വിജയപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് സോളാര്‍ സൗഹൃദമാകുന്നു..

സ്വന്തംലേഖകൻ വിജയപുരം ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടം സോളാര്‍ സൗഹൃദമാകുന്നു. പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കുന്നതോടെ പഞ്ചായത്തിന്റെ നൂറൂ ശതമാനം വൈദ്യുതി ഉപഭോഗവും സൗരോര്‍ജ്ജത്തില്‍ നിന്നാകും.  നിലവിലുള്ള സോളാര്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കുന്ന ഈ പദ്ധതിക്ക് 11 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2013-14 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെല്‍ട്രോണ്‍ സ്ഥാപിച്ച എട്ട് കെ.വി ശേഷിയുള്ള ഓഫ് ഗ്രിഡ് സോളാര്‍ സിസ്റ്റമാണ് നിലവിലുള്ളത്. എട്ട് കെവിയില്‍ നിന്ന് 16 കെ വി ഓണ്‍ ഗ്രിഡ് ആക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.  കെല്‍ട്രോണാണ് പുതിയ പദ്ധതിയും ഏറ്റെടുത്തിരിക്കുന്നത്. ഓണ്‍ഗ്രിഡിലേക്ക് […]

സൂര്യാഘാതം, മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

സ്വന്തംലേഖകൻ ചൂടു കൂടിയ കാലാവസ്ഥയില്‍ സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗീസ് അറിയിച്ചു.  കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാർക്കും വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കും അമിത വണ്ണമുള്ളവര്‍ക്കും പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം എന്നിവയുള്ളവര്‍ക്കുമാണ് സൂര്യാഘാതമേല്‍ക്കാന്‍ സാധ്യത കൂടുതല്‍. വെയിലത്ത് ജോലിചെയ്യുമ്പോള്‍ പേശിവലിവ് അനുഭവപ്പെടുന്നതാണ് സൂര്യാഘാതത്തിന്റെ പ്രാരംഭ ലക്ഷണം. കാലുകളിലെയും വയറ്റിലെയും പേശികള്‍ കോച്ചിപ്പിടിച്ച് വേദന അനുഭവപ്പെട്ടാല്‍ തണലുള്ള സ്ഥലത്ത്   വിശ്രമിക്കണം.  ധാരാളം വെള്ളം കുടിക്കണം. ഇങ്ങനെ ചെയ്യാതെ ജോലി തുടരുന്നത് സ്ഥിതി ഗുരുതരമാകാന്‍ ഇടയാക്കിയേക്കാം.  ഗുരതരാവസ്ഥയില്‍ മനംപുരട്ടല്‍, […]

തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് മാർച്ച് 15 ന് കൊടിയേറും: 23 ന് പകൽപ്പൂരം; വൻ ആഘോഷമാക്കാനൊരുങ്ങി നഗരം

സ്വന്തം ലേഖകൻ കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് മാർച്ച് 15 ന് വൈകിട്ട് 7 ന് തന്ത്രി താഴ്മൺ മഠം കണ്ഠര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറും. 24 ന് ആറാട്ടോടു കൂടി സമാപിക്കും. 23 നാണ് തിരുനക്കര പകൽപ്പൂരം. 22 കൊമ്പൻമാരാണ് പകൽപ്പൂരത്തിൽ അണിനിരക്കുന്നത്. ഉത്സവത്തിന്റെ എട്ടു ദിവസവും ഉത്സവബലി ദർശനം ഉണ്ടാകും. 65 ലക്ഷം രൂപയാണ് ഉത്സവത്തിന്റെ ബജ്റ്റ. പൊതുസമ്മേളനം മിസോറം ഗവർണർ കുമ്മനം രാജശേഖർ ഉദ്ഘാടനം ചെയ്യും. പത്മശ്രീ ലഭിച്ച കെ.ജി ജയനെ ആദരിക്കും. ഉപദേശകസമിതി പ്രസിഡന്റ് ബി. ഗോപകുമാർ […]

കോട്ടയത്തു മരത്തിൽ നിന്ന് വീണു മധ്യവയസ്ക്കൻ മരിച്ചു

സ്വന്തംലേഖകൻ കോട്ടയത്തു മരത്തിൽ നിന്നും വീണു മധ്യവയസ്ക്കൻ മരിച്ചു. മുണ്ടക്കയം തെക്കേമല പഴനിലത്ത് പി . റ്റി തോമസ് യാണ് മരത്തില്‍ നിന്നും വീണു മരിച്ചത്. ഇന്ന് രാവിലെ വീട്ടുമുറ്റത്തെ മാവിൽ മാങ്ങ പറിക്കാൻ കയറുന്നതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു . വീഴ്ചയിൽ ഗുരുതര പരിക്കേറ്റ തോമസിനെ ബന്ധുക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരണമടയുകയായിരുന്നു. ഭാര്യ : മേരിക്കുട്ടി. മക്കൾ : പ്രിന്‍സ്, പ്രിയ. സംസ്കാരം പിന്നീട്.

കോട്ടയത്തിന്റെ പ്രാദേശിക ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു: ഇനി മൂന്നു ദിവസം അക്ഷര നഗരത്തിന് സിനിമയുടെ പൂക്കാലം

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയത്തിന്റെ പ്രാദേശിക ചലച്ചിത്ര മേളയ്ക്ക് വർണ്ണാഭമായ തുടക്കം. നൂറ് കണക്കിന് സിനിമാ പ്രേമികളെ സാക്ഷിയാക്കി, പ്രശസ്ത സംവിധായകനും കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ ഹരികുമാർ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു. ആത്മ ഫിലിം സൊസൈറ്റി പ്രസിഡന്റ് പ്രദീപ് നായർ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ സംവിധായകൻ ജോഷി മാത്യു ഫെസ്റ്റിവൽ ആമുഖം നടത്തി. ആർട്ടിസ്റ്റ് സുജാതൻ മുഖ്യ പ്രഭാഷണം നടത്തി. ഉദ്ഘാടന സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , നഗരസഭ അധ്യക്ഷ ഡോ.പി.ആർ സോന, […]

കോട്ടയം ജില്ലാ ആശുപത്രിയിൽ അത്യാധുനിക മോർച്ചറി ഉദ്ഘാടനം ചെയ്തു ..

സ്വന്തംലേഖകൻ കോട്ടയം ജില്ലാ ആശുപത്രിയിൽ ആധുനിക സംവിധാനങ്ങളോട് കൂടിയ മോർച്ചറി പ്രവർത്തനം ആരംഭിച്ചു. കോട്ടയം നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ സോനായാണ് ഉദ്ഘാടനം ചെയ്തത്. മോർച്ചറിക്കായി നഗരസഭയാണ് ഇരുപതു ലക്ഷം രൂപ ഫണ്ട് അനുവദിച്ചത്. ഒരേ സമയം ആറ് മൃതദേഹങ്ങൾ ഇവിടെ സൂക്ഷിക്കാം. ഒരു പോലീസ് സർജനെയും നിയമിച്ചിട്ടുണ്ട് .ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സണ്ണി പാമ്പാടി ,ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ബിന്ദുകുമാരി, നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

വനിതാ ദിനം: സ്ത്രീകൾക്കായി പ്രത്യേക കാഴ്ച്ച പരിശോധന

സ്വന്തംലേഖകൻ കോട്ടയം: വനിതാ ദിനത്തോടനുബന്ധിച്ച് വാഹനമോടിക്കുന്ന വനിതകൾക്കായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ റോഡരികിൽ തന്നെ കാഴ്ച്ച പരിശോധനാ സൗകര്യമൊരുക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ജേക്കബ് വർഗീസ് അറിയിച്ചു. മാർച്ച് 5 ന് ആലംപള്ളി എൻ. എസ്. എസ് കരയോഗം ഹാൾ ,മാർച്ച് 6 ന് പാലാ ജനറൽ ആശുപത്രിക്ക് സമീപം റോഡരികിലുമാകും നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുക. ക്യാമ്പുകളിൽ ഡോക്ടർമാരുടെ നേതൃത്യത്തിൽ കഴ്ച്ചശക്തി പരിശോധിച്ച് പരിഹാരം നിർദ്ദേശിക്കും.

വേനൽച്ചൂട് , തൊഴിൽ സമയം പുനഃക്രമീകരിച്ചു..

സ്വന്തംലേഖകൻ സംസ്ഥാനത്ത് വേനൽച്ചൂട് കൂടുന്ന സാഹചര്യത്തില്‍ വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍സമയം പുനഃക്രമീകരിച്ചു. പകല്‍ ഷിഫ്റ്റില്‍ ജോലിചെയ്യുന്നവരുടെ സമയം രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ഏഴുമണിവരെ ആയിരിക്കും. ഉച്ചക്ക് 12.00 മണിമുതല്‍ വൈകുന്നേരം മൂന്നുവരെ ഇവര്‍ക്ക് വിശ്രമസമയമായിരിക്കും. രാവിലെയുള്ള ഷിഫ്റ്റുകള്‍ ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും, ഉച്ചക്ക് ശേഷമുള്ളവ വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലും നിജപ്പെടുത്തുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് തൊഴില്‍ വകുപ്പ് ഉറപ്പു വരുത്തും.

എം.ജി സർവകലാശാല കലോത്സവം: കിരീടം ഉറപ്പിച്ച് എസ്.എച്ച് തേവര; കോട്ടയത്തിന്റെ കലാമാമാങ്കത്തിന് വൈകിട്ട് തിരുനക്കര മൈതാനത്ത് സമാപനം

സ്വന്തം ലേഖകൻ കോട്ടയം: എം.ജി സർവകലാശാല കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും വിജയികളായി എസ്.എച്ച് തേവര കോളേജ്. പരമ്പരാഗത ശക്തികളായ എറണാകുളം മഹാരാജാസ് കോളേജിനെയും, സെന്റ് തെരേസാസ് കോളേജിനെയും അട്ടിമറിച്ചാണ് 96 പോയിന്റുമായി എസ്.എച്ച് തേവരയുടെ പടയോട്ടം. രണ്ടാം സ്ഥാനത്തുള്ള എറണാകുളം സെന്റ് തെരേസാസിന് 73 പോയിന്റ് മാത്രമാണ് ഉള്ളത്. 57 പോയിന്റുള്ള എറണാകുളം മഹാജാരാസ് കോളേജാണ് മൂന്നാം സ്ഥാനത്ത്. അവസാനദിവസം വരെ ഒപ്പത്തിനൊപ്പം പോരാടിയ കോളേജുകളെ ബഹുദൂരം പിന്നിലാക്കിയാണ് എസ്.എച്ച് തേവര വ്യക്തമായ ആധിപത്യത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. 57 പോയിന്റുമായി മഹാരാജാസിനൊപ്പം […]

പുരുഷ സ്വയം സഹായസംഘം രൂപീകരിച്ചു

സ്വന്തം ലേഖകൻ അയർക്കുന്നം:പുന്നത്തുറ കൊച്ചു കൊങ്ങാണ്ടൂർ പ്രദേശം കേന്ദ്രമാക്കി ഉണർവ്വ് പുരുഷസ്വയം സഹായ സംഘം രൂപീകരിച്ചു. പ്രസിഡണ്ട് തോമസ് അഴിയാത്തിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ സംഘം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ലാൽസി പെരുന്തോട്ടം ബൈലോ പ്രകാശനം നടത്തി. സണ്ണി മഠത്തിൽ,മണികുട്ടൻ,സിബി വടക്കേൽ,ജോസ് വാതല്ലൂർ ,ഷിബു മരുതൂർ,രാജു തോമസ് തുടങ്ങിയവർ സംസാരിച്ചു. സാമൂഹ്യ, കാർഷിക ,ചെറുകിട വ്യവസായ മേഖലകളിൽ ഊന്നി പദ്ധതികൾ തയ്യാറാക്കി മുന്നേറാനാണ് സംഘത്തിന്റെ ഉദ്ദേശം