എരുമേലി പഞ്ചായത്ത്‌ അംഗം പാമ്പ്  കടിച്ചതിന് അടിയന്തര ചികിത്സ തേടി എത്തിയപ്പോൾ  സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറില്ല; ഡോക്ടര്‍മാര്‍ പൂര്‍ണമായി ഡ്യൂട്ടിയില്‍ ഇല്ലാത്ത അവസ്ഥയ്ക്ക്  അടിയന്തര പരിഹാരം വേണമെന്ന ആവശ്യവും ശക്തം 

സ്വന്തം ലേഖകൻ എരുമേലി: പാമ്പ്  കടിച്ചതിന് അടിയന്തര ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ പഞ്ചായത്ത്‌ അംഗം ആശുപത്രി അടച്ചിട്ടത് കണ്ട് നിവൃത്തിയില്ലാതെ ജീവൻ രക്ഷിക്കാൻ ആംബുലൻസ് വിളിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജിലെത്തി.എരുമേലി പഞ്ചായത്ത്‌ പ്രപ്പോസ് വാര്‍ഡംഗം കെ.ആര്‍. അജേഷിനാണ് ഈ ദുരനുഭവം. കഴിഞ്ഞ ദിവസം  കൊടിത്തോട്ടം ഭാഗത്ത് ഷട്ടില്‍ കോര്‍ട്ട് ഗ്രൗണ്ടില്‍ കാടു വെട്ടിത്തെളിച്ച്‌ മടങ്ങുമ്പോഴാണ് അജേഷിന്‍റെ വലതു കാല്‍ പാദത്തിന്‍റെ മുകളില്‍ പാമ്പ് കടിയേറ്റത്. ഉടനെ എരുമേലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ജീവനക്കാര്‍ ഇല്ലാതെ ആശുപത്രി പൂട്ടിയിട്ട നിലയില്‍ കണ്ടത്. ആംബുലൻസ് […]

വിജയകരമായി കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ; സുരേഷിന്റെ ഹൃദയത്തുടുപ്പിൽ ഫാ. ജോസഫ് സെബാസ്റ്റ്യന് പുതുജീവൻ

സ്വന്തം ലേഖകൻ ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. ചങ്ങനാശേരി കാവാലം സ്വദേശിയും കോട്ടയം തെള്ളകം കപ്പൂച്ചിൻ പ്രൊവിൻസിലെ അംഗവുമായ ഫാ. ജോസഫ് സെബാസ്റ്റ്യനാണ് (ജോമോൻ-39) ഹൃദയം മാറ്റിവച്ചത്. അപകടത്തെത്തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഞായറാഴ്ച അര്‍ധരാത്രിക്കുശേഷം മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം വെള്ളായണി പൂങ്കുളം സ്വദേശി എ. സുരേഷ് (37) എന്ന യുവാവിന്‍റെ ഹൃദയമാണ് ഫാ. ജോസഫിനു വച്ചു പിടിപ്പിച്ചത്. രണ്ടു വര്‍ഷമായി ഫാ. ജോസഫ് കോട്ടയം മെഡിക്കല്‍ കോളജിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. […]

കോട്ടയം ജില്ലയിൽ നാളെ (07/11/2023) ഈരാറ്റുപേട്ട, തീക്കോയി, തെങ്ങണാ, പുതുപ്പള്ളി, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഒക്ടോബർ (07/11/2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വെള്ളൂക്കുട്ട, ആക്കാംകുന്ന്, ആറാട്ടുചിറ ട്രാൻസ്ഫോർമറുകളിൽ (07/11/23) രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്. 2.തെങ്ങണാ സെക്ഷന്റ പരിധിയിൽ വരുന്ന കണ്ണവട്ട, Indous Tower, അലൂമിനിയം . എന്നീ ട്രാൻസ്ഫോർമറുകളിൽ 7/11/2023 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്. 3.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന […]

കോട്ടയം ശാസ്ത്രി റോഡിൽ ബസ്സും കാറും കൂട്ടി ഇടിച്ച് അപകടം

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ശാസ്ത്രി റോഡിൽ ബസ്സും കാറും കൂട്ടി ഇടിച്ച് അപകടം. വൈകിട്ട് ഏഴ് മണിക്കായിരുന്നു അപകടം. കോട്ടയം ഞാലിയാകുഴി റൂട്ടിൽ സർവ്വീസ് നടത്തുന്ന തോംസൺ ബസ്സും ഹോണ്ട അമ്മെസ് കാറുമാണ് അപകടത്തിൽപ്പെട്ടത്. ലോ ഗോസ് ജംഗ്ഷനിൽ നിന്നും ശാസ്ത്രി റോഡിലേയ്ക്ക് വന്ന കാർ അശ്രദ്ധമായി യൂറ്റേൺ എടുത്തതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പാമ്പാടിക്കാരൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. അപകടത്തെ തുടർന്ന് അല്പനേരം ശാസ്ത്രി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായി ആർക്കും സാരമായ പരുക്കില്ലെന്നാണ് പ്രാഥമിക വിവരം

കുടുംബപരമായ പ്രശ്നങ്ങളുടെ പേരിൽ മുൻ വൈരാഗ്യം ; വീട്ടിൽ അതിക്രമിച്ചു കയറി സംഘം ചേർന്ന് ആക്രമണം ; ഒളിവിലായിരുന്ന നാലുപേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ  ഈരാറ്റുപേട്ട: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് ചിറപ്പാറയിൽ വീട്ടിൽ സബീർ സി.എസ്(35) ആർപ്പൂക്കര ഈസ്റ്റ് പള്ളത്ത് വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന മോഹിത് കൃഷ്ണ (41), കോട്ടയം പുലിയന്നൂർ തെക്കുംമുറി ഭാഗത്ത് കാരത്തറ വീട്ടിൽ മുരളി (50), കോതമംഗലം നെല്ലിമറ്റം ഭാഗത്ത് വടക്കേടത്ത്പറമ്പിൽ വീട്ടിൽ സച്ചു (30) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഈരാറ്റുപേട്ട കുറ്റിപ്പാറ സ്കൂളിന് സമീപമുള്ള വീട്ടിൽ […]

കുടുംബ പ്രശ്നത്തിന്റെ പേരില്‍ വാക്കുതർക്കം; ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ഗാന്ധിനഗർ പോലീസിൻ്റെ പിടിയിൽ

ഗാന്ധിനഗർ: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ണമ്പള്ളി ഭാഗത്ത് റയ്യാൻ തുളീണായ്യത് വീട്ടിൽ നിസാം (47) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വീട്ടിൽ വെച്ച് ഭാര്യയുമായി കുടുംബപരമായ പ്രശ്നത്തിന്റെ പേരില്‍ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് വീട്ടിലുണ്ടായിരുന്ന പ്രഷർ കുക്കറിന്റെ അടപ്പു കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി.കെ, എസ്.ഐ സുധി.കെ.സത്യപാലൻ, സി.പി.ഓ സിബിച്ചൻ എന്നിവർ […]

കെ. കെ. റോഡിൽ മണർകാട് കവലയിൽ അനധികൃത വഴിയോരക്കച്ചവടം; യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു; ഗതാഗതം തടസ്സപ്പെടുന്നതും പതിവാകുന്നു

മണർകാട്: കെ. കെ. റോഡിൽ മണർകാട് കവലയിലെ അനധികൃത വഴിയോരക്കച്ചവടം യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. മണർകാട് കവലയ്ക്ക് ഇരുവശവും പുതുപ്പള്ളി, കിടങ്ങൂർ റോഡിലുമാണ് അനധികൃത വഴിയോരക്കച്ചവടം നടക്കുന്നത്. കച്ചവടക്കാർ വഴിയോരം കൈയേറി ഉന്തുവണ്ടികളും പെട്ടിക്കടകളും തട്ടുകളും സ്ഥാപിച്ച് കച്ചവട സാധനങ്ങൾ വെച്ചിരിക്കുന്നതിനാൽ കാൽനടയാത്രയും ബുദ്ധിമുട്ടാണ്. യാത്രക്കാരും വാഹനങ്ങളും കുരുങ്ങുന്നതോടെ തിരക്കേറിയ സമയങ്ങളിൽ മണർകാട് കവലയിൽ ഗതാഗതം തടസ്സപ്പെടുന്നതും പതിവായി. നാട്ടുകാരും യാത്രക്കാരും പരാതിപ്പെട്ടിട്ടും അനധികൃത വഴി യോർക്കച്ചവടം ഒഴിപ്പിക്കാനോ, ഗതാഗത തടസ്സം പരിഹരിക്കാനോ, ദേശീയപാതാ അധി കൃതരോ, പി.ഡബ്ല്യു.ഡി അധികൃതരോ തയ്യാ റാകാത്തത് നാട്ടുകാർക്കിടയിൽ […]

സൗജന്യ പ്രഭാഷണ പരിപാടിക്ക് കോട്ടയം ബി സി എം കോളേജിൽ തുടക്കം; കൗമാരക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയും ഒളിച്ചോട്ടവും തടയുന്നതിന് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന പ്രഭാഷണങ്ങൾക്ക് പ്രഭാഷകൻ പ്രീത് ഭാസ്കർ തുടക്കം കുറിച്ചു

സ്വന്തം ലേഖകൻ   കോട്ടയം: കൗമാരക്കാരുടെ ആത്മവിശ്വാസത്തിന്റെ കരുത്തുപകരുന്നതിന് എഴുത്തുകാരനും പ്രഭാഷകനുമായ പ്രീത് ഭാസ്‌ക്കർ നയിക്കുന്ന സൗജന്യ പ്രഭാഷണ പരിപാടിക്ക് കോട്ടയം ബി.സി.എം കോളേജിൽ തുടക്കം. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ അഡീഷണൽ പൊലീസ് മേധാവി വി. സുഗതൻ നിർവഹിച്ചു.   വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയും ഒളിച്ചോട്ടവും തടയുന്നതിന് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് 500 പ്രഭാഷണങ്ങൾ നടത്തുകയാണ് ലക്ഷ്യമെന്ന് പ്രഭാഷകൻ പ്രീത് ഭാസ്കർ പറഞ്ഞു.. ഒറ്റപ്പെടൽ, പരാജയഭീതി, അപകർഷതാബോധം എന്നിവമൂലം നിരാശരാകുന്ന കൗമാരക്കാരെ മാനസീകമായി കരുത്തരാക്കുകയാണ് ലക്ഷ്യം.   ജില്ല സ്റ്റുഡന്റ്‌സ് പൊലീസ് […]

നിസ്സാരമായ പോറലിനെ ചൊല്ലി തർക്കം;ഓട്ടോ കല്ലെറിഞ്ഞ് തകർത്തു,പണിമുടക്കി കടുവാക്കുളം കവലയിലെ ഓട്ടോതൊഴിലാളികൾ.

സ്വന്തം ലേഖിക കോട്ടയം:കോട്ടയം പനച്ചിക്കാട് കടുവാക്കുളം കവലയിൽ ഓട്ടോ തൊഴിലാളികൾ പണിമുടക്കി.ഓട്ടോ റിക്ഷ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.കഴിഞ്ഞ ദിവസം രാത്രി കടുവാക്കുളം മുണ്ടാക്കൽതുരുത്തേൽ മാട്ടി ഏബ്രഹാമിന്റെ ഓട്ടോ റിക്ഷയാണ് നാല് പേരടങ്ങുന്ന സംഘം അടിച്ചുതകർത്തത്. കഴിഞ്ഞ ദിവസം വൈകീട്ട് മണിപ്പുഴയിൽ വച്ച് ഓട്ടോയും കാറും തമ്മിൽ ഉരസുകയും ഓട്ടോയുടെ ചെറിയ ഒരു സ്ക്രൂ ഉരഞ്ഞ് കാറിന് നിസാരമായ പോറലുണ്ടാവുകയും ചെയ്തു.ചെറിയ തുക കൊണ്ട് പരിഹരിക്കാവുന്ന പോറലിന് 7000 രൂപ വേണമെന്ന് കാറിൽ വന്ന സംഘം ആവശ്യപ്പെട്ടു എന്നാൽ മാട്ടിയുടെ സുഹൃത്തുക്കളായ മറ്റു ഓട്ടോതൊഴിലാളികളും […]

മനുഷ്യ ശരീരത്തിന്‍റെ വിസ്മയ കാഴ്ചകളുമായി മെഡക്സ്-23; കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതരുടെയും യൂണിയന്‍റെയും നേതൃത്വത്തില്‍ ഒരുങ്ങുന്ന മെഡിക്കല്‍ എക്സിബിഷന് ഇന്ന് തുടക്കം

ഗാന്ധിനഗര്‍: മനുഷ്യ ശരീരത്തിന്‍റെ സങ്കീര്‍ണതകളുടെ വിസ്മയ കാഴ്ചകള്‍ക്ക് ഇന്നു തുടക്കം. കോട്ടയം മെഡിക്കല്‍ കോളജ് ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്റ്റുഡന്‍റ്സ് യൂണിയന്‍റെയും കോളജ് അധികൃതരുടെയും നേതൃത്വത്തില്‍ അരങ്ങേറുന്ന മെഡിക്കല്‍ എക്സിബിഷൻ – മെഡക്സ് 23 ന് ഇന്നു തുടക്കമാകുന്നു. ഈ മാസം 26 വരെയാണ് എക്സിബിഷൻ നടക്കുന്നത്. എല്ലാദിവസവും രാവിലെ ഒൻപത് മുതലാണ് പ്രദര്‍ശനം. രാവിലെ 8.30 മുതല്‍ വൈകിട്ട് ഏഴു വരെ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കും. സ്കൂള്‍ കുട്ടികള്‍ക്ക് 80 രൂപയും കോളജ് വിദ്യാര്‍ഥികള്‍ക്ക് 100 രൂപയും മുതിര്‍ന്നവര്‍ക്ക് 130 രൂപയും […]