ബസ് ഡ്രൈവർമാർ മൂക്കറ്റം വെള്ളത്തിൽ ; നിറയെ യാത്രക്കാരുമായി മദ്യപിച്ച് ബസ് ഓടിച്ച് ഡ്രൈവര്‍മാര്‍ പൊലീസ് പരിശോധനയിൽ കുടുങ്ങി; കോട്ടയം സ്വദേശികളായ മൂന്ന് ഡ്രൈവർമാർ അറസ്റ്റില്‍
തൃപ്പൂണിത്തുറ: മദ്യപിച്ച് ബസ് ഓടിച്ചതിന് രണ്ട് കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാരും ഒരു സ്വകാര്യ ബസ് ഡ്രൈവറും അറസ്റ്റില്‍. തിങ്കളാഴ്ച തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് മൂന്ന് ഡ്രൈവര്‍മാരും പിടിയിലായത്. വൈക്കം-തൃപ്പൂണിത്തുറ റൂട്ടിലോടുന്ന കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍മാരായ കോട്ടയം വില്ലൂന്നി സ്വദേശി അരുണ്‍ ടി. ഗോപിദാസ്, കോട്ടയം കുഴിമറ്റം സ്വദേശി ടിജി.എം. സ്കറിയ, വൈക്കം -തൃപ്പൂണിത്തുറ റൂട്ടിലോടുന്ന സ്വകാര്യ ബസിൻ്റെ ഡ്രൈവര്‍ ഇരുമ്പനം സ്വദേശി എസ്.എസ്. റോണി എന്നിവരെയാണ് ഹില്‍പാലസ് പൊലീസ് അറസ്റ്റു ചെയ്തത്. ബസുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇവര്‍ […]