മുഖ്യമന്ത്രി ആത്മ സംയമനം പാലിക്കണം – പി.സി.ജോർജ്   കണ്ണൂരിൽ മുൻ മന്ത്രി ശൈലജ ടീച്ചറെയും ഭർത്താവിനെയും അവഹേളിച്ചു.  പാലായിൽ തോമസ് ചാഴിക്കാടൻ എംപി യോട് പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടു

മുഖ്യമന്ത്രി ആത്മ സംയമനം പാലിക്കണം – പി.സി.ജോർജ് കണ്ണൂരിൽ മുൻ മന്ത്രി ശൈലജ ടീച്ചറെയും ഭർത്താവിനെയും അവഹേളിച്ചു. പാലായിൽ തോമസ് ചാഴിക്കാടൻ എംപി യോട് പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടു

 

സ്വന്തം ലേഖകൻ

കോട്ടയം: തനിക്ക് ഇഷ്ടമില്ലാത്തവരെ ശകാരിക്കുകയും അപമാനിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആത്മസംയമനം പാലിക്കണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കണ്ണൂരിൽ മുൻ മന്ത്രി ശൈലജ ടീച്ചറെയും ഭർത്താവിനെയും അവഹേളിച്ചു. നവകേരള യാത്ര പാലായിൽ എത്തിയപ്പോൾ നാടിന്റെ ആവശ്യങ്ങൾ വിശദീകരിച്ച തോമസ് ചാഴിക്കാടൻ എംപി യോട് പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടു.

തുടർന്നു പ്രസംഗിച്ച പിണറായി എംപിയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു. ജനപ്രതിനിധികളോട് ഈ രീതിയിൽ പെരുമാറാൻ ഇന്നുവരെ ഒരു മുഖ്യമന്ത്രിയും തയാറായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല ഭക്തർക്ക് ഇപ്പോഴുണ്ടായ ദുരിതത്തിന് കാരണം ഈ ഗവൺമെന്റിന് സ്ത്രീ പ്രവേശന വിഷയത്തിൽ ഉണ്ടായ തിരിച്ചടിയിൽ പകപോക്കലാണ്.

ശബരിമല സീസൺ ആരംഭിക്കുമ്പോൾ മുൻപ് ആലോചനയോഗം ചേരുന്ന പതിവുണ്ടായിരുന്നു. ഇപ്പോൾ അതില്ല.ഗവൺമെന്റിന്റെ ഉത്തരവാദിത്വമില്ലായ്മയാണ് തെളിയുന്നത്. വിശ്വാസികളോടുള്ള വഞ്ചനയാണ്. ജനവികാരം ഉണ്ടാകുമെന്നും പി.സി.ജോർജ് പറഞ്ഞു