ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് കോട്ടയം പാമ്പാടി നവകേരള സദസ്സിൽ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ; കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്.  

  സ്വന്തം ലേഖിക  കോട്ടയം : ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് സജി ചെറിയാന്റെ പ്രസ്താവനയില്‍ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി.പാമ്ബാടിയിലെ നവകേരള സദസില്‍ മന്ത്രി നടത്തിയ പ്രസ്തവനയ്‌ക്കെതിരെയാണ് പരാതി.   മതസൗഹാര്‍ദ്ദം തകര്‍ക്കാനും കലാപം സൃഷ്ടിക്കാനും മന്ത്രി ശ്രമിച്ചെന്ന് കാട്ടിയാണ് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് പരാതി നല്‍കിയത്.   ശബരിമല വിഷയം രാഷ്ട്രീയ പ്രേരിതമാണെന്ന് ശബരിമല മുന്‍ മേല്‍ശാന്തി ശങ്കരന്‍ നമ്ബൂതിരി പറഞ്ഞെന്നായിരുന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന.   നവകേരളസഭ കോട്ടയത്ത് എത്തിയപ്പോള്‍ തൊട്ടടുത്തുള്ള […]

പൊൻകുന്നത്ത് തീർഥാടക വാഹനം ഇടിച്ച് ബൈക്ക് യാത്ര ക്കാരൻ മരിച്ചു: മരിച്ചത് കെ എസ് ആർടിസി പാലാ ഡിപ്പോയിലെ ഡ്രൈവർ അനിൽ

സ്വന്തം ലേഖകൻ പൊൻകുന്നം: കൂരാലി മഞ്ചക്കുഴി കവലയിൽ തീർഥാടക വാഹനവും ബൈക്കും കൂടിയിടിച്ച് കെ എസ് ആർ ടിസി ഡ്രൈവർ മരിച്ചു. കൂരാലി മാളികയ്ക്കൽ അനിൽ (പൊന്നുണ്ണി – 51) ആണ് മരിച്ചത്.. പാലാ കെ.എസ്.ആർടിസി ഡിപ്പോയിലെഡ്രൈവറാണ് അനിൽ. വെള്ളിയാഴ്ച പുലർച്ചെ 3.45 നാണ് അപകടം. അനിൽ പാലാ ഡിപ്പോയിലേക്ക് ജോലിക്ക് പോവുകയായിരുന്നു. എതിരേ തീർഥാടകരുമായി ശബരിമലയ്ക്കു പോയ മിനി ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിച്ച വാഹനം നിർത്താതെ […]

തീർഥാടക വാഹനം ഇടിച്ച് വയോധികമരിച്ചു: അപകടം മുണ്ടക്കയം പനക്കച്ചിറയിൽ: ഇടിച്ച വാഹനം നിർത്തിയില്ല:

സ്വന്തം ലേഖകൻ മുണ്ടക്കയം : പനക്കച്ചിറയിൽ തീർഥാടക വാഹനം ഇടിച്ച് വയോധിക മരിച്ചു. പനക്കച്ചിറ 504 കോളനി ഭാഗത്ത് പുതുപറമ്പിൽ തങ്കമ്മ (96)യാണ് തീർഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചു മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 9.30ന് ആയിരുന്നു അപകടം. ഇടിച്ച വാഹനം നിർത്താതെ പോയി .തങ്കയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല. പാതയോരത്ത് കൂടി സഞ്ചരിക്കുകയായിരുന്നു തങ്കമ്മ. ഇടിച്ചിട്ട വാഹനം കണ്ടെത്തനായിട്ടില്ല. മുണ്ടക്കയം പോലീസ് കേസെടുത്തു.

പാട്ടുപാടാൻ കഴിവുണ്ടോ ! കുമരകം കലാഭവൻ ക്ഷണിക്കുന്നു: പാട്ടു കൂട്ടം ഞായറാഴ്ച്ച 3-ന് കുമരകം പഞ്ചാ. സാംസ്കാരിക നിലയത്തിൽ

സ്വന്തം ലേഖകൻ കുമരകം : പാട്ടുപാടാൻ കഴിവുണ്ടോ. എങ്കിൽ നിങ്ങൾ കുമരകത്തേക്ക് വരിക. കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ പാട്ടുപാടാൻ അവസരമൊരുക്കുന്നു. കലാഭവന്റെ കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി സി.ജെ ചാണ്ടി മെമ്മോറിയൽ ഗ്രന്ഥശാല, കുമരകം പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ഗായകരെ പ്രോത്സാഹിപ്പിക്കുന്ന പാട്ട് കൂട്ടായ്മ. ഡിസംബർ 17 ഞായറാഴ്ച വൈകുന്നേരം മൂന്നിന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വച്ച് പാട്ട് കൂട്ടം സംഗീത കൂട്ടായ്മ സംഘടിപ്പിക്കും. ഏവരേയും സംഘാടകർ പാട്ടു കൂട്ടത്തിലേക്ക് സ്വാഗതം ചെയ്തു.

 മലയാള സിനിമയിൽ ഡബിൾ റോളിൽ അഭിനയിച്ച ആദ്യ നടൻ ടി.കെ.ബാലചന്ദ്രന്റെ ഓർമ ദിനം ഇന്ന്

സ്വന്തം ലേഖകൻ കോട്ടയം: 1961 – ൽ പുറത്തിറങ്ങിയ നീലായുടെ “പൂത്താലി ” എന്ന ചിത്രം കണ്ടുകൊണ്ടിരുന്ന പ്രേക്ഷകർ ആകെ അമ്പരന്നു പോയി. തിരശ്ശീലയിൽ നായകനും വില്ലനും ഒരാൾ തന്നെ. ഒരാളെപ്പോലെ രണ്ടുപേർ. ഇതെന്തൊരു മറിമായം. അതെ , ഒരു നടൻ രണ്ട് വ്യത്യസ്ത വേഷങ്ങളിൽ (ഡബ്ബിൾ റോൾ ) അഭിനയിക്കുന്ന സാങ്കേതിക വിദ്യ ആദ്യമായി മലയാളത്തിൽ പരീക്ഷിക്കപ്പെട്ടത് “പൂത്താലി ” എന്ന ചിത്രത്തിലായിരുന്നു . ഈ രണ്ടു റോളുകളിലും അഭിനയിച്ചത് ടി. കെ. ബാലചന്ദ്രൻ എന്ന പഴയ .കാല നടനായിരുന്നു. ടി.കെ.ബാലചന്ദ്രനെകുറിച്ച് ഓർമ്മിക്കുമ്പോൾ […]

മുഖ്യമന്ത്രി ആത്മ സംയമനം പാലിക്കണം – പി.സി.ജോർജ്

സ്വന്തം ലേഖകൻ കോട്ടയം: തനിക്ക് ഇഷ്ടമില്ലാത്തവരെ ശകാരിക്കുകയും അപമാനിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആത്മസംയമനം പാലിക്കണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കണ്ണൂരിൽ മുൻ മന്ത്രി ശൈലജ ടീച്ചറെയും ഭർത്താവിനെയും അവഹേളിച്ചു. നവകേരള യാത്ര പാലായിൽ എത്തിയപ്പോൾ നാടിന്റെ ആവശ്യങ്ങൾ വിശദീകരിച്ച തോമസ് ചാഴിക്കാടൻ എംപി യോട് പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടു. തുടർന്നു പ്രസംഗിച്ച പിണറായി എംപിയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു. ജനപ്രതിനിധികളോട് ഈ രീതിയിൽ പെരുമാറാൻ ഇന്നുവരെ ഒരു മുഖ്യമന്ത്രിയും തയാറായിട്ടില്ല. ശബരിമല ഭക്തർക്ക് ഇപ്പോഴുണ്ടായ […]

മുഖ്യമന്ത്രി ആത്മ സംയമനം പാലിക്കണം – പി.സി.ജോർജ് കണ്ണൂരിൽ മുൻ മന്ത്രി ശൈലജ ടീച്ചറെയും ഭർത്താവിനെയും അവഹേളിച്ചു. പാലായിൽ തോമസ് ചാഴിക്കാടൻ എംപി യോട് പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടു

  സ്വന്തം ലേഖകൻ കോട്ടയം: തനിക്ക് ഇഷ്ടമില്ലാത്തവരെ ശകാരിക്കുകയും അപമാനിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആത്മസംയമനം പാലിക്കണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കണ്ണൂരിൽ മുൻ മന്ത്രി ശൈലജ ടീച്ചറെയും ഭർത്താവിനെയും അവഹേളിച്ചു. നവകേരള യാത്ര പാലായിൽ എത്തിയപ്പോൾ നാടിന്റെ ആവശ്യങ്ങൾ വിശദീകരിച്ച തോമസ് ചാഴിക്കാടൻ എംപി യോട് പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടു. തുടർന്നു പ്രസംഗിച്ച പിണറായി എംപിയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു. ജനപ്രതിനിധികളോട് ഈ രീതിയിൽ പെരുമാറാൻ ഇന്നുവരെ ഒരു മുഖ്യമന്ത്രിയും തയാറായിട്ടില്ല. ശബരിമല ഭക്തർക്ക് […]

വർഗ്ഗീയ കലാപത്തിന് ആഹ്വാനം നൽകിയതിലൂടെ സജി ചെറിയാൻ നടത്തിയത് സത്യ പ്രതിഞ്ജാ ലംഘനം ; ഡി ജി പി ക്ക്പരാതി നൽകി കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്

സ്വന്തം ലേഖകൻ കോട്ടയം:വർഗ്ഗീയ കലാപത്തിന് ആഹ്വാനം നൽകിയതിലൂടെ സജി ചെറിയാൻ നടത്തിയത് സത്യ പ്രതിഞ്ജാ ലംഘനമെന്ന് കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പാമ്പാടിയിൽ നവകേരള സദസ്സുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ് “ശബരിമലയിൽ കൃത്രിമ തിരക്കുണ്ടാക്കാൻ പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നുവെന്ന് “മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി തന്നോട് പറഞ്ഞുവെന്ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മന്ത്രി സജി ചെറിയാൻ പ്രസംഗിച്ചത്. ഇതര സംസ്ഥാനത്തു നിന്നുമുള്ള അയ്യപ്പ ഭക്തരടക്കം ജാതി മത ഭേദമെന്യേ ലക്ഷക്കണക്കിന് തീർത്ഥാടകർ വരുന്ന ശബരിയിൽ കൃത്രിമ തിരക്കുണ്ടാക്കാൻ […]

കോട്ടയം നാട്ടകത്ത് മറിയപ്പളളി ഇറക്കത്തിനു സമീപം പച്ചക്കറി ഹോൾസെയിൽ കടയിലേക്ക് കാർ ഇടിച്ച് കയറി അപകടം; 5 യുവാക്കൾക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: നാട്ടകത്ത് മറിയപ്പളളി ഇറക്കത്തിനു സമീപം പച്ചക്കറി ഹോൾസെയിൽ കടയിലേക്ക് കാർ ഇടിച്ച് കയറി. കാറിലുണ്ടായിരുന്ന അഞ്ച് യുവാക്കൾക്ക് പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് സംശയം. കോട്ടയം ഭാഗത്തേക്കു വന്ന വണ്ടിയാണ് അപകടത്തിൽ പ്പെട്ടത്.

തോമസ് ചാഴിക്കാടൻ എംപിയെ മുഖ്യമന്ത്രി ശകാരിച്ചത് ശരിയോ ? എതിർചേരിക്ക് പ്രചരണ ആയുധമാക്കാൻ അവസരമൊരുക്കിയെന്ന് അഭിപ്രായമുയരുന്നു:

‘ സ്വന്തം ലേഖകൻ കോട്ടയം: റബർ അടക്കമുള്ള കോട്ടയത്തിന്റെ അവശ്യങ്ങൾ ഉന്നയിച്ച തോമസ് ചാഴിക്കാടൻ എംപിയെ മുഖ്യമന്ത്രി ശകാരിച്ച നടപടിയിൽ വ്യാപക പ്രതിഷേധം. ലോക്സഭാ തെരഞ്ഞടുപ്പ് പടിവാതിൽക്കൽ വന്നു നില്ക്കുമ്പോൾ കോട്ടയത്ത് എൽ ഡി എഫ് പരിഗണിക്കുന്ന സ്ഥാനാർഥിയാണ് തോമസ് ചാഴിക്കാടൻ . ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയിൽ നിന്നുണ്ടായ പ്രതികരണം ഒട്ടും ശരിയായില്ല എന്ന അഭിപ്രായമാണ് പൊതുവേ ഉയരുന്നത്. മാത്രമല്ല എതിർചേരികൾക്ക് പ്രചരണ അയുധമാക്കാനുള്ള അവസരമൊരുക്കിയെന്നും അഭിപ്രായമുണ്ട്. കോൺഗ്രസ്, ബി ജെ പി നേതാക്കൾ ഇന്നലെ മുതൽ ഈ വിഷയം ഊതി വീർപ്പിച്ച് പരമാവധി […]