തോമസ് ചാഴിക്കാടൻ എംപിയെ മുഖ്യമന്ത്രി ശകാരിച്ചത് ശരിയോ ? എതിർചേരിക്ക് പ്രചരണ ആയുധമാക്കാൻ അവസരമൊരുക്കിയെന്ന് അഭിപ്രായമുയരുന്നു:

തോമസ് ചാഴിക്കാടൻ എംപിയെ മുഖ്യമന്ത്രി ശകാരിച്ചത് ശരിയോ ? എതിർചേരിക്ക് പ്രചരണ ആയുധമാക്കാൻ അവസരമൊരുക്കിയെന്ന് അഭിപ്രായമുയരുന്നു:


സ്വന്തം ലേഖകൻ
കോട്ടയം: റബർ അടക്കമുള്ള കോട്ടയത്തിന്റെ അവശ്യങ്ങൾ ഉന്നയിച്ച തോമസ് ചാഴിക്കാടൻ
എംപിയെ മുഖ്യമന്ത്രി ശകാരിച്ച നടപടിയിൽ വ്യാപക പ്രതിഷേധം. ലോക്സഭാ തെരഞ്ഞടുപ്പ് പടിവാതിൽക്കൽ വന്നു നില്ക്കുമ്പോൾ കോട്ടയത്ത് എൽ ഡി എഫ് പരിഗണിക്കുന്ന സ്ഥാനാർഥിയാണ് തോമസ് ചാഴിക്കാടൻ . ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയിൽ നിന്നുണ്ടായ പ്രതികരണം ഒട്ടും ശരിയായില്ല എന്ന അഭിപ്രായമാണ് പൊതുവേ ഉയരുന്നത്. മാത്രമല്ല എതിർചേരികൾക്ക് പ്രചരണ അയുധമാക്കാനുള്ള അവസരമൊരുക്കിയെന്നും അഭിപ്രായമുണ്ട്.
കോൺഗ്രസ്, ബി ജെ പി നേതാക്കൾ ഇന്നലെ മുതൽ ഈ വിഷയം ഊതി വീർപ്പിച്ച് പരമാവധി പ്രചരിപ്പിക്കുകയാണ്.

ചാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് തോമസ് ചാഴിക്കാടൻ പരാതി നല്കുകയാണു വേണ്ടതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. കേരളാ കോൺസ് എം അഭിപ്രായം പറയണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

 

കേരളാ കോൺഗ്രസ് മുന്നണി വിട്ട് പുറത്തു വരണമെന്ന് ബി ജെ പി മധ്യമേഖല പ്രസിഡന്റ് എൻ. ഹരി ആവശ്യപ്പെട്ടു. അതേസമയം കേരളത്തിൽ ഓരോ പ്രദേശത്തും നവകേരള യാത്ര എത്തുമ്പോൾ അവിടത്തെ ആ വശ്യങ്ങൾ ഉന്നയിക്കുന്ന കാര്യത്തിൽ കേരളാ കോൺഗ്രസ് പിന്നോട്ടില്ല എന്നാണ് അവരുടെ സൈബർ പോരാളികളുടെ അഭിപ്രായം. ഈ വിഷയത്തിൽ തുറന്ന അഭിപ്രായപ്രകടനങ്ങൾ ഒന്നും വേണ്ട എന്നും പാർട്ടി നേതൃത്വം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്തായാലും തോമസ് ചാഴിക്കാടൻ ഉന്നയിക്കാർ ശ്രമിച്ച വിഷയങ്ങൾ ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്.സി പി എമ്മിലെ ഒരു വിഭാഗത്തിന് ഇതേ അഭിപ്രായമാണുള്ളത്.