കള്ള് കടം ചോദിച്ചത് നൽകാതിരുന്നതിലുള്ള വിരോധം ; ഷാപ്പ് ജീവനക്കാരനെ കുപ്പിയെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ നാട്ടകം സ്വദേശിയെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ  ചിങ്ങവനം: ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മറിയപ്പള്ളി ഇന്ത്യാ പ്രസിന് സമീപം കൊച്ച് വടക്കത്ത് വീട്ടിൽ ബിനോയി ജോൺ (38) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 7: 30 മണിയോടുകൂടി പള്ളം ഭാഗത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിൽ വച്ച് ഷാപ്പ് ജീവനക്കാരനെ ചീത്ത വിളിക്കുകയും, ഇവിടെ ഉണ്ടായിരുന്ന കുപ്പിയെടുത്ത് ജീവനക്കാരന്റെ തലയ്ക്കടിക്കുകയുമായിരുന്നു. ബിനോയ് ഷാപ്പിൽ എത്തി കള്ള് കടം ചോദിച്ചത് ജീവനക്കാരൻ നൽകാതിരുന്നതിനുള്ള വിരോധം മൂലമാണ് […]

കെ.എസ് ആർ.ടി.സി വനിതാ കണ്ടക്ടറെ അസഭ്യം പറച്ചിൽ ;  ഡ്രൈവറെ  കയ്യേറ്റം ചെയ്യാൻ ശ്രമം: കേസിൽ യുവാക്കളെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ  ചിങ്ങവനം: കെ.എസ് ആർ.ടി.സി ഡ്രൈവറുടെ നേരെ കയ്യേറ്റശ്രമം നടത്തിയ കേസിൽ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി തച്ചുകുന്ന് ഭാഗത്ത് വെട്ടിമറ്റം വീട്ടിൽ വിശ്വജിത്ത് (23), പനച്ചിക്കാട് 40 ലക്ഷം കോളനിയിൽ പാറക്കൽ തോട്ടിൽ വീട്ടിൽ ( നാട്ടകം മൂലവട്ടം മാടമ്പാട്ട് ഭാഗത്ത് വാടകയ്ക്ക് താമസം ) അംജിത്ത്കുമാർ പി.എ (19) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാവിലെ നാട്ടകം കോളേജ് ജംഗ്ഷൻ ഭാഗത്ത് വച്ച് ഇവർ ഓടിച്ചു വന്നിരുന്ന പെട്ടി ഓട്ടോറിക്ഷ […]

കാൻസര്‍ രോഗികള്‍ക്ക് വേണ്ടി സ്വന്തം മുടി മുറിച്ചു നല്‍കി; അര്‍ബുദ രോഗികളെ ചേര്‍ത്ത് പിടിച്ച്‌ നടന്ന നിഷാ ജോസ് കെ മാണി; ഒടുവില്‍ നടത്തിയ മാമോഗ്രാം അസുഖം പുറത്തെത്തിച്ചു; കാൻസറിനെ തോല്‍പ്പിക്കാൻ നിഷയുടെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍….!

കോട്ടയം: അര്‍ബുദ രോഗം തിരിച്ചറിഞ്ഞുവെന്നും ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തി ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ.മാണി. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലായിരുന്നുവെന്നും മാമോഗ്രാം വഴിയാണ് രോഗം കണ്ടെത്താൻ കഴിഞ്ഞതെന്നും സാമൂഹികപ്രവര്‍ത്തക കൂടിയായ നിഷ വെളിപ്പെടുത്തി. ഈ പ്രതികരണം സോഷ്യല്‍ മീഡയയില്‍ വൈറലാകുകയാണ്. 2013 മുതല്‍ കാൻസര്‍ രോഗികളെ സഹായിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ക്യാമ്ബുകളടക്കം നടത്തി മാമോഗ്രാമിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം നല്‍കുന്നുണ്ട്. താനും വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യാറുണ്ടായിരുന്നു. 2023 ഒക്ടോബറില്‍ നടത്തിയ മാമോഗ്രാമിലാണ് രോഗം കണ്ടെത്തിയത്, നിഷ വിശദീകരിക്കുന്നു. കേരളാ […]

കോളിളക്കം സൃഷ്ടിച്ച കൊലപാതക കേസ്; പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തി കുഴിച്ചുമൂടിയ പ്രതി അജേഷിന് 20 വര്‍ഷം തടവ്; കോട്ടയത്തെ ഞെട്ടിച്ച കേസിലെ പ്രതിയെ വിദഗ്ധമായി പിടികൂടിയത് 2019 ലെ അയർക്കുന്നം എസ് ഐ യും നിലവിൽ ക്രൈം ബ്രാഞ്ച് ഇൻസ്പക്ടറുമായ അനൂപ് ജോസ്

കോട്ടയം: മണര്‍കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പ്രതിയായ അജേഷിനാണ് പോക്സോ കോടതി ശിക്ഷ വിധിച്ചത്. മണര്‍കാട് ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതക കേസിലാണ് വിധി വന്നിരിക്കുന്നത്. 2019 ല്‍ 15 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നു പ്രതി. 2019 ജനുവരി 17 ന് ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 15 വയസുകാരിയുടെ പിതാവിൻ്റെ സുഹൃത്തായിരുന്നു പ്രതി. ഇയാൾ സ്ഥിരമായി പെൺകുട്ടിയുടെ വീട്ടിലെത്തി മദ്യപിക്കാറുണ്ടായിരുന്നു. പെൺകുട്ടിയെ കാണ്മാനില്ല […]

ഇന്നത്തെ ( 01/11/2023 ) ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം

കോട്ടയം: ഇന്നത്തെ ( 01/11/2023 ) ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം     1st Prize Rs.1,00,00,000/- [1 Crore] FA 839068 (VADAKARA) Agent Name: K VISWANATHAN Agency No: D 3701     Consolation Prize Rs.8,000/- FB 839068 FC 839068 FD 839068 FE 839068 FF 839068 FG 839068 FH 839068 FJ 839068 FK 839068 FL 839068 FM 839068   2nd Prize Rs.10,00,000/- […]

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്; ഗ്രാമിന് 30 രൂപ കുറഞ്ഞു; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

  സ്വന്തം ലേഖകൻ   കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്. സ്വർണം ഗ്രാമിന് 30 രൂപ കുറഞ്ഞു. നിലവിൽ ഗ്രാമിന് 5640 രൂപയാണ്.   അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം. ഗ്രാമിന് – 5640 രൂപ പവന് – 45120 രൂപ

മണര്‍കാട് 15 കാരിയെ ബലാത്സംഗം ചെയ്തു കൊന്ന് കുഴിച്ചുമൂടി ; കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് കോട്ടയം അഡീഷണല്‍ ജില്ലാ കോടതി

സ്വന്തം ലേഖകൻ കോട്ടയം: മണര്‍കാട് 15 കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവുശിക്ഷ. പ്രതി മണര്‍കാട് പാലം സ്വദേശി അജേഷിനെയാണ് ശിക്ഷിച്ചത്. രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. 15 കാരിയെ ബലാത്സംഗം ചെയ്തു കൊന്ന് കുഴിച്ചിട്ടു എന്നാണ് കേസ്. 2019 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയ അജേഷ് ലൈംഗിക ബന്ധത്തിന് ശ്രമിച്ചു. എന്നാല്‍ വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ കയറും ഷാളും കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. […]

കോട്ടയം 12- ആം മൈലിൽ പ്രഭാത സവാരിയ്ക്ക് ഇറങ്ങിയ യുവാവിനെ ലോറിയിടിച്ചു;  നിയന്ത്രണം വിട്ട ലോറി ഇടിച്ച് യുവാവിന് പരിക്ക് 

സ്വന്തം ലേഖകൻ  പാലാ :നിയന്ത്രണം വിട്ട ലോറി ഇടിച്ച് യുവാവിന് പരിക്ക്. 12- ആം മൈൽ സ്വദേശിയായ യുവാവിന് വീടിനു സമീപത്ത് വച്ചാണ് അപകടമുണ്ടായത്. പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു യുവാവ്. അനീഷ് സന്തോഷി(22) നെ നിയന്ത്രണം വിട്ടു വന്ന മിനി ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ  ആശുപതിയിൽ പ്രവേശിപ്പിച്ചു.        

ഇന്ന് കേരളപ്പിറവി ദിനം…! കേരള സംസ്ഥാനം സ്ഥാപിതമായതിന്റെ സ്മരണ; അറിയാം കേരള ചരിത്രം; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിൻ്റെ കേരളപ്പിറവി ആശംസകൾ

കോട്ടയം: കേരള സംസ്ഥാനം സ്ഥാപിതമായതിന്റെ സ്മരണയ്ക്കായി നവംബർ 1 ന് കേരള പിറവി ദിനം ആഘോഷിക്കുന്നു. മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ ഒരു സംസ്ഥാനമായി ഏകീകരിച്ച തീയതി അടയാളപ്പെടുത്തുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. കേരളപ്പിറവി ദിനത്തിന്റെ ചരിത്രം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം ഒരു ദശാബ്ദത്തിന് ശേഷം 1956 നവംബർ 1-ന് കേരള സംസ്ഥാനം സൃഷ്ടിക്കപ്പെട്ടു. കേരളം ഏകീകരിക്കപ്പെടുന്നതിന് മുമ്പ് മലബാറും കൊച്ചിയും തിരുവിതാംകൂറും വേറെ വേറെ പ്രദേശങ്ങളായിരുന്നു. സ്വാതന്ത്ര്യാനന്തരം, 1949 ജൂലൈ 1-ന് തിരുവിതാംകൂറും കൊച്ചിയും ലയിപ്പിച്ച് തിരുവിതാംകൂർ-കൊച്ചി രൂപീകരിച്ചു.1956 നവംബർ 1-ന്, തിരുവിതാംകൂർ-കൊച്ചി […]

ബസ് സര്‍വീസ് സമയത്തെ ചൊല്ലി തര്‍ക്കം; കുമരകത്ത് സ്വകാര്യ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി; എട്ട് പേർ കസ്റ്റഡിയിൽ

കുമരകം: ആറ്റാമംഗലം പള്ളിക്കു സമീപത്തെ താത്കാലിക ബസ് സ്റ്റാൻഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെ രാത്രി 7.30ന് തുടങ്ങിയ ഏറ്റുമുട്ടല്‍ അരമണിക്കൂറിലധികം നീണ്ടു. ബസ് സര്‍വീസ് സമയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ആദ്യം രണ്ട് പോലീസുകാരെത്തി രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് സിഐ ഉള്‍പ്പടെ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെത്തി എട്ട് പേരെ കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാരുടെ വാക്കുതര്‍ക്കവും ഒച്ചപ്പാടുകളും ഇവിടെ പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.