പ്രണയം നടിച്ച് വശത്താക്കി ലൈംഗികാതിക്രമം നടത്തി;  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ  പുതുപ്പള്ളി സ്വദേശിയായ യുവാവിനെ മണർകാട് പോലീസ് അറസ്റ്റ് ചെയ്തു 

പ്രണയം നടിച്ച് വശത്താക്കി ലൈംഗികാതിക്രമം നടത്തി;  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ  പുതുപ്പള്ളി സ്വദേശിയായ യുവാവിനെ മണർകാട് പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ 

മണർകാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ഇരവിനല്ലൂർ ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ അജിത്ത്.എ (21) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് വശത്താക്കി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് സ്റ്റേഷൻ എസ്.എച്ച്. ഓ സന്തോഷ് പി.ആറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.