി മുള്ളുവേലി പടി വാട്ടർ അതോറിറ്റി, പുഞ്ച, എംആർഎഫ് പമ്പ് ഹൗസ്, എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ 13-10-2023 രാവിലെ 9 മണി മുതൽ വൈകുന്നേര० 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 2.കുറിച്ചി ഇലക്ട്രിക്കൽ […]

കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിൽ ജില്ലാ ആശുപത്രിക്ക് സമീപമുള്ള കെട്ടിടം കാണാനില്ല; പഴയ ഒൻപതാം വാർഡിൽ ഉൾപ്പെട്ട 1095, 1096,1097 കെട്ടിട നമ്പരിട്ട് നഗരസഭയുടെ ഉടമസ്ഥതയിലുള്ളതെന്ന് ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള കടമുറികളാണ് നിലവിൽ കാണാനില്ലാത്തത്; രേഖകളിൽ നഗരസഭയുടേതെന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിലും കെട്ടിടം എവിടെ പോയെന്ന് നഗരസഭാ അധികൃതർക്കറിയില്ല; വിറ്റതോ ..?തട്ടിയെടുത്തതോ …?

സ്വന്തം ലേഖകൻ   കോട്ടയം : നഗരസഭയുടെ ഉടമസ്ഥതയിൽ ജില്ലാ ആശുപത്രിക്ക് സമീപമുള്ള മൂന്ന് കടമുറികൾ കാണാനില്ല. നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ ഉടമസ്ഥാവകാശം നഗരസഭാ കൗൺസിലിന്റെ പേരിലെന്ന് എഴുതിയിട്ടുള്ള പഴയ ഒൻപതാം വാർഡിൽ ഉൾപ്പെട്ട 1095 , 1096 ,1097 എന്നിങ്ങനെ കെട്ടിട നമ്പരിട്ടിട്ടുള്ള കടമുറികളാണ് നിലവിൽ കാണാനില്ലാത്തത് . ഈ കടമുറികൾ വാടകയ്ക്ക് എടുത്തവർ കൈവശപ്പെടുത്തിയതാണോയെന്ന് വ്യക്തമല്ല. ഇത്തരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം കടമുറികൾ ഉണ്ടായിരുന്നത് നിലവിലുള്ള കൗൺസിലർമാർക്കോ , റവന്യൂ വിഭാഗം ജീവനക്കാർക്കോ അറിയില്ല.   കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളേ […]

മയക്കുമരുന്നിനെതിരെ പോസ്റ്റർ ഒട്ടിച്ചതിലുള്ള വിരോധം ; യുവാവിനെ സംഘംചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പെരുമ്പായിക്കാട് സ്വദേശികളായ  മൂന്നു പേരെ കൂടി ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ  ഗാന്ധിനഗർ : യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരേ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് നട്ടാശ്ശേരി ഉണ്ണിമേസ്തരിപ്പടി ഭാഗത്ത് ഒറ്റപ്ലാക്കൽ വീട്ടിൽ വാവച്ചൻ എന്ന് വിളിക്കുന്ന ശ്രീദേവ് (23), പെരുമ്പായിക്കാട് പാറമ്പുഴ ലക്ഷംവീട് കോളനി ഭാഗത്ത് വട്ടമുകൾ വീട്ടിൽ കെനസ്. കെ.വി (18), പെരുമ്പായിക്കാട് പാറമ്പുഴ ലക്ഷംവീട് കോളനി ഭാഗത്ത് വട്ടമുകൾ വീട്ടിൽ കുഞ്ഞുമോൻ.പി.(47) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേർന്ന് കഴിഞ്ഞദിവസം പാറമ്പുഴ സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവ് […]

പ്രണയം നടിച്ച് വശത്താക്കി ലൈംഗികാതിക്രമം നടത്തി;  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ  പുതുപ്പള്ളി സ്വദേശിയായ യുവാവിനെ മണർകാട് പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ  മണർകാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ഇരവിനല്ലൂർ ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ അജിത്ത്.എ (21) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് വശത്താക്കി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മണർകാട് സ്റ്റേഷൻ എസ്.എച്ച്. ഓ സന്തോഷ് പി.ആറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

കോട്ടയം ചെങ്ങളത്ത്‌ കാറും സ്കൂട്ടറും തമ്മിൽ ഇടിച്ചുണ്ടായ അപകടത്തിൽ തിരുവാർപ്പ് സ്വദേശിക്ക് പരിക്ക്; സിസിടിവി ദൃശ്യങ്ങൾ കാണാം.

സ്വന്തം ലേഖകൻ  കോട്ടയം: കോട്ടയത്ത് ചെങ്ങളം അയ്യൻമാത്ര കവലയിൽ കാറും സ്കൂട്ടറും ഇടിച്ച് അപകടം.   തിരുവാർപ്പ് സ്വദേശിയായ സ്കൂട്ടർ യാത്രക്കാരനാണ് അപകടത്തിൽപ്പെട്ടത്.   ഇല്ലിക്കൽ ഭാഗത്തു നിന്നു വന്ന കാറാണ് ഇടിച്ചത്. മെയിൻ റോഡിൽ നിന്നും ഇടവഴിയിലേക്ക് ക്രോസ്സ് ചെയുന്നതിനിടയിലാണ് അപകടം. പരുക്ക് ഗുരുതരമല്ല. കുമരകം പോലീസ് കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോട്ടയം മാന്നാനം കെ ഇ കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകരുടെ അതിക്രമം ; വീട്ടിൽ സംഘം ചേർന്ന്  അതിക്രമിച്ച് കയറി ; മാരകായുധങ്ങളുമായി കൊലപ്പെടുത്താൻ ശ്രമം ; 40 പേർ അടങ്ങുന്ന സംഘം ആക്രമത്തിന് പിന്നില്ലെന്ന് സൂചന 

സ്വന്തം ലേഖകൻ  കോട്ടയം: മാന്നാനം കെ ഇ കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകരുടെ അതിക്രമം.  വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിൽ  അതിക്രമിച്ച് കയറി. കൊലപ്പെടുത്താൻ  ശ്രമം നടത്തുകയും ചെയ്തു. 40 പേർ അടങ്ങുന്നസംഘമാണ് ആക്രമത്തിന് നേതൃത്വം നൽകിയതെന്ന് സൂചന. വീടിന് നേരെ ബിയർ ബോട്ടിൽ ഉപയോഗിച്ച് എറിയുകയും  വിദ്യാർത്ഥികളെ മാരകായുധങ്ങൾ കാണിച്ച് വധിക്കാൻ ശ്രമിക്കുകയായിരുന്നു. അതേസമയം  വീട്ടിലെ വാഹനങ്ങളും മറ്റ് സാധനങ്ങളും അക്രമികൾ നശിപ്പിക്കുകയും ചെയ്തു.

കോട്ടയം എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു ; വെള്ളത്തിന് നിറവ്യത്യാസം ഉണ്ടെങ്കില്‍ ഉപയോഗിക്കരുതെന്ന് അധികൃതര്‍ 

സ്വന്തം ലേഖകൻ  കോട്ടയം: കോട്ടയം എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു. സമീപത്തെ തോട്ടിലേക്കാണ് അമോണിയ കലര്‍ന്നത്. അതിനാല്‍ സമീപവാസികള്‍ കൂടുതൽ ശ്രദ്ധ  പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. എലിക്കുളം മഞ്ചക്കുഴി ഭാഗത്ത് കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്  നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളത്തിന് നിറവ്യത്യാസം ഉണ്ടെങ്കില്‍ ഉപയോഗിക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. അമോണിയ സമീപത്തെ കിണറുകളിലേക്കും പടരുന്നു.

വാറണ്ട് കേസിൽ തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന 6 പേർക്കെതിരെ നടപടി ; രണ്ടുപേരെ കോടതി റിമാൻഡ് ചെയ്തു; കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത് 

സ്വന്തം ലേഖകൻ  കോട്ടയം: വാറണ്ട് കേസിൽ തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലു പേർക്കെതിരെ നടപടി സ്വീകരിക്കുകയും ഇവരില്‍ രണ്ടുപേരെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. തമിഴ്നാട് സ്വദേശികളായ ദീപക്, മുരളി.എം , കണ്ണൻ, ശരവണകുമാർ, മുരുകേശൻ, അറുമുഖം എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ തമിഴ്നാട് തേനി ഉത്തമപാളയം സ്വദേശിയായ ദീപക് 2018 ൽ എരുമേലി വലിയമ്പലം ഭാഗത്ത് ശബരിമല തീർത്ഥാടകന്റെ തോൾസഞ്ചി മുറിച്ച് 2,200 രൂപയും മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2018 ൽ […]