കോട്ടയം ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിലുള്ള ഐ.ഒ.സി പമ്പിൽ മോഷണം ; ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയുമായി ഇതര സംസ്ഥാന തൊഴിലാളി ഒളിവിൽ ; അന്വേഷണം ആരംഭിച്ച് ഗാന്ധിനഗർ പൊലീസ് 

കോട്ടയം ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിലുള്ള ഐ.ഒ.സി പമ്പിൽ മോഷണം ; ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയുമായി ഇതര സംസ്ഥാന തൊഴിലാളി ഒളിവിൽ ; അന്വേഷണം ആരംഭിച്ച് ഗാന്ധിനഗർ പൊലീസ് 

സ്വന്തം ലേഖകൻ 

കോട്ടയം: കോട്ടയം ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിലുള്ള പി. എം ചെറിയാൻ കമ്പനിയുടെ ഐ. ഒ . സി പമ്പിൽ മോഷണം. ഒന്നരലക്ഷം രൂപയുമായി ഇതര സംസ്ഥാന തൊഴിലാളിയായ  റഷീദ് എന്ന ജീവനക്കാരൻ ഒളിവിൽ.

രാവിലെ 6 .30 ക്കാണ് റഷീദ് പണവുമായി കടന്നു കളഞ്ഞത്. ഓഫീസിലെ ലോക്കറിന്റെ താക്കോൽ മോഷ്ടിക്കുകയും ഇതിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയുമായി കടന്ന് കളയുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഷീദ് എന്ന ആസാം തൊഴിലാളി ഐ. ഒ . സി പെട്രോൾ പമ്പിൽ മൂന്നുമാസത്തിലേറെയായി ജോലി ചെയ്തുവരികയാണ്. പമ്പിന് സമീപമുള്ള  റൂമിലാണ് ഇയാൾ  താമസിച്ചിരുന്നത്.

സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയല്ലാതെ  മുൻപ് പണം ആവശ്യപ്പെടുകയോ, സംശയാസ്പദമായ  പെരുമാറ്റമോ റഷീദിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് പെട്രോൾ പമ്പിലെ  ജീവനക്കാർ പറയുന്നു.

സംഭവത്തിൽ  ഗാന്ധിനഗർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.