ഓൺലൈൻ തട്ടിപ്പിന് ഇരയായി പാലായിലെ പ്രമുഖ വ്യാപാരസ്ഥാപനം;  35 ലക്ഷം രൂപ തട്ടിയെടുത്ത വിരുതന്മാരെ ഉത്തർപ്രദേശിൽ പോയി പൊക്കി പാലാ പൊലീസ്; പഴുത് അടച്ചുള്ള അന്വേഷണത്തിന് നേത്യത്വം നൽകിയത് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ പി എസ് 

സ്വന്തം ലേഖകൻ  പാലായിലെ പ്രമുഖ വ്യാപാരസ്ഥാപനത്തിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ അഞ്ചുപേർ പോലീസിന്റെ പിടിയിലായി. യു.പി ഔറാദത്ത് സന്ത്കബിർ നഗർ സ്വദേശികളായ സങ്കം (19), ദീപക് (23), അമർനാഥ് (19), അമിത് (21), അതീഷ് (20) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. 2023 ജനുവരി 31- ന് പാലായിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിൽ നിന്നും ഇവര്‍ ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സ്ഥാപനത്തിലെ എം.ഡിയുടെ വാട്സ്ആപ്പ് മുഖചിത്രം ഉപയോഗിച്ച്, വ്യാജ […]

ഫുട് ബോൾ ടർഫും സയൻസ് പാർക്കും നിരവധി റൈഡുകളുമായ് കോട്ടയം പബ്ലിക് ലൈബ്രറി നവീകരിച്ച പാർക്ക് തുറന്നു ; പാർക്കിന്റെ ഉദ്ഘാടനം ഡപൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ  കോട്ടയം: ഫുട് ബോൾ ടർഫും സയൻസ് പാർക്കും നിരവധി റൈഡുകളുമായ് കോട്ടയം പബ്ലിക് ലൈബ്രറി അമ്പതു ലക്ഷം രൂപയോളം ചെലവഴിച്ച് നവീകരിച്ച കുട്ടികളുടെ ലൈബ്രറി പാർക്ക് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടൻ എം.പി ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ , മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ.വി.ബി ബിനു, ലതികാ സുഭാഷ്, റബേക്ക ബേബി ഏപ്പ് , ഷാജി വേങ്കടത്ത് തുടങ്ങിയവർ പ്രസംഗിച്ചു 2500 ലേറെ കുട്ടികൾ […]

മണ്ഡലം മകരവിളക്ക് മഹോത്സവം; എരുമേലിയിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്ന സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി ; പരിശീലന പരിപാടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്‌ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ  മണ്ഡലം മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് എരുമേലിയിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്ന സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. പൊൻകുന്നം ടൗൺഹാളിൽ വച്ച് നടന്ന പരിശീലന പരിപാടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്‌ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ അഡീഷണൽ എസ്.പി വി.സുഗതൻ, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി. എം അനിൽകുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സാജു വർഗീസ്, കാഞ്ഞിരപ്പള്ളി ആർ.റ്റി.ഓ ഹര്‍ഷകുമാര്‍ , കൂടാതെ കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിലെ എസ്.എച്ച്.ഓ മാരും പങ്കെടുത്തു. 250 ഓളം സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തവണ സ്പെഷ്യൽ […]

ലോട്ടറി അടിച്ചതിന് ചിലവ് ചെയ്തില്ല ; വാക്കുതര്‍ക്കത്തെ തുടർന്ന് റോഡിലേക്ക് തള്ളിയിട്ടു;  വാഹനമിടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയും മധ്യവയസ്കൻ മരണപ്പെടുകയും ചെയ്തു;  മരണവുമായി ബന്ധപ്പെട്ട് പുതുപ്പള്ളി സ്വദേശിയെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ  പുതുപ്പള്ളി: പുതുപ്പള്ളി കവലക്ക്‌ സമീപം ലോട്ടറിക്കകച്ചവടം നടത്തിവന്നിരുന്ന മധ്യവയസ്കന്റെ മരണവുമായി ബന്ധപ്പെട്ട് ഇയാളുടെ സമീപം വെറ്റിലയും ,പാക്കും കച്ചവടം ചെയ്തു വന്നിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി വാഴക്കുളം അമ്പലത്തിന് സമീപം പണ്ടാരക്കുന്നേൽ വീട്ടിൽ കന്നിട്ട ബാബു എന്ന് വിളിക്കുന്ന പി. കെ കുരുവിള (67) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകിട്ടോകൂടി പുതുപ്പള്ളിയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിന് സമീപം പരിക്ക് പറ്റി കിടന്ന മധ്യവയസ്കനെ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് പരിക്കിന്റെ കാഠിന്യത്താൽ മരണപ്പെടുകയുമായിരുന്നു. പുതുപ്പള്ളി എള്ളുകാല […]

കോട്ടയം രാമപുരത്ത് യുവതിയെയും, കുടുംബത്തെയും കയ്യേറ്റം ചെയ്യാൻ ശ്രമം; യുവാവ് അറസ്റ്റിൽ

രാമപുരം: യുവതിയെയും, കുടുംബത്തെയും കയ്യേറ്റം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂത്താട്ടുകുളം ഇടയാർ ഭാഗത്ത് ഞാക്കരയിൽ വീട്ടിൽ ( വെള്ളിലാപ്പള്ളി പടിഞ്ഞാറ് ചേറ്റുകുളം കോളനി ഭാഗത്ത് ഇപ്പോൾ താമസം) ജോമോൻ (39) നെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി ഒമ്പതരമണിയോടുകൂടി വഴിയിൽ വെച്ച് യുവതിയെയും, പിതാവിനെയും ചീത്ത വിളിക്കുകയും, യുവതിയെ മർദ്ദിക്കുകയും, അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. രാമപുരം സ്റ്റേഷൻ എസ്.എച്ച്.ഓ അഭിലാഷ് കുമാർ.കെ, എസ്.ഐ […]

കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് പൊളിക്കുന്നതിനോടനുബന്ധിച്ച് നവംബർ15 മുതല്‍ ഒരാഴ്ചത്തേക്ക് രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്; ക്രമീകരണങ്ങൾ ഇങ്ങനെ

കോട്ടയം: നഗരത്തില്‍ തിരുനക്കര ബസ് സ്റ്റാന്‍ഡ് പൊളിക്കുന്നതിനോടനുബന്ധിച്ച് 15.11.2023 തീയതി മുതല്‍ ഒരാഴ്ചത്തേക്ക് രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെ പോലീസ് ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണം 1. ചങ്ങനാശ്ശേരി ഭാഗത്തു നിന്നും MC റോഡിലൂടെ ഏറ്റുമാനൂര്‍ ഭാഗത്തേക്ക്‌ പോകേണ്ട വലിയ വാഹനങ്ങളും, ഭാരവാഹനങ്ങളും നാട്ടകം സിമന്റ് കവലയില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ് വഴി തിരുവാതുക്കല്‍,അറുത്തൂട്ടി,ചാലുകുന്ന് റോഡ്‌ വഴി പോകേണ്ടതാണ്. 2. ചങ്ങനാശ്ശേരി ഭാഗത്തു നിന്നും MC റോഡിലൂടെ വന്ന് കഞ്ഞിക്കുഴി,മണര്‍കാട് ഭാഗത്തേക്ക്‌ പോകേണ്ട വലിയ വാഹനങ്ങളും, ഭാരവാഹനങ്ങളും […]

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ്; കോട്ടയം ജില്ല തൂത്തുവാരി തിരുവഞ്ചൂർ വിഭാഗം; സംസ്ഥാന ജനറൽ സെക്രട്ടറിയായി സുബിൻ മാത്യുവും സംസ്ഥാന സെക്രട്ടറിയായി രാഹുൽ മറിയപ്പള്ളിയും കോട്ടയം ജില്ലാ പ്രസിഡന്റായി എം ഗൗരിശങ്കറും കോട്ടയം നിയോജകമണ്ഡലം പ്രസിഡൻ്റായി പി കെ വൈശാഖും തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി നിലവിലെ ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുത്തു. രാഹുല്‍ 2,21,986 വോട്ട് നേടിയപ്പോള്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി അഡ്വ.അബിൻ വര്‍ക്കിക്ക് 1,68,588 വോട്ടാണ് ലഭിച്ചത്. അരിത ബാബു 31,930 വോട്ട് നേടി.ഔദ്യോഗിക ഫലപ്രഖ്യാപനം അഖിലേന്ത്യാ നേതൃത്വമാകും നടത്തുക. തെരഞ്ഞെടുപ്പ് നടന്ന് രണ്ടു മാസത്തിന് ശേഷമാണ് ഫലം വരുന്നത്. യൂത്ത്കോൺഗ്രസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ കോട്ടയം ജില്ല തിരുവഞ്ചൂർ വിഭാഗം തൂത്തുവാരി. സംസ്ഥാന ജനറൽ സെക്രട്ടറിയായി സുബിൻ മാത്യുവും സംസ്ഥാന സെക്രട്ടറിയായി രാഹുൽ മറിയപ്പള്ളിയും കോട്ടയം […]

സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു ഗതാഗത വകുപ്പു മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം

സ്വന്തം ലേഖകന്‍ കൊച്ചി: നവംബര്‍ 21 മുതല്‍ സ്വകാര്യ ബസുടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജുവുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം  പിന്‍വലിക്കാന്‍ തീരുമാനം.   149 ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിയ നടപടി പുനരാലോചിക്കാമെന്ന് മന്ത്രി ഉടമകള്‍ക്ക് ഉറപ്പു നല്കി.അതേ സമയം സീറ്റ് ബല്‍റ്റ് , കാമറ എന്നിവയുടെ കാര്യത്തില്‍ ഉറപ്പൊന്നും ലഭിച്ചില്ല. ഇക്കാര്യത്തില്‍ പിന്നോട്ടില്ല എന്നാണ് മന്ത്രിയുടെ നിലപാട്. നവംബര്‍ മുതല്‍ ഫിറ്റ്‌നെസ് ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാണെന്ന് മന്ത്രി അറിയിച്ചു.   […]

എംസി റോഡില്‍ നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറുകളില്‍ ഇടിച്ച് 2 പേര്‍ക്ക് പരിക്ക് പള്ളം കരിമ്പിന്‍കാലാ ഭാഗത്ത് ഉച്ചയ്ക്കാണ് അപകടം

സ്വന്തം ലേഖകന്‍ കോട്ടയം: എംസി റോഡില്‍ പള്ളത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറുകളില്‍ ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പള്ളം കരിമ്പിന്‍കാലാ ഫാമിലി റസ്റ്റോറന്റിനു മുന്നിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്ന് എത്തിയ കാറാണ് നിയന്ത്രണം വിട്ട് സ്‌കൂട്ടറുകളില്‍ ഇടിച്ചത്. സ്‌കൂട്ടറുകള്‍ കോട്ടയം ഭാഗത്തു നിന്ന് വരികയായിരുന്നു. അപകടത്തെ തുടര്‍ന്ന് സ്‌കൂട്ടറുകള്‍ റോഡില്‍ മറിഞ്ഞുവീണു. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞയുടന്‍ ചിങ്ങവനം പോലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും നാട്ടുകാരും കാര്‍ ഓടിച്ചിരുന്നയാളും ചേര്‍ന്ന് പരിക്കേറ്റവരെ […]

കോട്ടയം ജനറല്‍ ആശുപത്രിയുടെ വടക്കേ ഗേറ്റിലൂടെയുള്ള റോഡ് തകര്‍ന്നു : ഇരുചക്ര വാഹനങ്ങള്‍ക്ക് ഭീഷണി ഇളകിയ മെറ്റിലില്‍ തട്ടി യാത്രക്കാര്‍ വീഴുന്നു

സ്വന്തം ലേഖകന്‍ കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയിലെ വടക്കേ ഗേറ്റുവഴിയുള്ള റോഡ് തകര്‍ന്നു കിടക്കുന്നു. ടി.ബി സെന്റര്‍, മോര്‍ച്ചറി, ഹെല്‍ത്ത് മിഷന്‍ ഓഫീസ്, കുട്ടികളുടെ പ്രതിരോധ ചികിത്സയുമായി ബന്ധപ്പെട്ട ഡിഐഇസി എന്നിങ്ങനെ നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ജനറല്‍ ആശുപത്രിയുടെ വടക്കേ ഗേറ്റിനു സമീപത്താണ്. ഈ ഗേറ്റുവഴി ആശുപത്രി വാര്‍ഡിലേക്കും വരാം. അതിനാല്‍ നിരവധി ആളുകള്‍ സഞ്ചരിക്കുന്ന റോഡാണിത്. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും കുട്ടികളുടെ ചികിത്സയ്ക്കായി ഡിഐഇസിയില്‍ എത്തുന്ന നിരവധി ആളുകളുണ്ട്. ഇവര്‍ക്കെല്ലാം ബുദ്ധുമുട്ടാക്കുകയാണ് തകര്‍ന്ന റോഡ്. കയറ്റവും വളവുമുള്ള റോഡില്‍ മെറ്റില്‍ ഇളകി […]