സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു ഗതാഗത വകുപ്പു മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം

സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു ഗതാഗത വകുപ്പു മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: നവംബര്‍ 21 മുതല്‍ സ്വകാര്യ ബസുടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജുവുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം  പിന്‍വലിക്കാന്‍ തീരുമാനം.

 

149 ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിയ നടപടി പുനരാലോചിക്കാമെന്ന് മന്ത്രി ഉടമകള്‍ക്ക് ഉറപ്പു നല്കി.അതേ സമയം സീറ്റ് ബല്‍റ്റ് , കാമറ എന്നിവയുടെ കാര്യത്തില്‍ ഉറപ്പൊന്നും ലഭിച്ചില്ല. ഇക്കാര്യത്തില്‍ പിന്നോട്ടില്ല എന്നാണ് മന്ത്രിയുടെ നിലപാട്. നവംബര്‍ മുതല്‍ ഫിറ്റ്‌നെസ് ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാണെന്ന് മന്ത്രി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ വിഷയത്തിലും തീരുമാനമായില്ല. ചര്‍ച്ചകളില്‍ ഉണ്ടായ ധാരണകളുടെ അടിസ്ഥാനത്തിലാണ് അനിശ്ചിതകാല സമരം  പിന്‍വലിച്ചത്.