കോട്ടയം കുമരകത്ത് പൊട്ടിവീണ കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികന് പരിക്ക്

കുമരകം: പൊട്ടിവീണ കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികന് പരിക്കേറ്റു. ആലപ്പുഴ കലവൂർ ചെറുകണ്ടത്തിൽ വീട്ടിൽ ബാലമുരളിയാണ് (40) അപകടത്തിൽപ്പെട്ടത് . കുമരകം ആറ്റാമംഗലം പള്ളിയ്ക്ക് സമീപം പ്രധാന റോഡിൽ വച്ചാണ് സംഭവം നടന്നത്. കോട്ടയത്തുനിന്നും പടിഞ്ഞാറോട്ട് പോവുകയായിരുന്ന ബൈക്കിന് മുമ്പിലേയ്ക്ക് റോഡിന് കുറുകെ വലിച്ചിരുന്ന കേബിൾ പൊട്ടിവീഴുകയും നിയന്ത്രണം തെറ്റി ബൈക്ക് ആറ്റാമംഗലം പള്ളി പാരീഷ്ഹാളിന് മുൻവശത്തെ കുഴിയിലേയ്ക്ക് മറിയുകയുമായിരുന്നു. എതിർവശത്തുള്ള ലൈം ഫാക്ടറി പുരയിടത്തിൽ പൂഴിമണ്ണ് ഇറക്കുവാൻ ടോറസ് ഉയർത്തിയപ്പോൾ കേബിൾ പൊട്ടിവീഴുകയും അതേ സമയം യാത്ര ചെയ്തുവന്ന ബൈക്ക് യാത്രികന്റെ നെഞ്ചിൽ […]

സ്കൂളിന് സമീപം മദ്യവും ലഹരിയും കച്ചവടം നടത്തിയ മധ്യവയസ്കൻ കോരൂത്തോട്ടിൽ പിടിയില്‍

മുണ്ടക്കയം: കോരുത്തോട് പഞ്ചായത്തിലെ കുഴിമാവ് ഗവ.ഹൈസ്‌കൂളിന് സമീപം കടയില്‍ മദ്യവും ലഹരിവസ്തുക്കളും വില്പന നടത്തിയയാള്‍ പിടിയില്‍. കുഴിമാവ് പാറക്കല്‍ ബേബിയാണ് (58) മുണ്ടക്കയം പൊലീസ് പിടികൂടിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മദ്യവും ലഹരി വസ്തുക്കളും വില്‍ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഇയാളുടെ കടയില്‍ നിന്നും 50 പായ്ക്കറ്റ് ഓളം ഹാൻസും രണ്ട് കുപ്പി മദ്യവും പിടികൂടിയിട്ടുണ്ട്.

എന്നാലും എന്റെ കള്ളാ …!ജീവിതത്തിലെ വെല്ലുവിളികളോട് പോരടിച്ച്‌ അതിജീവനത്തിന് എല്ല് മുറിയെ പണിയെടുക്കുന്ന ഭിന്നശേഷിക്കാരനായ കച്ചവടക്കാരനോട് ക്രൂരത; ചിട്ടിപിടിച്ച 45000 രൂപയും അമ്മയുടെ മരുന്നും എടിഎം കാർഡുമടക്കം അടിച്ചു മാറ്റി കള്ളൻ

കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയില്‍ ഭിന്നശേഷിക്കാരനായ പെട്ടിക്കട കച്ചവടക്കാരന്റെ പണമടങ്ങിയ ബാഗ് മോഷണം പോയി. ഏറെ കാലം കൊണ്ട് ചിട്ടി പിടിച്ച്‌ സ്വന്തമാക്കിയ 45000 രൂപയും രോഗിയായ അമ്മയുടെ മരുന്നും ഉള്‍പ്പെടെയാണ് രമേശനെ കബളിപ്പിച്ച്‌ കള്ളൻ കൊണ്ടു പോയത്. കടുത്തുരുത്തി സര്‍ക്കാര്‍ സ്കൂളിന് സമീപം റോഡരികില്‍ പെട്ടിക്കടയില്‍ ലോട്ടറി കട്ടവടം നടത്തുന്ന കെ.കെ.രമേശൻ എന്ന ഭിന്നശേഷിക്കാരന്റെ ബാഗാണ് കള്ളൻ മോഷ്ടിച്ചത്. ജീവിതത്തിലെ വെല്ലുവിളികളോട് പോരടിച്ച്‌ അതിജീവനത്തിന് എല്ല് മുറിയെ പണിയെടുക്കുന്ന ഭിന്നശേഷിക്കാരനോടാണ് മോഷ്ടാവിന്‍റെ കണ്ണില്ലാത്ത ക്രൂരത. കഴിഞ്ഞ ദിവസം കട തുറന്ന രമേശൻ കൈയിലുണ്ടായിരുന്ന പണമടങ്ങിയ […]

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനമോടിച്ച്‌ അപകടം: പോലീസ് ഓഫീസര്‍ക്ക് 37 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണല്‍

സ്വന്തം ലേഖിക കോട്ടയം: ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച്‌ അപകടമുണ്ടാക്കി മധ്യവയസ്‌കന്റെ മരണത്തിനിടയാക്കിയ പോലീസ് ഓഫീസര്‍ 37 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി കൊന്നത്ത് ജോര്‍ജാണ് ക്ലെയിം വിധിച്ചത്. 2018 നവംബര്‍ 19ന് മന്നാനം ഷാപ്പുംപടിയിലായിരുന്നു അപകടം. പ്രതി രണ്ടു പേരെ പിന്നില്‍ കയറ്റി അമിതവേഗതയിലും അശ്രദ്ധമായും ബൈക്ക് ഓടിച്ച്‌ വന്ന് എതിരെ വന്ന ബൈക്കില്‍ ഈടിക്കുകയായിരുന്നു. റോഡില്‍ തെറിച്ച്‌ വീണ് കോട്ടയം കുമരനെല്ലൂര്‍ തുത്തൂട്ടി പുളിംപുഴയില്‍ വര്‍ഗീസ് (51) മരിച്ചു. […]

സംഘം ചേർന്ന് ബസ്സുകളിൽ കയറി അനാവശ്യ തിരക്ക് സൃഷ്ടിച്ച് മോഷണം; നാലംഗ സംഘം കാഞ്ഞിരപ്പള്ളി പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: ബസ്സുകൾ കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തുന്ന നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന കുഞ്ഞാലിമൂട് ഭാഗത്ത് ചെറുകോട് വീട്ടിൽ മുരുകൻ (51), കൊട്ടാരക്കര പുത്തൂർ അനന്തു ഭവനം വീട്ടിൽ സത്യശീലൻ പിള്ള (59), കോട്ടയം പെരുമ്പായിക്കാട് പറയരത്തു വീട്ടിൽ സുജി (55), എറണാകുളം ചേരാനല്ലൂർ ഇടയക്കുന്നം ഭാഗത്ത് പുതുക്കാട്ടുതറ വീട്ടിൽ റെജി ജോർജ് (51) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് ബസ്സിന്റെ പിൻവാതിലൂടെ കയറാൻ […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് മുണ്ടക്കയം സ്വദേശി

മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് വിഴശ്ശേരിൽ വീട്ടിൽ മോഹനൻ (59) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇതറിഞ്ഞ ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ശക്തമായ തിരച്ചിലിനോടുവിൽ ഇയാളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടുകയായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ എ, എ.എസ്.ഐ മനോജ് കെ.ജി, സി.പി.ഓ മാരായ രഞ്ജിത്ത്.എസ്.നായർ, […]

തീരദേശ പരിപാലന നിയമം ലംഘിച്ച് റിസോർട്ട് നിർമ്മാണം; അനധികൃതമായി അനുമതി കൊടുത്ത് നിർമിച്ച റിസോർട്ടിന്റെ രേഖകൾ കോട്ടയം വിജിലൻസ് പിടിച്ചെടുത്തു.

കോട്ടയം: വൈക്കം ചെമ്പിൽ പൂത്താേട്ടയ്ക്ക് സമീപം തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത റിസോർട്ടിൽ വിജിലൻസ് റെയ്ഡ്. ചെമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ കാട്ടിക്കുന്ന് ” ഭാഗത്ത് ഇടപ്പള്ളി മാങ്കലം കാക്കമുട്ടുങ്കൽ ജോസ്, റോസ്ലിൻ എന്നിവരുടെ ഉടമസ്ഥതയിലുള്ളതും മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളതും ആറിന് 34 മീറ്റർ മാത്രം ദൂരപരിധിയിൽ CRZ നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഗ്രീൻ ഐലൻഡ് റിസോർട്ട് എന്ന പേരിൽ റിസോർട്ട് പണിയുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. തീരദേശത്ത് നിന്ന് 50 മീറ്റർ വിട്ട് വേണം കെട്ടിടങ്ങൾ നിർമ്മിക്കാൻ എന്നിരിക്കെ നിയമം കാറ്റിൽ പറത്തിയാണ് ഇവിടെ കെട്ടിട […]

കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിലുള്ള നഗരസഭയുടെ പാർക്കിംഗ് മൈതാനത്ത് സ്വകാര്യ വ്യക്തിക്ക് കെട്ടിടം പണിയുന്നതിനായി ലോഡ് കണക്കിന് മണ്ണ് ഇറക്കിയിട്ട സംഭവം; തേർഡ് ഐ ന്യൂസ് വാർത്തയേ തുടർന്ന് ഉണർന്ന് പ്രവർത്തിച്ച് നഗരസഭാ അധ്യക്ഷയും സെക്രട്ടറിയും; വർത്ത പുറത്ത് വന്ന് 24 മണിക്കൂറിനകം മണ്ണ് എടുത്ത് മാറ്റി

കോട്ടയം: പാർക്കിംഗിന് സ്ഥലമില്ലാതെ നട്ടം തിരിയുന്ന കോട്ടയം നഗരത്തിൽ ടിബി റോഡിൽ നഗരസഭാ വക പാർക്കിംഗ് മൈതാനത്ത് സ്വകാര്യ വ്യക്തിക്ക് കെട്ടിടം പണിയുന്നതിനായി ഇറക്കി ഇട്ടിരുന്ന മണ്ണ് തേർഡ് ഐ ന്യൂസ് വാർത്തയേ തുടർന്ന് മൈതാനത്ത് നിന്നും മാറ്റി. ടിബി റോഡിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാർക്കിംഗ്‌ മൈതാനത്താണ് തൊട്ടടുത്ത് കെട്ടിടം പണിയുന്ന സ്വകാര്യ വ്യക്തി അനധികൃതമായി മണ്ണ് ഇറക്കിയിട്ടിരിക്കുന്നത്. മണ്ണ് ഇറക്കിയിട്ടിരിക്കുന്നത് മൂലം സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു പതിനഞ്ചോളം വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യമായ സ്ഥലമാണ് ഇത്തരത്തിൽ കൈയ്യേറിയിരുന്നത്. ഇത് […]

കോട്ടയത്തടക്കം മൂന്ന് കോടീശ്വരന്മാരെ സമ്മാനിച്ച് മീനാക്ഷി ലക്കീ സെന്റർ ; മീനാക്ഷിയിൽ വിറ്റ മൂന്ന് ടിക്കറ്റുകൾക്ക് രണ്ടാം സമ്മാനമായ ഒരു കോടി വീതം ലഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ഓണം ബംബറില്‍ ഒന്നാം സമ്മാനം പാലക്കാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണെങ്കിലും രണ്ടാം സമ്മാനത്തിലൂടെ മൂന്ന് കോടീശ്വരന്മാരെ കോട്ടയത്തടക്കം കിട്ടി. രണ്ടാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റുകളില്‍ മൂന്നെണ്ണവും വിറ്റിരിക്കുന്നത് കോട്ടയം ആസ്ഥാനമായുള്ള മീനാക്ഷി ലക്കി സെന്ററില്‍ നിന്നാണ് രണ്ടാം സമ്മാനം ലഭിച്ച ടിഎ 781521, ടിബി 127095, ടിജെ 223248 ടിക്കറ്റുകളാണ് മീനാക്ഷി ലക്കി സെന്ററില്‍ നിന്ന് വിറ്റ് പോയത്. രണ്ടാം സമ്മാനമായ ടിഎ 781521 തങ്ങളുടെ അടൂര്‍ റീട്ടെയ്ല്‍ കൗണ്ടറിലാണ് അടിച്ചിരിക്കുന്നത്. ടിബി 127095 എന്ന ടിക്കറ്റ് കോട്ടയത്ത് 10 […]

കോട്ടയം ഗാന്ധി സ്‌ക്വയറിൽ ജാതി അയിത്തത്തിനെതിരെ ബി.വി.എസ്  പ്രതിഷേധ സംഗമം നടത്തി.

സ്വന്തം ലേഖകൻ കോട്ടയം : മന്ത്രി കെ. രാധാകൃഷ്ണനെതിരെ ക്ഷേത്രത്തിലുണ്ടായ ജാതി അയിത്തത്തിനെതിരെ ബി.വി.എസ് പ്രതിഷേത സംഗമം നടത്തി. ജാതിവ്യവസ്ഥയുടെ മാലിന്യം മനസ്സിൽ പേറുന്നവർ കേരളീയ സമൂഹത്തിൽ ഉണ്ടെന്നതിന് തെളിവാണ് ഈ സംഭവമെന്നും ഇനിയും തുടർ പ്രക്ഷോഭം നടത്തുമെന്നും ബി.വി.എസ് സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ പറഞ്ഞു. കോട്ടയം ഗാന്ധി സ്ക്വയറിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറയാണ് സ്വാഗതം ആശംസിച്ചത്. മുൻ സംസ്ഥാന പ്രസിഡന്റ് പി.ആർ. ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. സി.എസ്.ശശീന്ദ്രൻ, രവികുമാർ റ്റി […]