ഫുട് ബോൾ ടർഫും സയൻസ് പാർക്കും നിരവധി റൈഡുകളുമായ് കോട്ടയം പബ്ലിക് ലൈബ്രറി നവീകരിച്ച പാർക്ക് തുറന്നു ; പാർക്കിന്റെ ഉദ്ഘാടനം ഡപൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: ഫുട് ബോൾ ടർഫും സയൻസ് പാർക്കും നിരവധി റൈഡുകളുമായ് കോട്ടയം പബ്ലിക് ലൈബ്രറി അമ്പതു ലക്ഷം രൂപയോളം ചെലവഴിച്ച് നവീകരിച്ച കുട്ടികളുടെ ലൈബ്രറി പാർക്ക് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
ഉദ്ഘാടനം ചെയ്തു.
തോമസ് ചാഴികാടൻ എം.പി ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ , മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ.വി.ബി ബിനു, ലതികാ സുഭാഷ്, റബേക്ക ബേബി ഏപ്പ് , ഷാജി വേങ്കടത്ത് തുടങ്ങിയവർ പ്രസംഗിച്ചു
Whatsapp Group 1 | Whatsapp Group 2 |Telegram Group
2500 ലേറെ കുട്ടികൾ പങ്കെടുത്ത ശിശുദിനാഘോഷങ്ങളുടെ സമ്മാനദാനവും നടന്നു. മലയാളം പ്രസംഗമത്സരത്തിൽ (യു.പി)ഒന്നാം സ്ഥാനം ലഭിച്ച അമയ് അരവിന്ദ് ( ഹോളി ഫാമിലി എച്ച് എസ് കോട്ടയം) കുട്ടികളുടെ പ്രധാനമന്ത്രിയായ് ശിശുദിന സന്ദേശം നൽകി. ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ (എൽ.പി ) ഒന്നാം സ്ഥാനം ലഭിച്ച ജൂഡ് ആഞ്ചലോസ് ( സെന്റ് മേരിസ് എൽ.പി.എസ് പാല) അദ്ധ്യക്ഷത വഹിച്ചു.
വിവിധ അവാർഡുകൾ ലഭിച്ച കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ , കുട്ടികളുടെ ലൈബ്രറി മുദംഗാദ്ധ്യാപകൻ കുമ്മനം ഹരീന്ദ്രനാഥ്, സപ്തതി ആഘോഷിക്കുന്ന മുൻ അദ്ധ്യാപിക കലാമണ്ഡലം ദേവകിഅന്തർജനം എന്നിവരെ ആദരിച്ചു.