കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിൽ ജില്ലാ ആശുപത്രിക്ക് സമീപമുള്ള കെട്ടിടം കാണാനില്ല; പഴയ ഒൻപതാം വാർഡിൽ ഉൾപ്പെട്ട 1095, 1096,1097 കെട്ടിട നമ്പരിട്ട് നഗരസഭയുടെ  ഉടമസ്ഥതയിലുള്ളതെന്ന്  ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള കടമുറികളാണ് നിലവിൽ കാണാനില്ലാത്തത്; രേഖകളിൽ നഗരസഭയുടേതെന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിലും കെട്ടിടം എവിടെ പോയെന്ന് നഗരസഭാ അധികൃതർക്കറിയില്ല; വിറ്റതോ ..?തട്ടിയെടുത്തതോ …?

സ്വന്തം ലേഖകൻ

കോട്ടയം : നഗരസഭയുടെ ഉടമസ്ഥതയിൽ ജില്ലാ ആശുപത്രിക്ക് സമീപമുള്ള മൂന്ന് കടമുറികൾ കാണാനില്ല.

നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ ഉടമസ്ഥാവകാശം നഗരസഭാ കൗൺസിലിന്റെ പേരിലെന്ന് എഴുതിയിട്ടുള്ള പഴയ ഒൻപതാം വാർഡിൽ ഉൾപ്പെട്ട 1095 , 1096 ,1097 എന്നിങ്ങനെ കെട്ടിട നമ്പരിട്ടിട്ടുള്ള കടമുറികളാണ് നിലവിൽ കാണാനില്ലാത്തത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കടമുറികൾ വാടകയ്ക്ക് എടുത്തവർ കൈവശപ്പെടുത്തിയതാണോയെന്ന് വ്യക്തമല്ല. ഇത്തരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം കടമുറികൾ ഉണ്ടായിരുന്നത് നിലവിലുള്ള കൗൺസിലർമാർക്കോ , റവന്യൂ വിഭാഗം ജീവനക്കാർക്കോ അറിയില്ല.

കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളേ കുറിച്ച് തേർഡ് ഐ ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം കടമുറികൾ ഉള്ളതായി സൂചന ലഭിച്ചത്.
 
തുടർന്ന് നഗരസഭയിൽ കെട്ടിട നമ്പർ സഹിതം വിവരാവകാശ അപേക്ഷ സമർപ്പിച്ചു. ഇതിന് ലഭിച്ച മറുപടിയിലാണ് ജില്ലാ ആശുപത്രിക്ക് സമീപം 1095,1096 , 1097 നമ്പർ കടമുറികൾ ഉണ്ടെന്നും ടി കടമുറികൾ നഗരസഭാ കൗൺസിലിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും രേഖാമൂലം റവന്യൂ അധികൃതർ മറുപടി നല്കിയത്.
 
ജില്ലാ ആശുപത്രിക്ക് സമീപം കെ.കെ റോഡിൽ നഗരസഭയുടെ വക കംഫർട്ട് സ്റ്റേഷൻ 1990 കാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്നതായും പിന്നീട് ഈ വസ്തു സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയതായും തേർഡ് ഐ ന്യൂസിന് വിവരം ലഭിച്ചിട്ടുണ്ട്.