play-sharp-fill
കോട്ടയം ജനറല്‍ ആശുപത്രിയുടെ വടക്കേ ഗേറ്റിലൂടെയുള്ള റോഡ് തകര്‍ന്നു : ഇരുചക്ര വാഹനങ്ങള്‍ക്ക് ഭീഷണി ഇളകിയ മെറ്റിലില്‍ തട്ടി യാത്രക്കാര്‍ വീഴുന്നു

കോട്ടയം ജനറല്‍ ആശുപത്രിയുടെ വടക്കേ ഗേറ്റിലൂടെയുള്ള റോഡ് തകര്‍ന്നു : ഇരുചക്ര വാഹനങ്ങള്‍ക്ക് ഭീഷണി ഇളകിയ മെറ്റിലില്‍ തട്ടി യാത്രക്കാര്‍ വീഴുന്നു

സ്വന്തം ലേഖകന്‍
കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയിലെ വടക്കേ ഗേറ്റുവഴിയുള്ള റോഡ് തകര്‍ന്നു കിടക്കുന്നു. ടി.ബി സെന്റര്‍, മോര്‍ച്ചറി, ഹെല്‍ത്ത് മിഷന്‍ ഓഫീസ്, കുട്ടികളുടെ പ്രതിരോധ ചികിത്സയുമായി ബന്ധപ്പെട്ട ഡിഐഇസി എന്നിങ്ങനെ നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ജനറല്‍ ആശുപത്രിയുടെ വടക്കേ ഗേറ്റിനു സമീപത്താണ്.

ഈ ഗേറ്റുവഴി ആശുപത്രി വാര്‍ഡിലേക്കും വരാം. അതിനാല്‍ നിരവധി ആളുകള്‍ സഞ്ചരിക്കുന്ന റോഡാണിത്. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും കുട്ടികളുടെ ചികിത്സയ്ക്കായി ഡിഐഇസിയില്‍ എത്തുന്ന നിരവധി ആളുകളുണ്ട്. ഇവര്‍ക്കെല്ലാം ബുദ്ധുമുട്ടാക്കുകയാണ് തകര്‍ന്ന റോഡ്.

കയറ്റവും വളവുമുള്ള റോഡില്‍ മെറ്റില്‍ ഇളകി വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. വഴി നീളെ മെറ്റില്‍ ഇളകി കിടക്കുന്നതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ തെന്നി വീഴാന്‍ സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടക്കു നിന്ന് ഇരുചക്ര വാഹനത്തില്‍ വരുന്നവര്‍ കയറ്റം കയറുമ്പോഴാണ് റോഡ് തകര്‍ന്നതാണെന്ന് മനസിലാക്കുക. അതിനാല്‍ തിരികെ പോകാന്‍ കഴിയില്ല. കുഴിയിലൂടെ ചാടിയും മെറ്റിലിനു മുകളില്‍ കയറി തെന്നുകയും ചെയ്യുന്നതാണ് ഇരുചക്ര വാഹനങ്ങള്‍ക്ക് ഭീഷണി. നിരവധി ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഇവിടെ വീണു പരിക്കേറ്റിട്ടുണ്ട്.

ജില്ലാ പഞ്ചായത്താണ് റോഡ് നന്നാക്കേണ്ടത്. റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. റോഡ് തകര്‍ന്നു കിടക്കുന്ന വിവരം ആശുപത്രി അധികൃതര്‍ ജില്ലാ പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്.