രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ്; കോട്ടയം ജില്ല തൂത്തുവാരി തിരുവഞ്ചൂർ വിഭാഗം; സംസ്ഥാന ജനറൽ സെക്രട്ടറിയായി സുബിൻ മാത്യുവും സംസ്ഥാന സെക്രട്ടറിയായി രാഹുൽ മറിയപ്പള്ളിയും കോട്ടയം ജില്ലാ പ്രസിഡന്റായി എം ഗൗരിശങ്കറും കോട്ടയം നിയോജകമണ്ഡലം പ്രസിഡൻ്റായി പി കെ വൈശാഖും തിരഞ്ഞെടുക്കപ്പെട്ടു

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ്; കോട്ടയം ജില്ല തൂത്തുവാരി തിരുവഞ്ചൂർ വിഭാഗം; സംസ്ഥാന ജനറൽ സെക്രട്ടറിയായി സുബിൻ മാത്യുവും സംസ്ഥാന സെക്രട്ടറിയായി രാഹുൽ മറിയപ്പള്ളിയും കോട്ടയം ജില്ലാ പ്രസിഡന്റായി എം ഗൗരിശങ്കറും കോട്ടയം നിയോജകമണ്ഡലം പ്രസിഡൻ്റായി പി കെ വൈശാഖും തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി നിലവിലെ ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുത്തു.

രാഹുല്‍ 2,21,986 വോട്ട് നേടിയപ്പോള്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി അഡ്വ.അബിൻ വര്‍ക്കിക്ക് 1,68,588 വോട്ടാണ് ലഭിച്ചത്. അരിത ബാബു 31,930 വോട്ട് നേടി.ഔദ്യോഗിക ഫലപ്രഖ്യാപനം അഖിലേന്ത്യാ നേതൃത്വമാകും നടത്തുക. തെരഞ്ഞെടുപ്പ് നടന്ന് രണ്ടു മാസത്തിന് ശേഷമാണ് ഫലം വരുന്നത്.

യൂത്ത്കോൺഗ്രസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ കോട്ടയം ജില്ല തിരുവഞ്ചൂർ വിഭാഗം തൂത്തുവാരി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന ജനറൽ സെക്രട്ടറിയായി സുബിൻ മാത്യുവും സംസ്ഥാന സെക്രട്ടറിയായി രാഹുൽ മറിയപ്പള്ളിയും കോട്ടയം ജില്ലാ പ്രസിഡന്റായി എം ഗൗരിശങ്കറും കോട്ടയം നിയോജകമണ്ഡലം പ്രസിഡൻ്റായി പി കെ വൈശാഖും തിരഞ്ഞെടുക്കപ്പെട്ടു.

കോട്ടയം ജില്ലയിൽ നിന്ന് സുബിൻ മാത്യുവും (കടുത്തുരുത്തി) ജോർജ് പയസും (കടുത്തുരുത്തി) സംസ്ഥാന ജനറൽ സെക്രട്ടറിമാരാകും. സയ്ദ് മുഹമ്മദ് ഷൌക്കത്ത് (കാഞ്ഞിരപ്പള്ളി), രാഹുൽ മറിയപ്പള്ളി (കോട്ടയം), എന്നിവർ സംസ്ഥാന സെക്രട്ടറിമാരാകും.

കോട്ടയം ജില്ലാ പ്രസിഡന്റായി എം ഗൗരിശങ്കറിനെ തിരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ്മാരായി കെ കെ കൃഷ്ണകുമാർ (വൈക്കം), സി എം സിയാസ്‌മോൻ (പൂഞ്ഞാർ), അനൂപ് അബൂബക്കർ (കോട്ടയം), അഡ്വ സന്ധ്യ സതീഷ് (ചങ്ങനാശേരി), മോനു ഹരിദാസ് (വൈക്കം)
ജില്ലാ ജനറൽ സെക്രട്ടറിമാരായി റിച്ചി സാം ലൂക്കോസ്, സോബി ജോസഫ്, ബിബിൻ വർഗീസ് , ബിനീഷ് കെ ബെന്നി, സി സി ജിൻസൺ, സി ആർ ഗീവർഗീസ്, ലിബിൻ ജോസഫ് കണ്ണശേരിൽ, യദു സി നായർ, വി എസ് ഷെഹിം, വി അനൂപ്, അസീബ് സൈനദീൻ, ബേസിൽ ജോൺ, അൻഷു സണ്ണി, കെ എൻ അനുമോൾ, , , അബു താഹിർ, വിഷ്ണു വിജയൻ, മെർലി ടോം, എം എ അനു എന്നിവർ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.

ജില്ലാ സെക്രട്ടറിമാരായി സച്ചിൻ മാത്യു, ഇ വി അജയകുമാർ, വസന്ത് ഷാജു, ആരോമൽ കെ നാഥ്‌, അർജുൻ രമേശ്, പി വി വിപിൻകുമാർ എന്നിവരെയും പ്രഖ്യാപിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റുമാരായി പി കെ വൈശാഖ് (കോട്ടയം), ഷാൻ ടി ജോൺ (പുതുപ്പള്ളി) അഡ്വ ഡെന്നിസ് ജോസഫ് (ചങ്ങനാശേരി), ജിബിൻ ജോസഫ് (ഏറ്റുമാനൂർ), ആൽബിൻ അലക്സ് (പാലാ), കെ എം ജിത്തു (കടുത്തുരുത്തി), കെ എസ് ഷിനാസ് (കാഞ്ഞിരപ്പള്ളി), റെമിൻ രാജൻ (പൂഞ്ഞാർ), ആദർശ് രഞ്ജൻ (വൈക്കം) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.